20 September 2024

പോത്തിൻ്റെ കൊഴുപ്പും മീനെണ്ണയും തിരുപ്പതി ലഡുവിൽ; ലാബ് റിപ്പോർട്ട് പുറത്തുവിട്ടു, അന്വേഷണം വേണമെന്ന് ആവശ്യം

സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ എത്തുന്ന കോടിക്കണക്കിന് ഭക്തര്‍ക്കാണ് പ്രസാദമായി ലഡു വിതരണം ചെയ്യുന്നത്

ലോക പ്രശസ്‌തമായ തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു ഉണ്ടാക്കുവാൻ പോത്തിൻ്റെ നെയ്യ് ഉപയോഗിച്ചിരുന്നുവെന്ന് ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചതായി ആന്ധ്രപ്രദേശ് ഭരണകക്ഷിയായ തെലുങ്ക് ദേശം പാർട്ടി അവകാശപ്പെട്ടു. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ തിരുപ്പതി ക്ഷേത്രത്തിലെ ലഡു പ്രസാദം തയ്യാറാക്കാന്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചതെന്ന ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിൻ്റെ ആരോപണം കൂടുതൽ ശക്തമാകുന്നതായാണ് ലാബ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ഗുജറാത്ത് ആസ്ഥാനമായുള്ള കന്നുകാലി ലബോറട്ടറിയായ NDDB CALF ലിമിറ്റഡ് പ്രസാദത്തിലെ മായം കണ്ടെത്തുന്നതിനായി നെയ്യിൻ്റെ സാമ്പിളുകൾ ശേഖരിച്ചിരുന്നുവെന്നും, പരിശോധനയിൽ പ്രസാദത്തിൽ ഉപയോ​ഗിച്ചിരുന്ന നെയ്യിൽ പോത്തിൻ്റെ നെയ്യിൻ്റെ സാന്നിധ്യം കണ്ടെത്തിയതായി പാർട്ടി വക്താവ് അനം വെങ്കട രമണ റെഡ്ഡി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പ്രസ്‌തുത ലാബ് റിപ്പോർട്ടും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിച്ചു. ഗുജറാത്തിലെ ആനന്ദിലുള്ള നാഷണൽ ഡയറി ഡെവലപ്‌മെൻ്റ് ബോർഡിലെ (NDDB) സെൻ്റർ ഫോർ ഒരു മൾട്ടി ഡിസിപ്ലിനറി അനലിറ്റിക്കൽ ലബോറട്ടറിയാണ് അനാലിസിസ് ആൻഡ് ലേണിംഗ് ഇൻ ലൈവ്‌സ്റ്റോക്ക് ആൻഡ് ഫുഡ് (CALF).

അതേസമയം, നേരത്തെ കഴിഞ്ഞ നാല് വർഷമായി തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ബോർഡ് തങ്ങളിൽ നിന്ന് നെയ്യ് വാങ്ങിയിട്ടില്ലെന്ന് കർണാടക മിൽക്ക് ഫെഡറേഷനും വ്യക്തമാക്കിയിരുന്നു. എന്നാൽ, ആന്ധ്രാപ്രദേശിൽ ചന്ദ്രബാബു നായിഡുവിൻ്റെ നേതൃത്വത്തിലുള്ള തെലുങ്കുദേശം പാർട്ടി (ടിഡിപി) സർക്കാർ അധികാരമേറ്റത് മുതൽ നന്ദിനി നെയ്യ് നൽകിയിട്ടുണ്ടെന്ന് ബോർഡ് വ്യക്തമാക്കി.

തിരുമലയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ എത്തുന്ന കോടിക്കണക്കിന് ഭക്തര്‍ക്കാണ് പ്രസാദമായി ലഡു വിതരണം ചെയ്യുന്നത്. സംഭവത്തിൽ വിശദമായ അന്വേശകുനം വേണമെന്ന ആവശ്യം ശക്‌തമായിട്ടുണ്ട്.

Share

More Stories

അപ്രത്യക്ഷമാകുന്ന ‘ഗ്ലേഷ്യൽ തടാകം’; ഭൂമിയിലെ വിചിത്ര സ്ഥലങ്ങൾ

0
വെള്ളം ഒരു അത്ഭുത ദ്രാവകമാണ്. ഏതാണ്ട് ഏത് പദാർത്ഥത്തെയും അലിയിക്കാനുള്ള ശേഷിയുള്ളതിനാൽ ഇത് ഒരു സാർവത്രിക ലായകമാണ്. അതിനാൽ ശരീരത്തിലെ രാസപ്രവർത്തനങ്ങളും ജൈവപ്രക്രിയകളും നടത്താൻ ജീവജാലങ്ങൾ ജലം ധാരാളമായി ഉപയോഗിക്കുന്നു. ജലത്തിന് ദ്രവ്യത്തിൻ്റെ വിവിധ...

‘കാഴ്‌ചയില്ലാത്തവർക്കും കാണാം’; ബ്ലൈൻഡ് സൈറ്റ് നൂതന വിദ്യയുമായി ഇലോൺ മസ്‌ക്

0
കാഴ്‌ചയില്ലാത്തവർക്കും കാഴ്‌ച സാധ്യമാക്കുന്ന ഉപകരണം നിർമിക്കാൻ ഒരുങ്ങി ഇലോൺ മസ്‌കിൻ്റെ ന്യൂറാലിങ്ക്. ഒപ്റ്റിക് നാഡികൾ തകരാറിലാവുകയും ഇരു കണ്ണുകളുടെയും കാഴ്‌ച നഷ്‌ടപ്പെടുകയും ചെയ്‌തവർക്ക് ന്യൂറാലിങ്കിൻ്റെ ബ്ലൈൻഡ് സൈറ്റ് എന്ന ഉപകരണത്തിൻ്റെസഹായത്തോടെ കാണാൻ സാധിക്കും...

കൂടെയുണ്ട് ഞങ്ങൾ; വയനാടിനായി ഒരു അതിജീവന ഗാനം

0
കൂടെയുണ്ട് ഞങ്ങൾ എന്ന പേരിൽ മൂന്നര മിനിറ്റ് ദൈർഘ്യമുള്ള ഒരു അതിജീവന ഗാനം പുറത്തിറങ്ങി. സുരേഷ് നാരായണൻ എഴുതി വിഷ്ണു എസ് സംഗീതം നൽകി ആലപിച്ച ഈ ചെറിയ ഗാനം വയനാട് ദുരന്തഭൂമിയിലെ...

വയനാട് ദുരന്ത ചെലവുകളും ഉമ്മൻചാണ്ടി ഭരണകാലവും; മാധ്യമങ്ങൾ കാണാത്ത കാഴ്ചകൾ

0
| ശ്രീകാന്ത് പികെ വയനാട് ദുരന്തത്തിന്റെ മറവിൽ പിണറായി വിജയന്റെ സർക്കാർ കോടികളുടെ എസ്റ്റിമേറ്റ് മെമ്മോറാണ്ടമായി കൊടുത്ത് കൊള്ള നടത്താൻ പോകുന്നു എന്ന് ഏകദേശം എല്ലാവർക്കും മനസിലായി നിൽക്കുമ്പോഴാണ് ഈ സമയത്ത് പൊങ്ങി വന്ന...

ഉരുൾ; ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സിനിമ എത്തുന്നു

0
വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തം ലോക മനസാക്ഷിയെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരുന്നു .ഇപ്പോൾ ഇതാ ഈ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ഒരു സിനിമ അണിയറയിൽ ഒരുങ്ങുന്നു. "ഉരുൾ "എന്ന് പേര് നൽകിയിരിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം...

ലെബനനിൽ പൊട്ടിത്തെറിച്ച പേജറുകളുമായുള്ള കമ്പനി ലിങ്കുകൾ അന്വേഷിക്കാൻ ബൾഗേറിയ

0
ലെബനനിലെ സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയ്ക്ക് പേജറുകൾ വിൽക്കുന്നതുമായി ബന്ധപ്പെട്ട കമ്പനിയെപ്പറ്റി ബൾഗേറിയ അന്വേഷിക്കുമെന്ന് രാജ്യത്തിന്റെ സുരക്ഷാ ഏജൻസി വ്യാഴാഴ്ച അറിയിച്ചു . ബൾഗേറിയയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു കമ്പനിയുടെ പങ്കിനെ കുറിച്ച് അന്വേഷിക്കാൻ...

Featured

More News