ഇന്ത്യയുടെ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് നീരജ് ചോപ്രയും പ്രശസ്ത ടെന്നീസ് താരം ഹിമാനി മോറും വിവാഹിതരായി. ഇരുകുടുംബങ്ങളുടെയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ വച്ചായിരുന്നു വിവാഹമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിവാഹത്തിന്റെ ചിത്രങ്ങള്‍ നീരജ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ടെന്നിസ് താരമായ ഹിമാനി അമേരിക്കയില്‍ മാസ്റ്റേഴ്‌സ് വിദ്യാര്‍ഥിയാണ്. ജാവലിന്‍ ത്രോയില്‍ രണ്ടുതവണ ഒളിമ്പിക്സ് മെഡല്‍ നേടിയ താരമാണ് 27കാരനായ നീരജ്.
‘ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിന് കുടുംബത്തോടൊപ്പം തുടക്കം കുറിച്ചു. ഞങ്ങളെ ഈ നിമിഷത്തിലേക്ക് എത്തിക്കുകയും ഒന്നിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി. ഏറെ സന്തോഷത്തോടെ നീരജ്, ഹിമാനി.’ – നീരജ് ചോപ്ര സോഷ്യൽ മീഡിയയിൽ എഴുതി .