അഭിനേതാക്കളെയോ സെറ്റുകളെയോ ആശ്രയിക്കാതെ പൂർണ്ണമായി AI സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് ഒരു ചിത്രം പൂർത്തിയാക്കി റിലീസ് ചെയ്തിരിക്കുന്നു . നായകനെയും നായികയെയും മാത്രമല്ല, മറ്റ് കലാകാരന്മാരെയും ഉൾപ്പെടെ ആകെ 15 AI കഥാപാത്രങ്ങളെയും ഉൾപ്പെടുത്തി ഒരു മുഴുനീള സിനിമ. “ലവ് യു” എന്ന പേരിൽ കന്നഡയിൽ പുറത്തിറങ്ങിയ ഈ ചിത്രം ലോകത്തിലെ ആദ്യത്തെ AI ചിത്രമെന്ന റെക്കോർഡ് സൃഷ്ടിച്ചു.
ഈ സിനിമയ്ക്കായി AI നിലവിലില്ലാത്ത അഭിനേതാക്കളെ സൃഷ്ടിച്ചു എന്നു മാത്രമല്ല, പ്രേക്ഷകർക്കായി ഒരു മാന്ത്രിക ലോകം സൃഷ്ടിക്കുകയും ചെയ്തു. ഈ സിനിമയിൽ കാണുന്ന ഗ്രാമങ്ങൾ, കാറുകൾ, ട്രെയിനുകൾ, മരങ്ങൾ, വയലുകൾ എന്നിവയെല്ലാം സാങ്കൽപ്പികമാണ്. ഇതെല്ലാം കൃത്രിമബുദ്ധിയുടെ മാന്ത്രികതയാണ്.
സിനിമയിലെ ഒരു ഷോട്ടുപോലും ക്യാമറ ഉപയോഗിച്ച് പകർത്തിയിട്ടില്ല. സ്‌ക്രീനിന് മുന്നിൽ മാത്രമല്ല, പിന്നണിയിലും ഈ മാന്ത്രിക ലോകം സൃഷ്ടിച്ചത് ആർട്ടിഫിഷ്യൽ ഇന്റലിജൻസാണ്, ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് പശ്ചാത്തല സംഗീതവും വരികളും നൽകിയത് എ ഐ ആയിരുന്നു .
എന്നാലും , സാധാരണ ഒരു സിനിമ കണ്ടുകഴിഞ്ഞാൽ നായകന്മാരോടും നായികമാരോടും ഇഷ്ടം തോന്നുന്ന പ്രേക്ഷകർ AI അഭിനേതാക്കളെ കാണുമ്പോൾ അത്ര ആവേശഭരിതരായിരിക്കില്ല എന്നത് ഒരു വാസ്തവമാണ്























