പുതിയ സിനിമയ്ക്കായി മമ്മൂട്ടിയും ഹരിഹരനും വീണ്ടും ഒരുമിക്കുന്നു. 2026 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. ഒരു വടക്കൻ വീരഗാഥ, ഒളിയമ്പുകൾ , പഴശിരാജ എന്നീ സിനിമകൾക്കായി മുമ്പ് ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു
കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പിള്ളി ആണ് നിർമ്മാണം.വിജേഷും ദേവരാജനും ചേർന്നാണ് രചന. എം.ടി വാസുദേവൻ നായരുടെ തിരക്കഥയില്‍ മമ്മൂട്ടി നായകനായി പയ്യമ്പള്ളി ചന്തു എന്ന ചിത്രം ഹരിഹരൻ പ്ളാൻ ചെയ്തെങ്കിലും നടന്നില്ല. ബിഗ് ബഡ്ജറ്റിലാണ് ഇക്കുറിയും മമ്മൂട്ടി ചിത്രം ഹരിഹരൻ ഒരുക്കുന്നത് .2025 ൽ ഡൊമനിക് ആൻഡ് ദ ലേഡീസ് പഴ്സ്, ബസൂക്ക , നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന സിനിമ എന്നിവയാണ് മമ്മൂട്ടിയുടെ പുതിയ റിലീസുകള്‍.