2 April 2025

മോഹൻലാൽ സംഘപരിവാർ ഭീഷണിക്ക് മുന്നിൽ കീഴടങ്ങി; പരിഹാസവുമായി കോൺഗ്രസ് മുഖപത്രം വീക്ഷണം

സമീപ കാലത്തൊന്നും വീക്ഷണം ഇത്ര മാരകമായ വിധത്തിൽ ആരെയും ആക്രമിച്ചു കണ്ടിട്ടില്ല. സംഘപരിവാറിനോട് മാപ്പ് പറഞ്ഞുകൊണ്ടുള്ള മോഹൻലാലിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ് സംഘഭീഷണിയുടെ ആഴം വ്യക്തമാക്കുന്നതാണ്.

എമ്പുരാൻ സിനിമ ഉയർത്തിയ സംഘപരിവാർ വിരുദ്ധ രാഷ്ട്രീയ വിവാദം നടൻ മോഹൻലാലിൻ്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയായി മാറുന്നു . സംഘപരിവാർ ഉയർത്തിയ ഭീഷണിയുടെ മുന്നിൽ കീഴടങ്ങിയ മോഹൻലാലിനെ ശരിക്കും പരിഹസിക്കുന്ന വാർത്തയുമായാണ് കോൺഗ്രസ് മുഖപത്രമായ വീക്ഷണം പുറത്തിറങ്ങിയത്.

പ്രിയദർശൻ സംവിധാനം ചെയ്ത തേൻമാവിൻ കൊമ്പത്ത് എന്ന സിനിമയിലെ പ്രസിദ്ധമായ ‘ലേലു അല്ലൂ.. ലേലു അല്ലൂ … ലേലു അല്ലൂ എന്ന ഡയലോഗ് തലക്കെട്ടാക്കി, മരത്തിൽ കെട്ടിയിട്ടിരിക്കുന്ന ലാലിൻ്റെ ചിത്രവുമായായിരുന്നു വീക്ഷണത്തിന്റെ ഹെഡ് ലൈൻ വാർത്ത .

സമീപ കാലത്തൊന്നും വീക്ഷണം ഇത്ര മാരകമായ വിധത്തിൽ ആരെയും ആക്രമിച്ചു കണ്ടിട്ടില്ല. സംഘപരിവാറിനോട് മാപ്പ് പറഞ്ഞുകൊണ്ടുള്ള മോഹൻലാലിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ് സംഘഭീഷണിയുടെ ആഴം വ്യക്തമാക്കുന്നതാണ്. നാല് ദിവസം നിറഞ്ഞ സദസിൽ തിയേറ്ററുകളിൽ പ്രദർശിപ്പിച്ച സിനിമയിൽ നിന്ന് 17ഓളം സീനുകൾ വെട്ടിമാറ്റാൻ എമ്പുരാൻ ടീം നിർബന്ധിതരായിരുന്നു .

ഇ ചിത്രത്തിന്റെ സംവിധായകൻ പൃഥിരാജിനെ ലക്ഷ്യമിട്ട് നടത്തിയ സൈബർ ആക്രമണത്തിനൊടുവിൽ മോഹൻലാലിൻ്റെ കുറ്റസമ്മതം കൂടിയായപ്പോൾ ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ ഭാവിക്കുമേൽ കരിനിഴൽ കൂടിയായി എന്നാണ് വീക്ഷണത്തിൻ്റെ വിമർശനം. കേന്ദ്ര ഏജൻസിയെ കാണിച്ച് എമ്പുരാൻ്റെ അണിയറക്കാരെ വിരട്ടുകയാണ്. നിർമ്മാതാക്കളായ ഗോകുലം ഗോപാലനും ആൻ്റണി പെരുമ്പാവൂരും പരിവാർ ഭീഷണിക്കു മുന്നിൽ അടിയറവു പറഞ്ഞു.

ആൻ്റണി പെരുമ്പാവൂരിനെതിരായ ഇഡി അന്വേഷണം തനിക്കെതിരായ അന്വേഷണമായി മാറുമെന്ന് ഉറപ്പായതുകൊണ്ടാണ് ലാൽ ലേലു അല്ലു മോഡൽ മാപ്പുപറച്ചിൽ നടത്തിയതെന്നും കോൺഗ്രസ് പത്രം ആക്ഷേപിക്കുന്നു.

Share

More Stories

‘വഖഫ് നിയമ ഭേദഗതി ബിൽ’; പകർപ്പ് ലീക്കായി

0
പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുന്ന വഖഫ് നിയമ ഭേദഗതി ബില്ലിൻ്റെ പകർപ്പ് പുറത്ത്. സ്ത്രീകളും, അമുസ്ലിംങ്ങളും വഖഫ് ബോർഡിൽ അംഗങ്ങളാകും. അഞ്ചു വർഷം ഇസ്ലാം മതം പിന്തുടർന്നവർക്കെ വഖഫ് നൽകാനാവൂ. വഖഫ് പട്ടിക വിജ്ഞാപനം ചെയ്‌താൽ...

‘പാർട്ടിക്കുള്ളിൽ പാർലമെൻ്റെറി താത്പര്യങ്ങൾ വർധിക്കുന്നു’; കേരള ഘടകത്തിന് പ്രശംസ, സിപിഎം പാർട്ടി കോൺഗ്രസ് സംഘടനാ രേഖ

0
സിപിഐഎം പാർട്ടി കോൺഗ്രസ് സംഘടന രേഖയുടെ പകർപ്പ് പുറത്ത്. കേരള ഘടകത്തിന് പ്രശംസയാണ്. പാർട്ടിക്കുള്ളിൽ പാർലമെൻ്റെറി താത്പര്യങ്ങൾ വർദ്ധിക്കുന്നതായി വിമർശനം.തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ മാത്രം ആശ്രയിക്കുന്നത് പോരാട്ടങ്ങളിലൂടെ ബഹുജന അടിത്തറ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള...

‘ആശമാരുടെ ഇന്‍സെന്റീവ് ഉയര്‍ത്തുന്ന കാര്യം പരിഗണനയിലെന്ന് കേന്ദ്രമന്ത്രി അറിയിച്ചു’: വീണാ ജോര്‍ജ്

0
ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായി ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വിഷയത്തില്‍ ചര്‍ച്ച നടത്തിയതായി മന്ത്രി വീണാ ജോര്‍ജ്. ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് ഉയര്‍ത്തുന്ന കര്യം സര്‍ക്കാരിൻ്റെ പരിഗണനയിൽ ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി...

ഇന്ത്യൻ ഇക്കണോമിക് സർവീസ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ രഹസ്യം ഇതാണെന്ന് ജേതാവ് പറയുന്നു

0
ന്യൂഡൽഹി: കടുത്ത യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) 2024-ലെ ഇന്ത്യൻ ഇക്കണോമിക് സർവീസ് (IES) പരീക്ഷയിൽ വിജയിച്ചതിനൊപ്പം രാജ്യത്തെ മൂന്നാം റാങ്കും നേടിയപ്പോൾ അഹാന സൃഷ്‌ടി സങ്കൽപ്പിച്ചതിനോ സ്വപ്‌നം കണ്ടതിനോ കൂടുതൽ...

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്, ‘ലൈംഗിക ചൂഷണം’ നടന്നിട്ടുണ്ടെന്ന് പിതാവ്

0
തിരുവനന്തപുരം വിമാന താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ആരോപണങ്ങളുമായി പിതാവ് മധുസൂദനൻ. കൂടുതൽ വിവരം അറിയാൻ ആണ് തിരുവനന്തപുരത്ത് എത്തിയതെന്നും അന്വേഷണം നല്ല രീതിയിൽ ആണ് പോകുന്നത് എന്നും പിതാവ് മാധ്യമങ്ങളോട്...

ഇന്ത്യയും റഷ്യയും സംയുക്ത നാവികാഭ്യാസം ആരംഭിച്ചു

0
പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയും റഷ്യയും ബംഗാൾ ഉൾക്കടലിൽ വാർഷിക സംയുക്ത നാവിക അഭ്യാസങ്ങൾ ആരംഭിച്ചതായി ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ പ്രഖ്യാപിച്ചു. ഇന്ദ്ര നേവി 2025 അഭ്യാസത്തിൽ ആശയവിനിമയ പരിശീലനം, രൂപീകരണത്തിലെ തന്ത്രങ്ങൾ,...

Featured

More News