8 May 2025

‘മോക്ക് ഡ്രിൽ’; നാല് മണി മുതല്‍ 30 സെക്കന്‍ഡ് മൂന്ന് പ്രാവശ്യം സൈറണ്‍

സൈറണ്‍ ശബ്‌ദം കേള്‍ക്കുന്ന ഇടങ്ങളിലും കേള്‍ക്കാത്ത ഇടങ്ങളിലും 4.02നും 4.29നും ഇടയില്‍ ആണ് മോക്ക് ഡ്രില്‍ നടത്തേണ്ടത്

കേരളത്തില്‍ 14 ജില്ലകളിലും എല്ലാ സ്ഥലങ്ങളിലും ബുധനാഴ്‌ച സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍ നടത്തും. മോക്ക് ഡ്രില്ലിൻ്റെ നടപടിക്രമങ്ങൾ താഴെ കൊടുക്കുന്നു:

വൈകുന്നേരം നാല് മണിക്കാണ് മോക്ക് ഡ്രില്‍ ആരംഭിക്കുക.

നാല് മണി മുതല്‍ 30 സെക്കന്‍ഡ് അലര്‍ട്ട് സൈറണ്‍ മൂന്ന് വട്ടം നീട്ടി ശബ്‌ദിക്കും.

സൈറണ്‍ ശബ്‌ദം കേള്‍ക്കുന്ന ഇടങ്ങളിലും കേള്‍ക്കാത്ത ഇടങ്ങളിലും 4.02നും 4.29നും ഇടയില്‍ ആണ് മോക്ക് ഡ്രില്‍ നടത്തേണ്ടത്.

കേന്ദ്ര നിര്‍ദേശം അനുസരിച്ച് സൈറണ്‍ ഇല്ലാത്ത ഇടങ്ങളില്‍ ആരാധനാലയങ്ങളിലെ അനൗൺസ്‌മെന്റ് സംവിധാനങ്ങള്‍ ഉപയോഗിച്ച് പൊതുജനങ്ങളെ അലര്‍ട്ട് ചെയ്യുന്നത് പരിഗണിക്കാം.

4.28 മുതല്‍ സുരക്ഷിതം എന്ന സൈറണ്‍ 30 സെക്കന്‍ഡ് മുഴങ്ങും.

സൈറണുകള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നേരിട്ട് പ്രവര്‍ത്തിപ്പിക്കും.

മോക്ക് ഡ്രില്ലില്‍ ജീവന് അപകടം ഉണ്ടാക്കുന്ന തരത്തില്‍ നടപടികള്‍ ഉണ്ടാകുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

Share

More Stories

ഓപ്പറേഷൻ സിന്ദൂർ: ഐപിഎൽ തുടരുമോ? വിദേശ കളിക്കാരുടെ അവസ്ഥ എന്താണ്?

0
പാകിസ്ഥാൻ, പാക് അധിനിവേശ കശ്മീര്‍ (പിഒകെ) എന്നിവിടങ്ങളിലെ ഭീകര ക്യാമ്പുകൾക്കെതിരെ ഇന്ത്യൻ സൈന്യം നടത്തുന്ന 'ഓപ്പറേഷൻ സിന്ദൂർ' മൂലം രാജ്യത്തിന്റെ അതിർത്തികളിൽ സംഘർഷം രൂക്ഷമായിരിക്കുകയാണ്. പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ...

രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

0
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്താക്കിയതായുള്ള റിപ്പോർട്ടുകൾ വൈറലായതിന് മിനിറ്റുകൾക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചു. തന്റെ കരിയറിന്റെ രണ്ടാം പകുതിയിൽ ഇന്ത്യയ്ക്കായി...

‘അനുര കുമാര തരംഗം’; തദ്ദേശ തെരഞ്ഞെടുപ്പ് തൂത്തുവാരി എന്‍പിപി

0
ശ്രീലങ്കയില്‍ ചൊവാഴ്‌ച നടന്ന തദ്ദേശ സ്വയംഭരണ കൗൺസിൽ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ നാഷണൽ പീപ്പിൾസ് പവർ പാർട്ടിക്ക് വമ്പൻ ജയം. അനുര കുമാര ദിസനായകെയുടെ നേതൃത്വത്തിലുള്ള എൻപിപി 339ല്‍ തദ്ദേശ മുനിസിപ്പൽ കൗൺസിലുകളിൽ 265ഉം...

ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ ‘ ; പിന്തുണയുമായി ഋഷി സുനക്

0
പാകിസ്ഥാനിലും പാകിസ്ഥാൻ അധിനിവേശ കശ്മീരിലും (പി‌ഒ‌കെ) പ്രവർത്തിക്കുന്ന ഭീകര ക്യാമ്പുകളിൽ ഇന്ത്യൻ പ്രതിരോധ സേന നടത്തിയ ആക്രമണങ്ങളെ ബുധനാഴ്ച യുകെ മുൻ പ്രധാനമന്ത്രി ഋഷി സുനക് ന്യായീകരിച്ചു, തീവ്രവാദികൾക്ക് ശിക്ഷയിൽ നിന്ന് മോചനം...

“സമാധാനത്തിനും സ്ഥിരതക്കും മുൻഗണന നൽകുക”; ‘സിന്ദൂരി’ന് ശേഷം ഇന്ത്യക്കും പാകിസ്ഥാനും ചൈനയുടെ സന്ദേശം

0
പാകിസ്ഥാനിലെയും പാക് അധീന കാശ്‌മീരിലെയും തീവ്രവാദ അടിസ്ഥാന സൗകര്യ കേന്ദ്രങ്ങൾ ആക്രമിച്ച് ഇന്ത്യ ബുധനാഴ്‌ച "ഓപ്പറേഷൻ സിന്ദൂർ" ആരംഭിച്ചു. ഈ സംഭവ വികാസത്തിൽ ചൈന ആശങ്ക പ്രകടിപ്പിക്കുകയും ആണവ ആയുധങ്ങളുള്ള അയൽക്കാർ തമ്മിലുള്ള...

‘സിന്ദൂർ’ ഇന്ത്യൻ സംസ്‌കാരവുമായി എങ്ങനെ ചേർന്നിരിക്കുന്നു?

0
പാക്കിസ്ഥാന്‍ വര്‍ഷങ്ങളായി വളര്‍ത്തി കൊണ്ടുവരുന്ന ഭീകരവാദത്തിന് എതിരെ ഇന്ത്യ നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂര്‍' എങ്ങനെയാണ് ഇന്ത്യൻ സംസ്‌കാരവുമായി ബന്ധപ്പെട്ടിരിക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് 15 ദിവസത്തോളം നിശബ്‌ദമായി കാത്തിരുന്ന് ഇന്ത്യ നടത്തിയ സൈനിക...

Featured

More News