മെറ്റാ കമ്പനിക്ക് റെക്കോഡ് തലത്തില് പിഴ ചുമത്തി . യൂറോപ്യൻ യൂണിയൻ ഉപയോക്താക്കളുടെ ഫെയ്‌സ്ബുക്ക് ഡാറ്റ യുഎസിലെ സെർവറുകളിലേക്ക് നിയമവിരുദ്ധമായി ട്രാൻസ്ഫർ ചെയ്തതിന്റെ പശ്ചാത്തലത്തിൽ മെറ്റാ കമ്പനിക്ക് യൂറോപ്യൻ റെഗുലേറ്റർമാർ പിഴ ചുമത്തി. ഈ കേസിൽ 130 കോടി ഡോളർ നൽകാനാണ് കോടതി ഉത്തരവിട്ടത്.
യൂറോപ്യൻ ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡ് തിങ്കളാഴ്ചയാണ് പിഴ പ്രഖ്യാപിച്ചത്. ഫേസ്ബുക്കിൽ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ ഈ പിഴ ചുമത്തിയത്. യൂറോപ്പിലെ ഡാറ്റ പ്രൈവസി നിയമങ്ങൾ അനുസരിച്ചാണ് പിഴ ചുമത്തിയത്.
യൂറോപ്പ് ചുമത്തിയ പിഴയ്‌ക്കെതിരെ വാട്‌സ്ആപ്പിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും ഉടമസ്ഥരായ മെറ്റാ കമ്പനി കോടതിയെ സമീപിക്കും. അതേസമയം, യൂറോപ്പിലെ ഫെയ്‌സ്ബുക്ക് സേവനങ്ങൾക്ക് തൽക്കാലം തടസ്സമില്ലെന്ന് കമ്പനി വെളിപ്പെടുത്തി.