12 March 2026

കേരളത്തിൽ എൽപിജി വിതരണ പ്രതിസന്ധി; കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ്

കേരളത്തിൽ രൂക്ഷമായ എൽപിജി വിതരണ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എംപി ജോൺ ബ്രിട്ടാസ് രംഗത്തെത്തി. സംസ്ഥാനത്ത് എൽപിജി വിതരണം ഏതാണ്ട് സ്തംഭിച്ചിരിക്കുകയാണെന്നും നിലവിലെ സ്ഥിതി ഗുരുതരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വാണിജ്യ സിലിണ്ടറുകൾ നിറയ്ക്കുന്ന പ്രവർത്തനം പൂർണമായും നിർത്തിയതോടെ ഹോട്ടൽ മേഖലയുൾപ്പെടെ പല മേഖലകളും പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ സാഹചര്യം തുടരുകയാണെങ്കിൽ ഭക്ഷ്യ ലഭ്യതയെയും അത് പ്രതികൂലമായി ബാധിക്കുമെന്ന് ജോൺ ബ്രിട്ടാസ് മുന്നറിയിപ്പ് നൽകി.

എൽപിജി നിറയ്ക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയും വിതരണം മുൻഗണന ക്രമത്തിൽ നടത്തുന്നതിനുള്ള പ്രത്യേക സംവിധാനം ഏർപ്പെടുത്തുകയും വേണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രിയായ ഹർദീപ് പുരിക്ക് കത്ത് അയച്ചത്.

അതേസമയം, രാജ്യത്ത് എൽപിജി വിതരണത്തിൽ ഏകദേശം 30 ശതമാനം കുറവുണ്ടാകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. പാചകവാതക ലഭ്യത ഉറപ്പാക്കുന്നതിനായി രൂപീകരിച്ച മൂന്ന് അംഗ സമിതി വ്യവസായികളുമായി ചർച്ചകൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

പാചകവാതക പ്രതിസന്ധി തുടർന്നാൽ റെയിൽവേ കാറ്ററിംഗ് സേവനങ്ങളിലേക്കും അതിന്റെ ആഘാതം വ്യാപിക്കാമെന്നാണ് സൂചന. ആവശ്യമായ ഇടപെടലുകൾ ഉടൻ ഉണ്ടാകാത്ത പക്ഷം ഭക്ഷ്യ വിതരണ ശൃംഖല തന്നെ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും ആശങ്ക ഉയരുന്നു.

Share

More Stories

കേരളത്തിൽ 10,800 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്‌തു

0
എറണാകുളത്തും കൊച്ചിയിലും നടത്തിയ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിനായുള്ള നിരവധി പ്രധാന വികസന പദ്ധതികൾ ബുധനാഴ്‌ച പ്രഖ്യാപിച്ചു. കൊച്ചിയിൽ, ഏകദേശം 10,800 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി ഉദ്ഘാടനവും...

14 വർഷത്തെ ബഹിരാകാശ യാത്രയ്ക്ക് ശേഷം നാസയുടെ വാൻ അലൻ പ്രോബ് മടങ്ങുന്നു; ഭൂമിയിൽ പതിച്ചേക്കാമെന്ന് മുന്നറിയിപ്പ്

0
14 വർഷങ്ങൾക്ക് മുമ്പ് നാസ വിക്ഷേപിച്ച വാൻ അലൻ പ്രോബ്-എ (Van Allen Probe-A) ഉപഗ്രഹം ഭൂമിയിലേക്ക് തിരികെ വരികയാണ്. ഏകദേശം 600 കിലോഗ്രാം (1323 പൗണ്ട്) ഭാരമുള്ള ഈ ഉപഗ്രഹം ഭൗമാന്തരീക്ഷത്തിൽ...

‘കുംഭമേളക്കാരി’ മോണാലിസ കേരളത്തിൽ കാമുകനെ വിവാഹം കഴിച്ചു

0
പ്രയാഗ്‌രാജ് കുംഭമേളയിലൂടെ പ്രശസ്തിയിലേക്ക് കുതിച്ച മോണാലിസ ഭോൺസ്ലെ എന്ന യുവതി, കുടുംബത്തിൻ്റെ സമ്മർദ്ദം ഒഴിവാക്കാൻ പോലീസ് സംരക്ഷണം തേടി മണിക്കൂറുകൾക്ക് ശേഷം, അടുത്തുള്ള പൂവാറിലെ ഒരു ക്ഷേത്രത്തിൽ തൻ്റെ സുഹൃത്തായ മുസ്ലീം പുരുഷനുമായി...

രാജീവ് ചന്ദ്രശേഖറിന്റെയും മുഹമ്മദ് റിയാസിന്റെയും രാഷ്ട്രീയ ജീവിതം

0
| ശ്രീകാന്ത് പികെ 2005, 2006 എന്നീ വർഷങ്ങൾ രാജീവ്‌ ചന്ദ്രശേഖർ എന്ന ഇന്നത്തെ ബിജെപി കേരള സംസ്ഥാന പ്രസിഡന്റിന്റെ ജീവിതത്തിൽ വളരെ പ്രധാന്യമുള്ള രണ്ട് വർഷങ്ങളാണ്. 2005 - ലാണ് ഭാര്യപിതാവും ബിപിഎൽ...

ഗുജറാത്തിലേക്ക് വരുന്ന തായ് കപ്പല്‍ ഹോര്‍മൂസ് കടലിടുക്കില്‍ ആക്രമിക്കപ്പെട്ടു

0
ഹോര്‍മൂസ് കടലിടുക്കില്‍ ഗുജറാത്തിലേക്ക് വരികയായിരുന്ന തായ് കപ്പല്‍ ആക്രമിക്കപ്പെട്ടു. കപ്പലിന് തീപിടിച്ചു. കപ്പലിലെ 23 ജീവനക്കാരില്‍ 20 പേരെ ഒമാന്‍ നാവിക സേന രക്ഷപ്പെടുത്തി. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ഹോര്‍മൂസ് കടലിടുക്കില്‍ മൂന്ന്...

ഇറാന്റെ അളന്നുമുറിച്ച വാക്കായ അരാഗ്ചി: നയതന്ത്രത്തിന്റെ തമ്പുരാൻ യുദ്ധത്തിന്റെ മുൾമുനയിൽ

0
യൂറോപ്പിലെയും അമേരിക്കയിലെയും നയതന്ത്രജ്ഞരെ തന്റെ ശാന്തമായ ഇടപെടലുകൾ കൊണ്ട് പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുള്ള വ്യക്തിയാണ് ഇറാന്റെ ഇപ്പോഴത്തെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. യുഎസും ഇസ്രയേലും ഇറാനെതിരെയുള്ള ആക്രമണം തുടങ്ങി ഒമ്പതാം ദിവസം എൻബിസിക്ക്...

Featured

More News