6 March 2026

മകള്‍ക്ക് നീതിക്കായി നിയമ പോരാട്ടം; ഒടുവിൽ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചത് അറിയാതെ മടക്കം

നഷ്‌ടപരിഹാരം പ്രഖ്യാപിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് ജാൻവയുടെ പിതാവ് മരിച്ചത്

യുഎസില്‍ പൊലീസ് വാഹനം ഇടിച്ച് മരിച്ച 23-കാരി ജാൻവി കണ്ഡുലയുടെ പിതാവ് അന്തരിച്ചു. കുടുംബത്തിന് വാഷിങ്ടണ്‍ സിയാറ്റില്‍ നഗര ഭരണകൂടം നഷ്‌ടപരിഹാരം പ്രഖ്യാപിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് ജാൻവയുടെ പിതാവ് കണ്ഡുല ശ്രീകാന്ത് മരിച്ചത്. ഫെബ്രുവരി പത്തിനാണ് പൊലീസ് കോൺസ്റ്റബിളായ ശ്രീകാന്ത് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ജാൻവയുടെ മരണത്തോടെ മാനസികമായി ആകെ തകർന്ന അവസ്ഥയിൽ ആയിരുന്നു അദ്ദേഹം.

മകളുടെ മരണത്തിന് ശേഷം നീണ്ട അവധിയില്‍ പ്രവേശിച്ചിരുന്ന കണ്ഡുല ശ്രീകാന്ത് നിയമ നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നു. ഈയടുത്താണ് അദ്ദേഹം ഗുണ്ടക്കല്ലില്‍ ഹെഡ് കോൺസ്റ്റബിളായി നിയമിതനായത്. ജോലിയിൽ പ്രവേശിക്കാനായി ഗുണ്ടക്കല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നതിനിടയിലാണ് ഹൃദയാഘാതമുണ്ടായത്. നഷ്‌ടപരിഹാരം ലഭിച്ചെന്ന് അറിയാതെയുള്ള അദ്ദേഹത്തിൻ്റെ മരണം വേദനിപ്പിക്കുന്നതായി ബന്ധുക്കൾ പ്രതികരിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു സിറ്റി അറ്റോര്‍ണി എറിക്ക ഇവാന്‍സ് ജാൻവിയുടെ കുടുംബത്തിന് 29ദശലക്ഷം ഡോളറിൻ്റെ (262കോടി രൂപ) നഷ്‌ടപരിഹാരം പ്രഖ്യാപിച്ചത്. ജാഹ്നവിയുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ വാഹനം ഓടിച്ചിരുന്ന ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനും സിറ്റി അറ്റോർണി നിർദേശിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.

2023 ജനുവരി 23-നായിരുന്നു ജാൻവിയുടെ മരണത്തിന് ഇടയാക്കിയ അപകടം. നോര്‍ത്ത് ഈസ്റ്റേണ്‍ സര്‍വകലാ ശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി ആയിരുന്നു ആന്ധ്രാപ്രദേശ് സ്വദേശിയായ ജാൻവി. 2023ല്‍ സിയാറ്റിലില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ പൊലീസ് വാഹനം ഇടിച്ചാണ് പെണ്‍കുട്ടി മരിച്ചത്. എമര്‍ജന്‍സി കോള്‍ ലഭിച്ചതിന് പിന്നാലെ അത് പരിഹരിക്കാനായി അമിതവേഗതയില്‍ സഞ്ചരിക്കുക ആയിരുന്നു പൊലീസ് ഉദ്യോഗസ്ഥന്‍ കെവിന്‍ ഡേവ് എന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗപരിധിയുള്ള റോഡില്‍ 19 കിലോമീറ്റര്‍ വേഗതയിൽ ആയിരുന്നു കെവിന്‍ വാഹനം ഓടിച്ചിരുന്നത്. അപകടത്തിന് പിന്നാലെ പ്രതിഷേധം ഉയര്‍ന്നപ്പോഴും സംഭവത്തെ നിസാര വത്കരിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നിലപാടാണ് ഇയാള്‍ സ്വീകരിച്ചതെന്ന ആരോപണവും പുറത്തുവന്നു.

ഇതിനിടെ ഉദ്യോഗസ്ഥൻ്റെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന ക്യാമറിയില്‍ നിന്നുള്ള ദൃശ്യങ്ങളും സംഭാഷണങ്ങളും പുറത്ത് വന്നിരുന്നു. അതേസമയം നഷ്‌ടപരിഹാരം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബം തയ്യാറായിട്ടില്ല.

Share

More Stories

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

‘പുതിയ ഫീച്ചറുമായി ​ഗൂഗിൾ’; വിമാന താവളങ്ങളിൽ ബാഗേജ് ട്രാക്ക് ചെയ്യാം

0
വിമാന താവളങ്ങളിൽ ബാഗേജ് നഷ്‌ടപ്പെടുന്നതിന് ഒരു പരിഹാരം ഒരുക്കിയിരിക്കുകയാണ് ​ഗൂ​ഗിൾ. ‍ഫൈൻഡ് ഹബ്ബിലാണ് പുതിയ ഫീച്ചർ വഴി വിമാനത്താവളങ്ങളിൽ ബാ​ഗേജ് ട്രാക്ക് ചെയ്യാൻ കഴിയുന്നതാണ്. ഈ ഫീച്ചർ വഴി ബാ​ഗേജിൻ്റ ലൈവ് ലൊക്കേഷൻ...

പശ്ചിമേഷ്യയിൽ യുദ്ധം മുറുകുന്നു: എൽപിജി ഉത്പാദനം കൂട്ടാൻ ഇന്ത്യ; എട്ട് ആഴ്ചത്തേക്ക് ഇന്ധന ശേഖരം സുരക്ഷിതം

0
പശ്ചിമേഷ്യയിൽ ഇസ്രയേലും അമേരിക്കയും ഇറാനുമായി തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ പാചകവാതക (എൽപിജി) ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നു. ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളോട് സർക്കാർ...

ഡഗ് ഔട്ടിലെ നിശബ്ദതയിൽനിന്ന് ചരിത്രത്തിന്റെ നെറുകയിലേക്ക്; സഞ്ജു സാംസൺ എന്ന വിസ്മയം

0
2026 ടി20 ലോകകപ്പിന്റെ ആവേശപ്പോരാട്ടങ്ങൾ ഫൈനലിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ, ക്രിക്കറ്റ് ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്നത് മലയാളി താരം സഞ്ജു സാംസണിന്റെ പോരാട്ടവീര്യത്തെക്കുറിച്ചാണ്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ് ഒരു മത്സരം പോലും...

Featured

More News