ദക്ഷിണ കൊറിയ ചൊവാഴ്‌ച പട്ടാള നിയമം പ്രഖ്യാപിച്ചു. രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ പാർലമെൻ്റ് നിയന്ത്രിക്കുന്നുവെന്നും ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്നുവെന്നും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ സർക്കാരിനെ സ്‌തംഭിപ്പിച്ചുവെന്നും ദക്ഷിണ കൊറിയൻ പ്രസിഡന്റ് ആരോപിച്ചു.
”ഉത്തര കൊറിയൻ അനുകൂല ശക്തികളെ ഉന്മൂലനം ചെയ്യുമെന്നും ഭരണഘടനാപരമായ ജനാധിപത്യ ക്രമം സംരക്ഷിക്കുമെന്നും പ്രതിജ്ഞയെടുത്തു.” -ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് യൂൻ സുക് യോൾ പറഞ്ഞു.
2022ൽ അധികാരമേറ്റതിന് ശേഷം പാർലമെൻ്റിൽ തൻ്റെ ഗവൺമെൻ്റിൻ്റെ അജണ്ട മുന്നോട്ട് കൊണ്ടുപോകാൻ യൂൻ തുടർച്ചയായി പാടുപെട്ടു. അവിടെ പ്രതിപക്ഷ പാർട്ടികൾക്ക് അദ്ദേഹത്തിൻ്റെ പീപ്പിൾ പവർ പാർട്ടി (പിപിപി) -യെക്കാൾ ഭൂരിപക്ഷമുണ്ട്.
തൻ്റെ ഭാര്യയും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെട്ട അഴിമതികളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യത്തെ തള്ളിക്കളഞ്ഞതിന് പ്രതിപക്ഷ പാർട്ടികളുടെ വിമർശനത്തിനും യൂൻ വിധേയനായി.