4 January 2025

മണിപ്പൂര്‍ കലാപത്തില്‍ മാപ്പ് ചോദിച്ച് മുഖ്യമന്ത്രി ബിരേന്‍ സിങ്

കഴിഞ്ഞ വര്‍ഷം വംശീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് ഉണ്ടായ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്തവര്‍ഷത്തോടെ സാധാരണ നിലയിലേക്ക് മണിപ്പൂര്‍ തിരിച്ചെത്തുമെന്ന പ്രത്യാശയും മുഖ്യമന്ത്രി പങ്കുവച്ചു.

മണിപ്പൂര്‍ കലാപത്തില്‍ ജനങ്ങളോട് മാപ്പുചോദിച്ച് മുഖ്യമന്ത്രി ബിരേന്‍ സിങ്. നിര്‍ഭാഗ്യകരമായ സംഭവമാണ് ഈ വര്‍ഷം ഉണ്ടായത്. അതില്‍ അതിയായ ഖേദവും വേദനയും ഉണ്ട്. സംഭവത്തില്‍ ജനങ്ങളോട് മാപ്പുചോദിക്കുന്നുവെന്ന് ബിരേന്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. പുതുവര്‍ഷത്തിന്റെ തലേന്നാണ് മുഖ്യമന്ത്രി ബിരേന്‍ സിങ് മാധ്യമങ്ങളെ കണ്ടത്.

കഴിഞ്ഞ വര്‍ഷം വംശീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് ഉണ്ടായ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്തവര്‍ഷത്തോടെ സാധാരണ നിലയിലേക്ക് മണിപ്പൂര്‍ തിരിച്ചെത്തുമെന്ന പ്രത്യാശയും മുഖ്യമന്ത്രി പങ്കുവച്ചു. ‘കഴിഞ്ഞ മെയ് 3 മുതല്‍ ഇന്നുവരെ സംഭവിച്ചതില്‍ സംസ്ഥാനത്തെ ജനങ്ങളോട് ഞാന്‍ മാപ്പുചോദിക്കുന്നു. നിരവധി ആളുകള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടമായി.

പലര്‍ക്കും വീടുകള്‍ വിട്ടുപോകേണ്ടിവന്നു. സംഭവത്തില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. ഞാന്‍ മാപ്പു ചോദിക്കുന്നു. എന്നാല്‍ ഇപ്പോള്‍, കഴിഞ്ഞ മൂന്ന് നാല് മാസമായി സമാധാനത്തിലാണ് കാര്യങ്ങള്‍ പോകുന്നത്. 2025 ആകുമ്പോഴേക്കും സംസ്ഥാനത്ത് സാധാരണ നില പുനഃസ്ഥാപിക്കപ്പെടുമെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share

More Stories

കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് മാതാപിതാക്കളുടെ സമ്മതം നിർബന്ധമാണ്

0
ന്യൂഡൽഹി: ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ റൂൾസ് 2025ന് നിർദ്ദേശിച്ചിട്ടുള്ള ഡ്രാഫ്റ്റ് നിയമങ്ങൾ അനുസരിച്ച് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുറക്കുന്നതിന് ഒരു കുട്ടിക്ക് മുതിർന്നവരുടെ സമ്മതം ആവശ്യമാണ്. മുതിർന്നയാൾക്ക് രക്ഷിതാവോ രക്ഷിതാവോ ആകാം...

ചെറുകിട ആണവനിലയം;
സ്വകാര്യ കമ്പനികളെ ക്ഷണിച്ച് കേന്ദ്രം

0
ന്യൂഡൽഹി: തന്ത്രപ്രധാനമായ ആണവമേഖലയും സ്വകാര്യ മേഖലയ്ക്ക് തുറന്നു കൊടുക്കാന്‍ മോദി സര്‍ക്കാര്‍. 220 മെ​ഗാവാട്ടിൻ്റെ ഭാരത് സ്മോള്‍ റിയാക്‌ടര്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് രാജ്യത്തെ വ്യവസായികളിൽ നിന്ന് താല്‍പര്യപത്രം ക്ഷണിച്ച് ആണവോര്‍ജ കോര്‍പറേഷൻ...

‘അഞ്ച് വര്‍ഷം തടവ് ഒരു പ്രശ്‌നമല്ല; നിയമ നടപടികളുമായി മുന്നോട്ട് പോകും’; പെരിയ കേസില്‍ ശിക്ഷക്ക് വിധിക്കപ്പെട്ട കെവി...

0
അഞ്ച് വര്‍ഷം തടവ് ഒരു പ്രശ്‌നമല്ലെന്ന് പെരിയ കേസില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സിപിഐഎം മുന്‍ എംഎൽഎ കെവി കുഞ്ഞിരാമന്‍. നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും കെവി കുഞ്ഞിരാമന്‍ പറഞ്ഞു. സിബിഐക്കെതിരെ വിമര്‍ശനവുമായി ശിക്ഷയ്ക്ക് വിധിക്കപ്പെട്ട...

അൽ ജസീറ ചാനലിന് വിലക്കുമായി പാലസ്തീൻ അതോറിറ്റി

0
അൽ ജസീറ ന്യൂസ് നെറ്റ്‌വർക്ക് ചാനലിനെ വെസ്റ്റ് ബാങ്കിൽ പ്രവർത്തിക്കുന്നതിൽ നിന്ന് പാലസ്തീനിയന് അതോറിറ്റി (പിഎ) താൽക്കാലികമായി വിലക്കി. അവിടെ അശാന്തി ഉണ്ടാക്കുന്നതിലും “കലഹമുണ്ടാക്കുന്നതിലും” ബ്രോഡ്കാസ്റ്റർ പങ്കുവഹിക്കുന്നതായി അവർ അവകാശപ്പെടുന്നു . ഖത്തർ ആസ്ഥാനമായുള്ള...

സിഡ്‌നി ടെസ്റ്റിൻ്റെ ആദ്യ ദിനത്തിൽ ഉസ്മാൻ ഖവാജ കറുത്ത ബാൻഡ് ധരിച്ചത് എന്തുകൊണ്ട്?

0
വെള്ളിയാഴ്ച സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യയ്‌ക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ അഞ്ചാം ടെസ്റ്റിൻ്റെ ആദ്യ ദിനത്തിൽ ഉസ്മാൻ ഖവാജ കറുത്ത ബാൻഡ് ധരിച്ചു. ക്യാൻസർ രോഗത്തെ തുടർന്ന് മൂന്ന് ദിവസം മുമ്പ് 40 വയസ്സുള്ള...

പരീക്ഷണ വേളയിൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ 180 കിലോമീറ്റർ വേഗതയിൽ കുതിച്ചു

0
ദീർഘദൂര, ഇടത്തരം യാത്രകൾക്കായി ആസൂത്രണം ചെയ്ത വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഒന്നിലധികം പരീക്ഷണങ്ങളിൽ മണിക്കൂറിൽ 180 കിലോമീറ്റർ വേഗത കൈവരിച്ചതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളമുള്ള ആളുകൾക്ക്...

Featured

More News