20 September 2024

‘തേജസ്’ യുദ്ധവിമാനം പറത്തുന്ന ആദ്യ വനിതാ പൈലറ്റ് മോഹന സിംഗ്; ഹോക് വിമാനം പറത്തിയ ആദ്യ വനിതയും

മോഹന സിംഗിൻ്റെ മുത്തച്ഛന്‍ ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിഭാഗമായ ഏവിയേഷന്‍ റിസര്‍ച്ച് സെൻ്റെറിലെ ഫ്‌ളൈറ്റ് ഗണ്ണര്‍ ആയിരുന്നു

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച തേജസ് യുദ്ധവിമാനം പറത്തുന്ന ആദ്യ വനിതാ പൈലറ്റായി സ്‌ക്വാഡ്രണ്‍ ലീഡര്‍ മോഹന സിംഗ്. ഈയടുത്ത കാലം വരെ മിഗ് 21 വിമാനങ്ങള്‍ പറത്തിക്കൊണ്ടിരുന്ന മോഹന സിംഗിനെ ഗുജറാത്തിലെ നാലിയ എയര്‍ ബേസിലെ ഫ്‌ളൈയിംഗ് ബുള്ളറ്റ്‌സ് സ്‌ക്വാഡ്രണിലേക്ക് നിയമിക്കുകയായിരുന്നു.

സൈനിക പശ്ചാത്തലമുള്ള കുടുംബമാണ് മോഹന സിംഗിൻ്റെത്. രാജസ്ഥാനിലെ ജുന്‍ജുന്‍ സ്വദേശിനിയായ മോഹന സിംഗ് 2019ല്‍ ‘ഹോക്’ വിമാനം പറത്തുന്ന ആദ്യ വനിതാ പൈലറ്റ് എന്ന പേരും നേടിയിട്ടുണ്ട്. 2020ല്‍ മോഹന സിംഗിന് നാരിശക്തി പുരസ്‌കാരവും ലഭിച്ചു.

മോഹന സിംഗിൻ്റെ മുത്തച്ഛന്‍ ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിഭാഗമായ ഏവിയേഷന്‍ റിസര്‍ച്ച് സെൻ്റെറിലെ ഫ്‌ളൈറ്റ് ഗണ്ണര്‍ ആയിരുന്നു. വ്യോമസേനയിലെ വാറന്റ് ഓഫീസറായിരുന്നു മോഹനയുടെ പിതാവ്. കുടുംബത്തിൻ്റെ പാരമ്പര്യം മോഹന സിംഗും പിന്തുടരുകയായിരുന്നു.

2016ലാണ് ഇന്ത്യന്‍ വ്യോമസേനയുടെ ഫൈറ്റര്‍ പൈലറ്റുമാരില്‍ ഒരാളായി മോഹന സിംഗ് എത്തിയത്. വ്യോമസേനയുടെ ഫൈറ്റര്‍ പൈലറ്റുമാരായ മൂന്ന് വനിതകളില്‍ ഒരാള്‍ കൂടിയാണ് മോഹന സിംഗ്. ഭാവന കാന്ത്, അവനി ചതുര്‍വേദി എന്നിവരായിരുന്നു മറ്റ് രണ്ടുപേര്‍.

നേരത്തെ ഹെലികോപ്റ്ററുകളുടെയും ഗതാഗത ആവശ്യത്തിനുള്ള വിമാനങ്ങളുടെയും പൈലറ്റുമാരായി സ്ത്രീകളെ നിയമിച്ചിരുന്നു. എന്നാല്‍ ഫൈറ്റര്‍ പൈലറ്റ് പദവിയിലേക്ക് പുരുഷന്‍മാരെയാണ് തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ 2019ല്‍ ഈ രീതിയ്ക്ക് അവസാനം കുറിച്ച് മോഹന സിംഗ് ഹോക് വിമാനം പറത്തുകയായിരുന്നു.

Share

More Stories

അപ്രത്യക്ഷമാകുന്ന ‘ഗ്ലേഷ്യൽ തടാകം’; ഭൂമിയിലെ വിചിത്ര സ്ഥലങ്ങൾ

0
വെള്ളം ഒരു അത്ഭുത ദ്രാവകമാണ്. ഏതാണ്ട് ഏത് പദാർത്ഥത്തെയും അലിയിക്കാനുള്ള ശേഷിയുള്ളതിനാൽ ഇത് ഒരു സാർവത്രിക ലായകമാണ്. അതിനാൽ ശരീരത്തിലെ രാസപ്രവർത്തനങ്ങളും ജൈവപ്രക്രിയകളും നടത്താൻ ജീവജാലങ്ങൾ ജലം ധാരാളമായി ഉപയോഗിക്കുന്നു. ജലത്തിന് ദ്രവ്യത്തിൻ്റെ വിവിധ...

‘കാഴ്‌ചയില്ലാത്തവർക്കും കാണാം’; ബ്ലൈൻഡ് സൈറ്റ് നൂതന വിദ്യയുമായി ഇലോൺ മസ്‌ക്

0
കാഴ്‌ചയില്ലാത്തവർക്കും കാഴ്‌ച സാധ്യമാക്കുന്ന ഉപകരണം നിർമിക്കാൻ ഒരുങ്ങി ഇലോൺ മസ്‌കിൻ്റെ ന്യൂറാലിങ്ക്. ഒപ്റ്റിക് നാഡികൾ തകരാറിലാവുകയും ഇരു കണ്ണുകളുടെയും കാഴ്‌ച നഷ്‌ടപ്പെടുകയും ചെയ്‌തവർക്ക് ന്യൂറാലിങ്കിൻ്റെ ബ്ലൈൻഡ് സൈറ്റ് എന്ന ഉപകരണത്തിൻ്റെസഹായത്തോടെ കാണാൻ സാധിക്കും...

പോത്തിൻ്റെ കൊഴുപ്പും മീനെണ്ണയും തിരുപ്പതി ലഡുവിൽ; ലാബ് റിപ്പോർട്ട് പുറത്തുവിട്ടു, അന്വേഷണം വേണമെന്ന് ആവശ്യം

0
ലോക പ്രശസ്‌തമായ തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു ഉണ്ടാക്കുവാൻ പോത്തിൻ്റെ നെയ്യ് ഉപയോഗിച്ചിരുന്നുവെന്ന് ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചതായി ആന്ധ്രപ്രദേശ് ഭരണകക്ഷിയായ തെലുങ്ക് ദേശം പാർട്ടി അവകാശപ്പെട്ടു. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുന്‍...

കൂടെയുണ്ട് ഞങ്ങൾ; വയനാടിനായി ഒരു അതിജീവന ഗാനം

0
കൂടെയുണ്ട് ഞങ്ങൾ എന്ന പേരിൽ മൂന്നര മിനിറ്റ് ദൈർഘ്യമുള്ള ഒരു അതിജീവന ഗാനം പുറത്തിറങ്ങി. സുരേഷ് നാരായണൻ എഴുതി വിഷ്ണു എസ് സംഗീതം നൽകി ആലപിച്ച ഈ ചെറിയ ഗാനം വയനാട് ദുരന്തഭൂമിയിലെ...

വയനാട് ദുരന്ത ചെലവുകളും ഉമ്മൻചാണ്ടി ഭരണകാലവും; മാധ്യമങ്ങൾ കാണാത്ത കാഴ്ചകൾ

0
| ശ്രീകാന്ത് പികെ വയനാട് ദുരന്തത്തിന്റെ മറവിൽ പിണറായി വിജയന്റെ സർക്കാർ കോടികളുടെ എസ്റ്റിമേറ്റ് മെമ്മോറാണ്ടമായി കൊടുത്ത് കൊള്ള നടത്താൻ പോകുന്നു എന്ന് ഏകദേശം എല്ലാവർക്കും മനസിലായി നിൽക്കുമ്പോഴാണ് ഈ സമയത്ത് പൊങ്ങി വന്ന...

ഉരുൾ; ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സിനിമ എത്തുന്നു

0
വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തം ലോക മനസാക്ഷിയെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരുന്നു .ഇപ്പോൾ ഇതാ ഈ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ഒരു സിനിമ അണിയറയിൽ ഒരുങ്ങുന്നു. "ഉരുൾ "എന്ന് പേര് നൽകിയിരിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം...

Featured

More News