ആന്ധ്രാപ്രദേശില്‍ പടക്ക നിര്‍മാണശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ എട്ടുപേര്‍ മരിച്ചു. അനകപ്പള്ളി ജില്ലയിലാണ് സംഭവം. മരിച്ചവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്.
അപകടത്തില്‍ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ഖേദം രേഖപ്പെടുത്തി. പരുക്കേറ്റവർക്ക് മെച്ചപ്പെട്ട വൈദ്യസഹായം ഉറപ്പാക്കാൻ മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി അനിതയ്ക്കും ജില്ലാ ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയതായി ഔദ്യോഗിക പ്രസ്‌താവനയിൽ അറിയിച്ചിട്ടുണ്ട്.