4 March 2025

രണ്ട് രാജ്യങ്ങൾ പങ്കിടുന്ന അപൂർവ ഗ്രാമം; ഇന്ത്യ- മ്യാൻമർ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ലോണ്ഗ്‌വ

ഒരു വീട്ടിലെ ഒരുഭാഗം ഇന്ത്യയിൽ, മറ്റൊരുഭാഗം മ്യാൻമറിൽ ആണ്!

നാഗാലാൻഡിലെ മോൺ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ലോണ്ഗ്‌വ ഗ്രാമം. ഇന്ത്യയും മ്യാൻമറും തമ്മിലുള്ള അതിർത്തി പങ്കിടുന്ന ഒരു അപൂർവ സ്ഥലമാണ്. ഈ ​ഗ്രാമം അതിൻ്റെ സവിശേഷതകളാൽ ഏറെ ശ്രദ്ധേയമാണ്. കൊന്യാക് ഗോത്ര വിഭാഗത്തിൽപെട്ടവരാണ് ഇവിടത്തെ പ്രധാന നിവാസികൾ, അദ്വിതീയമായതാണ് ഇവരുടെ താമസവീട്‌. വീടുകളുടെ പകുതി ഇന്ത്യയിലും, പകുതി മ്യാൻമറിലുമാണ് സ്ഥിതി ചെയ്യുന്നത്. അതായത്, ഒരു വീട്ടിലെ ഒരുഭാഗം ഇന്ത്യയിൽ, മറ്റൊരുഭാഗം മ്യാൻമറിൽ ആണ്!

ഇന്ത്യ- മ്യാൻമർ അന്താരാഷ്‌ട്ര അതിർത്തി ലോണ്ഗ്‌വ ഗ്രാമത്തിലൂടെ കടന്നുപോകുന്നുവെങ്കിലും ഗ്രാമവാസികൾക്ക് പാസ്പോർട്ട് ഇല്ലാതെ തന്നെ രാജ്യങ്ങൾക്കിടയിൽ സഞ്ചരിക്കാൻ കഴിയുന്നുവെന്നത് ശ്രദ്ധേയമാണ്. കൃഷിയെയാണ് ഇവിടത്തെ ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത്. മനോഹരമായ കുന്നുകൾ, പച്ചപ്പുനിറഞ്ഞ വനങ്ങൾ, മൂടൽമഞ്ഞിൽ മൂടിയ മേഘങ്ങൾ എന്നിവ ലോണ്ഗ്‌വയെ വിരുന്നെത്തുന്നവർക്ക് ആകർഷകമാക്കുന്നു.

കൊന്യാക് ഗോത്രവിഭാഗം നാഗാലാൻഡിലെ ഏറ്റവും വലിയ ഗോത്ര വിഭാഗങ്ങളിലൊന്നാണ്. ഇവരുടെ മുഖത്തെ ടാറ്റൂകളും, ചെവിയിലിടുന്ന വലിയ കമ്മലുകളും ഈ ഗോത്രത്തിൻ്റെ പൈതൃകവും സംസ്കാരവും പ്രതിപാദിക്കുന്നു. ഈ ഗ്രാമത്തിൽ രണ്ട് രാജ്യങ്ങളിലുമുള്ള സ്വാധീനമുള്ള ആംഗ് എന്ന ഗോത്ര തലവൻ ഭരണം നടത്തുന്നു.

ഗോത്ര പാരമ്പര്യങ്ങൾ ഇന്നും ഇവിടെ സൂക്ഷിച്ചുകൊണ്ടിരിക്കുന്നു. കൈകൊണ്ട് നെയ്‌ത ഷാളുകൾ മരംകൊത്തുപണികൾ തുടങ്ങിയവയിൽ വിദഗ്ധരായ കരകൗശല വിദഗ്ധരും ലോണ്ഗ്‌വയിൽ താമസിക്കുന്നു.

നാഗാലാൻഡിലെ മോൺ ജില്ലയിൽ നിന്ന് ഏകദേശം മൂന്ന് മണിക്കൂറിനുള്ളിൽ ഈ ഗ്രാമത്തിലെത്താം. 161 കിലോമീറ്റർ അകലെയുള്ള അസ്സമിലെ ജോർഹത്ത് വിമാനത്താവളമാണ് ലോണ്ഗ്‌വയ്ക്കടുത്തുള്ള ഏറ്റവും അടുത്ത വിമാനത്താവളം.

Share

More Stories

റഷ്യയെ എങ്ങനെ കാണുന്നു എന്നതിനെച്ചൊല്ലി അമേരിക്കക്കാർ ഭിന്നിച്ചു; സർവേ

0
റഷ്യയെക്കുറിച്ചുള്ള തങ്ങളുടെ ധാരണകളെച്ചൊല്ലി അമേരിക്കക്കാർക്കിടയിൽ കടുത്ത ഭിന്നത. അവരിൽ മൂന്നിലൊന്ന് പേരും റഷ്യ ഒരു സഖ്യകക്ഷിയാണെന്ന് അവകാശപ്പെടുന്നുണ്ടെന്ന് ഞായറാഴ്ച പ്രസിദ്ധീകരിച്ച സിബിഎസ് ന്യൂസ്/യൂഗോവ് സർവേ സൂചിപ്പിക്കുന്നു. ഫെബ്രുവരി 26 നും 28 നും...

ഹിമാനി നർവാളിൻ്റെ മൃതദേഹം കണ്ടെത്തിയ സ്യൂട്ട്കേസ് വലിച്ചിഴക്കുന്ന സിസിടിവി ദൃശ്യം പുറത്ത്

0
കോൺഗ്രസ് പ്രവർത്തക ഹിമാനി നർവാൾ (22) കൊലപാതക കേസിൽ അറസ്റ്റ് നടന്ന് മണിക്കൂറുകൾക്ക് ശേഷം സച്ചിൻ എന്ന പ്രതി സംഭവദിവസം രാത്രി ഒരു കറുത്ത സ്യൂട്ട്കേസ് വലിച്ചിഴക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു. മാർച്ച്...

ഗർഭകാലത്ത് പാരസെറ്റമോൾ കഴിക്കുന്നത് കുട്ടികളിൽ എഡിഎച്ച്ഡി ഉണ്ടാക്കിയേക്കാം

0
സുരക്ഷിതമായ ചില വേദന സംഹാരികൾ ഗർഭകാലത്ത് ഉപയോഗിക്കാൻ ഉണ്ട്. അവയിലൊന്ന് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. ഗർഭകാലത്ത് ഉപയോഗിക്കാൻ ഏറ്റവും സുരക്ഷിതമായ വേദന സംഹാരിയായി പാരസെറ്റമോൾ എന്നും അറിയപ്പെടുന്ന അസറ്റാമിനോഫെൻ പൊതുവെ...

നടി രശ്മിക മന്ദാനയെ ഒരു പാഠം പഠിപ്പിക്കുമെന്ന് കർണാടക കോൺഗ്രസ് നേതാക്കൾ

0
നടി രശ്മിക മന്ദാനയെ ഒരു പാഠം പഠിപ്പിക്കുമെന്ന് കർണാടക കോൺഗ്രസ് നേതാക്കൾ. അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് ക്ഷണം ലഭിച്ചിട്ടും അവർ പങ്കെടുക്കാതിരുന്നതാണ് ഇതിന് കാരണം. വിവിധ ഭാഷകളിൽ അഭിനയിക്കുന്ന രശ്മിക കന്നഡയെ അവഗണിക്കുന്നതിൽ മാണ്ഡി...

വലിയ ഓഹരികൾ മാത്രമല്ല, ചെറിയ ഓഹരികളും വലിയ നഷ്‌ടത്തിന് കാരണമായി; കാരണമിതാണ്

0
കോവിഡിന് ശേഷം ഓഹരി വിപണി കുതിച്ചുയർന്നു. ചെറുകിട, ഇടത്തരം ഓഹരികൾ നിക്ഷേപകർക്ക് വമ്പിച്ച വരുമാനം നൽകി. എന്നാൽ ഇപ്പോൾ, വിപണി ബുദ്ധിമുട്ടുമ്പോൾ ഇതേ ഓഹരികൾ നിക്ഷേപകർക്ക് വലിയ നഷ്‌ടം വരുത്തി വയ്ക്കുന്നു. 2024...

‘അത് പ്രസാദമാണ് ‘: ‘ കഞ്ചാവ് ‘ കൈവശം വച്ചതിന് ഐഐടി ബാബയ്‌ക്കെതിരെ പോലീസ് കേസെടുത്തു

0
മഹാ കുംഭമേളയിൽ വൈറലായതിന്റെ പിന്നാലെ ഐഐടി ബാബ എന്നറിയപ്പെടുന്ന അഭയ് സിംഗ്, കഞ്ചാവ് കൈവശം വച്ചതിന് ജയ്പൂരിൽ കേസ് നേരിടുന്നു. തന്റെ കൈവശം ഉണ്ടായിരുന്നത് പ്രസാദം/ മതപരമായ വഴിപാട് മാത്രമാണെന്ന് പറഞ്ഞുകൊണ്ട് അഭയ്...

Featured

More News