14 November 2024

ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂ; ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം കുറയ്ക്കാം

ശരീരഭാരം കുറയ്ക്കുന്നതിനുവേണ്ടി ഭക്ഷണശൈലിയിലും വ്യായാമത്തിലും പുതിയ പുതിയ അറിവുകള്‍ തേടിപ്പോകുന്നവരാണ് ഇന്നത്തെ തലമുറ. ശരീരഭാരം കുറയ്ക്കുവാനായി നമുക്ക് ഉപയോഗിക്കാവുന്ന വിവിധതരം ഭക്ഷണങ്ങളേക്കുറിച്ചറിയാം

അമിത വണ്ണവും കുടവയറും കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ നമുക്കിടയില്‍ കൂടിവരികയാണല്ലോ.. ശരീരഭാരം കുറയ്ക്കാന്‍ പല വഴികളും പരീക്ഷിക്കുന്നവരാണേറെയും. ആരോഗ്യകരമായ ജീവിതത്തിന് ശരീരഭാരം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. നമ്മുടെ ആഹാര ശൈലിയിലും ജീവിത രീതിയുമാണല്ലോ ഇങ്ങിനെ കൊഴുപ്പടിയാന്‍ കാരണം.

സാധാരണ ശരീരഭാരം കുറക്കാന്‍ വ്യായാമവും ചിട്ടയായ ഭക്ഷണക്രമവും ശരിയായ രീതിയില്‍ വേണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയാറുണ്ട്. വയറിലെ കൊഴുപ്പിനെ നിസാരമായി തള്ളിക്കളയാന്‍ പറ്റില്ല. വിസറല്‍ ബോഡി ഫാറ്റ് എന്നറിയപ്പെടുന്ന ഈ കൊഴുപ്പ് വളരെ അപകടകരമാണ്. കരള്‍, ആമാശയം, കുടല്‍ എന്നിവയുടെ ആരോഗ്യത്തെ ഇത് ഹാനികരമായി ബാധിച്ചേക്കാം.

ശരീര സൗന്ദര്യത്തിനു മുന്‍ തൂക്കം കൊടുക്കുന്നവരാണ് നമ്മിലേറെയും . ചിട്ടയായ ഭക്ഷണ ശൈലിയും വ്യായാമവും കൊണ്ട് മാത്രമേ അമിത ഭാരം കുറയ്ക്കാന്‍ സാധിക്കു. നമ്മുടെ ഭക്ഷണശൈലിയാണ് നമ്മെ അമിതവണ്ണത്തിനും വയറ് ചാടുന്നതിനും ഇടയാക്കുന്നത്. ശരീരഭാരം കുറയ്ക്കുന്നതിനുവേണ്ടി ഭക്ഷണശൈലിയിലും വ്യായാമത്തിലും പുതിയ പുതിയ അറിവുകള്‍ തേടിപ്പോകുന്നവരാണ് ഇന്നത്തെ തലമുറ. ശരീരഭാരം കുറയ്ക്കുവാനായി നമുക്ക് ഉപയോഗിക്കാവുന്ന വിവിധതരം ഭക്ഷണങ്ങളേക്കുറിച്ചറിയാം

  1. ഓട്‌സ്

ദിവസേന മൂന്നോ അതിലധികമോ തവണ ഓട്സ് (അല്ലെങ്കില്‍ സമാനമായ ധാന്യങ്ങള്‍) കഴിക്കുന്ന ആളുകള്‍ക്ക് വയറിലെ കൊഴുപ്പ് 10 ശതമാനം കുറവായിരിക്കും എന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഓട്സ് ചോറിന് പകരം ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഉത്തമഭക്ഷണമാണ്. വിറ്റാമിനുകളും മിനറലുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഇവയില്‍ പ്രോട്ടീന്‍ ധാരാളമുണ്..

2 സ്റ്റീല്‍ കട്ട് ഓട്‌സ്

സ്റ്റീല്‍ കട്ട് ഓട്സ് പോഷകങ്ങളാല്‍ സമ്പുഷ്ടവും ചവയ്ക്കുവാന്‍ എളുപ്പവുമാണ്. പ്രോട്ടീന്‍ അടങ്ങിയ സമ്പുഷ്ട ഭക്ഷണമാണ് സ്റ്റീല്‍-കട്ട് ഓട്സ്. ഇവയില്‍ അടങ്ങിയിട്ടുള്ള ലയിക്കുന്നതും ലയിക്കാത്തതുമായ ഫൈബര്‍, അവശ്യ ബി വിറ്റാമിനുകള്‍, ഇരുമ്പ് എന്നിവ നിങ്ങള്‍ക്ക് ധാരാളം ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു. ഫൈബറിന്റെ ഗുണം കൊളസ്‌ട്രോളിന്റെ അളവ് സാധാരണ നിലയിലാക്കുന്നു. ഇവ സമ്പൂര്‍ണ്ണ പ്രോട്ടീന്റെ ഒരു നല്ല ഉറവിടമാണ്. കൂടാതെ, ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

3 റാഗി

കൊഴുപ്പ് വളരെ കുറവുളള ഒരു ധാന്യമാണ് റാഗി. അതിനാല്‍ ശരീരഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് റാഗി ഒരു ഉത്തമ ഭക്ഷണമാണ്. വിശപ്പിനെ കുറയ്ക്കുന്ന ട്രൈറ്റോഫാന്‍ എന്ന അമിനോ ആസിഡ് റാഗിയിലുണ്ട് അരിയിലും മറ്റ് ധാന്യങ്ങളിലും അടങ്ങിയതിനേക്കാള്‍ വളരെയധികം നാരുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. റാഗിയില്‍ അടങ്ങിയ അമിനോ ആസിഡുകളായ ലെസിതിന്‍ ,മെഥിയോനൈന്‍ എന്നിവ കരളിലെ അധിക കൊഴുപ്പിനെ നീക്കം ചെയ്ത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

4 ബാര്‍ലി

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു പാനീയമാണ് ബാര്‍ലി വെള്ളം. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ബാര്‍ലി ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. ഫൈബര്‍ അടങ്ങിയ ബാര്‍ലി വെള്ളം വിശപ്പിനെ നിയന്ത്രിക്കാനും ശരീര ഭാരം കുറയ്ക്കാനും സഹായിക്കും. ദഹനത്തിന് സഹായിക്കുന്ന നീരുകളടങ്ങിയ ഭക്ഷണമാണ് ബാര്‍ലി. വിശപ്പ് ശമിപ്പിക്കുന്ന കൊണ്ടുതന്നെ ശരീരഭാരം നിയന്ത്രിക്കാന്‍ ബാര്‍ലി ഏറെ ഉപകാരപ്രദമാണ്.

5 ചോളം

പച്ച അല്ലെങ്കില്‍ മഞ്ഞ നിറത്തിലുള്ള മൃദുവായ, നൂല് പോലുള്ളതുമായ മാലിന്യ വസ്തുക്കളാണ് ചോളത്തില്‍ നിന്നുള്ള കോണ്‍ സില്‍ക്ക്. ഈ സില്‍ക്കിന് കാല്‍സ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയ്ക്കൊപ്പം ധാരാളം അവശ്യ ഫ്‌ലേവനോയ്ഡുകള്‍, ടാന്നിന്‍സ്, സാപ്പോണിനുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് അടിഞ്ഞു കൂടല്‍, കൊഴുപ്പ് കോശങ്ങളുടെ വ്യത്യാസം, ലിപ്പോളിസിസിന്റെ നിരക്ക്, ഫാറ്റി ആസിഡ് മെറ്റബോളിസം എന്നിവ നിയന്ത്രിക്കുന്ന ജീനുകളെ ഇത് നിയന്ത്രിക്കുന്നു. ഇത് ക്രമേണ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. പ്രോട്ടീന്‍ അല്ലെങ്കില്‍ കൊഴുപ്പിനെ അപേക്ഷിച്ച് ഈ കാര്‍ബോഹൈഡ്രേറ്റിന് വേഗത്തില്‍ ദഹിക്കുവാന്‍ സാധിക്കും.

6 പയര്‍വര്‍ഗ്ഗങ്ങള്‍:

ബീന്‍സ്, പയര്‍, ചെറുപയര്‍ എന്നിവയില്‍ നാരുകളും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കുന്നു. അവ പ്രധാനപ്പെട്ട പോഷകങ്ങളും നല്‍കുകയും ഉയര്‍ന്ന കലോറി ചേരുവകള്‍ക്ക് നല്ലൊരു ബദലാകുകയും ചെയ്യും.

7 ബെറി

സ്‌ട്രോബെറി, ബ്ലൂബെറി, റാസ്‌ബെറി എന്നിവയില്‍ കലോറി കുറവും നാരുകളും ആന്റിഓക്സിഡന്റുകളും കൂടുതലാണ്. അവ സ്വാഭാവിക മധുരം നല്‍കുന്നു. ബോഡി ഫാറ്റ് പുറം തളളാന്‍ ബെറികള്‍ക്കു സാധിക്കും. വളരെ കുറഞ്ഞ അളവിലാണ് ബെറികള്‍ കഴിക്കുന്നതെങ്കിലും ശരീരത്തില്‍ നിന്ന് ഫാറ്റ് പുറംതളളുമെന്ന് പഠനങ്ങള്‍ പറയുന്നു.

8 നട്സും വിത്തുകളും:

ബദാം, വാല്‍നട്ട്, ചിയ വിത്തുകള്‍, ഫ്ളാക്സ് സീഡുകള്‍ എന്നിവയില്‍ ആരോഗ്യകരമായ കൊഴുപ്പും നാരുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ആഹാരത്തെ ഊര്‍ജ്ജമാക്കിമാറ്റുന്ന പ്രക്രിയ ഇവ കഴിക്കുന്നതിലൂടെ വേഗത്തിലാകും. അതുപോലെ കൊളസ്‌ട്രോള്‍ രക്തത്തിലെ പഞ്ചസാര കുറയ്ക്കാനും സഹായിക്കുന്നു.

9 തൈര്

തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള മറ്റൊരു മികച്ച പ്രഭാത ഭക്ഷണമാണ് തൈര് .ഇത് പ്രോട്ടീനില്‍ കൂടുതലാണ്, ഇത് വിശപ്പ് കുറയുകയും പിന്നീടുള്ള ദിവസങ്ങളില്‍ ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു. പഴമോ ഡ്രൈ ഫ്രൂട്ട്‌സോ കഴിക്കുന്നതിലൂടെ ശരീര ഭാരം നിയന്ത്രിക്കാന്‍ സാധിക്കും
ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം കുറയ്ക്കാന്‍ ഇവ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം.

10 കോളിഫ്‌ളവര്‍

മറ്റ് പച്ചക്കറികളെപ്പോലെ കോളിഫ്‌ളവറില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ നല്ല അളവില്‍ പ്രോട്ടീനും അടങ്ങിയിരിക്കുന്നു. പ്രോട്ടീന്‍, നാരുകള്‍, കുറഞ്ഞ കലോറി ഉള്ളടക്കം എന്നിവയുടെ സംയോജനം എന്നിവ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ അനുയോജ്യമായ ഭക്ഷണമായി കോളിഫ്‌ളവറിനെ മാറ്റുന്നു.

11 ബ്രോക്കോളി

ആഹാരത്തിൽ ബ്രോക്കോളി ഉള്‍പ്പടുത്തുന്നത് നിങ്ങളുടെ ഭാരം കുറയ്ക്കാന്‍ സഹായിക്കും. കാരണം ഇതില്‍ കലോറി വളരെ കുറവാണ്. വേവിച്ച ബ്രോക്കോളിയില്‍ ഇരട്ടിയിലധികം വിറ്റാമിന്‍ സി യും അടങ്ങിയിരിക്കുന്നു. കൂടാതെ വിറ്റാമിന്‍ ബി6, ബി2 , ഫോസ്ഫറസ്, മഗ്നീഷ്യം , പ്രോട്ടീന്‍ , ഒമേഗ3 ഫാറ്റി ആസിഡുകള്‍ എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു.

ചോറ് ഒഴിവാക്കി ഇവ ഭക്ഷണത്തില്‍ ഉല്‍പ്പെടുത്തിയാല്‍ ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം കുറയ്ക്കാം.

Share

More Stories

ടിപ്പു സുല്‍ത്താന്റെ വാള്‍ ലണ്ടനിൽ ലേലത്തില്‍ വിറ്റു

0
മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്റെ ആയുധ ശേഖരത്തിലുണ്ടായിരുന്ന വാള്‍ ലേലത്തില്‍ വിറ്റു. കടുവയുടെ ചിഹ്നവും പിതാവ്‌ഹൈദരലിയെ പരാമര്‍ശിക്കുന്ന 'ഹ' എന്ന അറബി അക്ഷരവും വാളില്‍ കൊത്തിയിരിക്കുന്നു.ടിപ്പു സുല്‍ത്താന്റെ അന്ത്യം സംഭവിച്ച 1799-ലെ യുദ്ധത്തില്‍...

ആയിരംകോടി മുതൽമുടക്കിൽ ഇന്ത്യൻ സിനിമയിൽ മറ്റൊരു വിസ്മയ ചിത്രം വരുന്നു

0
തെന്നിന്ത്യന്‍ സിനിമയെ എന്നല്ല, മാറിയ കാലത്തെ ഇന്ത്യന്‍ സിനിമയെത്തന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ച സംവിധായകനാണ് എസ് എസ് രാജമൗലി. ബാഹുബലി എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷമാണ് സിനിമകളുമായി ബന്ധപ്പെട്ട് പാന്‍ ഇന്ത്യന്‍ എന്ന...

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലുകളെ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ

0
വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലുകളെ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ . ഈ വിവരം വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്, ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന് കത്തുനൽകുകയായിരുന്നു ....

ജോലി സ്ഥലത്തെ പീഡനം; ആഭ്യന്തര പരിഹാര കമ്മിറ്റിയുടെ റിപ്പോർട്ട്‌ അന്തിമ വാക്കല്ല: കേരള ഹൈക്കോടതി

0
ആഭ്യന്തര പരിഹാര കമ്മിറ്റി (ഐസിസി) റിപ്പോർട്ടുകൾ ജോലി സ്ഥലത്തെ ലൈംഗികപീഡനം തടയുന്നതിനുള്ള അന്തിമ വാക്കല്ലെന്ന്‌ ഹൈക്കോടതി. ഇത്തരം റിപ്പോർട്ടുകൾ പലതും ഏകപക്ഷീയവും പക്ഷപാതപരമാണെന്നും കേരള ഹൈക്കോടതി വിലയിരുത്തി. റിപ്പോർട്ടുകൾ ഇരയെ കേൾക്കാതെയും തയ്യാറാക്കുന്നുണ്ട്‌....

‘പ്രധാന ബാങ്കുകളായി’ 2024ൽ RBI ഈ മൂന്നെണ്ണം പട്ടികപ്പെടുത്തുന്നു

0
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും ആഭ്യന്തര വ്യവസ്ഥാപിത പ്രാധാന്യമുള്ള ബാങ്കുകൾ (ഡി-എസ്ഐബി) എന്ന് നാമകരണം ചെയ്‌തു. ബുധനാഴ്‌ച റിസർവ്...

ട്രംപ് തൻ്റെ വിവാദ ക്യാബിനറ്റ് തിരഞ്ഞെടുപ്പിലൂടെ വാഷിംഗ്ടണിനെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നത് എന്തുകൊണ്ടാണ്?

0
ഡൊണാൾഡ് ട്രംപിൻ്റെ വർദ്ധിച്ചുവരുന്ന പ്രകോപനപരമായ കാബിനറ്റ് തിരഞ്ഞെടുപ്പുകൾ ചില റിപ്പബ്ലിക്കൻ സെനറ്റർമാരെ അമ്പരപ്പിക്കുകയും വാഷിംഗ്ടണിനെ ഞെട്ടിക്കുകയും ചെയ്‌തു. ഫ്ലോറിഡ റിപ്പബ്ലിക്കൻ മാറ്റ് ഗെയ്റ്റ്‌സിനെ അദ്ദേഹത്തെപ്പോലെ, ഒരിക്കൽ ജസ്റ്റിസ് ഡിപ്പാർട്ട്‌മെൻ്റ് അന്വേഷിച്ച തൻ്റെ ഏറ്റവും...

Featured

More News