14 March 2026

ശബരിമലയില്‍ നിന്ന് കൂടുതൽ സ്വർണം കൊള്ളയടിച്ചെന്ന് കണ്ടെത്തല്‍

സ്‌മാര്‍ട്ട് ക്രിയേഷന്‍സിൽ രാസമിശ്രിതം ഉപയോഗിച്ച് സ്വര്‍ണം വേര്‍തിരിച്ചെന്നും എസ്‌ഐടി

ശബരിമലയില്‍ നിന്നും കൂടുതല്‍ സ്വര്‍ണം മോഷ്ടിച്ചെന്ന് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തല്‍. പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും ശിവ, വ്യാളി രൂപങ്ങളിലെ സ്വർണവും കവര്‍ന്നുവെന്നാണ് കണ്ടെത്തല്‍. കേസിലെ ഒമ്പതാം പ്രതി പങ്കജ് ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈ സ്‌മാര്‍ട്ട് ക്രിയേഷന്‍സിൽ എത്തിച്ച് രാസമിശ്രിതം ഉപയോഗിച്ച് സ്വര്‍ണം വേര്‍തിരിച്ചെന്നും എസ്‌ഐടി കണ്ടെത്തി.

സ്വര്‍ണം പതിച്ച രണ്ട് ചെമ്പുപാളികളിലും കട്ടിളയുടെ മുകള്‍പ്പടി സ്വര്‍ണം പതിച്ച ചെമ്പ് പാളിയിലും കട്ടിളയ്ക്ക് മുകളില്‍ പതിച്ചിട്ടുള്ള സ്വര്‍ണം പതിച്ച പ്രഭാമണ്ഡല പാളികളിലും പതിച്ചിരുന്ന സ്വര്‍ണവും ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്‍പ്പപാളികളിലും തൂണുകളിലും പതിച്ചിരുന്ന സ്വര്‍ണവും വേര്‍തിരിച്ചു എന്നാണ് എസ്‌ഐടി കണ്ടെത്തല്‍.

Share

More Stories

സോനം വാങ്ചുക്കിൻ്റെ തടങ്കൽ ആഭ്യന്തര മന്ത്രാലയം അടിയന്തര പ്രാബല്യത്തോടെ പിൻവലിച്ചു

0
പരിസ്ഥിതി പ്രവർത്തകയും വിദ്യാഭ്യാസ പരിഷ്‌കർത്താവുമായ സോനം വാങ്ചുക്കിൻ്റെ തടങ്കൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടനടി പിൻവലിച്ചു. ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് സർക്കാർ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ഔദ്യോഗിക വിവരങ്ങൾ പറയുന്നു....

ഇന്ത്യയിലെ വ്യാജ വാർത്താ പ്രതിസന്ധിക്ക് എഐ ദുരുപയോഗം ഇന്ധനമാകുന്നു

0
ആശയ വിനിമയ മാർഗങ്ങൾ വളരുന്നതിന് അനുസരിച്ച്, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും വളരുന്നു. തെറ്റായ വിവരങ്ങൾ തടയുന്നതിന് നിയമങ്ങൾ നിലവിലുണ്ടെങ്കിലും, രാജ്യത്ത് വ്യാജ വാർത്തകളുടെ സംഭവങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുന്നു. കൃത്രിമബുദ്ധിയുടെ ഉപയോഗം വ്യാപിക്കുന്നതോടെ ഈ പ്രശ്‌നം കൂടുതൽ...

ബാഗ്‌ദാദിലെ യുഎസ് എംബസിയിൽ ഡ്രോൺ, മിസൈൽ ചാവേർ ആക്രമണം

0
യുഎസ് എംബസിയിലെ 'റഡാർ സംവിധാനം' ലക്ഷ്യമിടാൻ ബാഗ്‌ദാദിൽ ഒരു 'ചാവേർ ഡ്രോൺ' ഉപയോഗിച്ചതായി ഇറാനിയൻ സ്റ്റേറ്റ് ബ്രോഡ്‌കാസ്റ്ററായ പ്രസ് ടിവി റിപ്പോർട്ട് ചെയ്‌തു. നയതന്ത്ര ദൗത്യസംഘത്തിൻ്റെ കോമ്പൗണ്ടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഇലക്ട്രോണിക് ഡിറ്റക്ഷൻ ഉപകരണങ്ങളിലാണ്...

ഡിജിറ്റൽ കാലഘട്ടത്തിൽ കുട്ടികളുടെ മാനസിക ആരോഗ്യവും വളർച്ചയും; ‘സൈക്കോളജിക്കൽ സേഫ്റ്റി പ്രോട്ടോക്കോള്‍- 2026

0
ഡിജിറ്റൽ കാലഘട്ടത്തിൽ കുട്ടികളുടെ മാനസിക ആരോഗ്യവും സുരക്ഷിതമായ വളർച്ചയും ഉറപ്പാക്കുന്നതിനായി സമഗ്ര മാർഗനിർദേശ പ്രോട്ടോക്കോളായ “സൈക്കോളജിക്കൽ സേഫ്റ്റി പ്രോട്ടോക്കോള്‍-2026” പുറത്തിറക്കാൻ ഹാപ്പിനസ് കെയർ ഫൗണ്ടേഷൻ. മൊബൈൽ ഫോൺ ഉപയോഗത്തിൻ്റെ വർധനവ്, സോഷ്യൽ മീഡിയയുടെ...

‘സുധാകരേട്ടന്‍ വഴിയാധാരമാകില്ല’; ബിജെപിയിലേക്ക് സ്വാഗതം ചെയ്‌ത്‌ പത്മജ വേണുഗോപാല്‍

0
മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ എംപിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്‌ത്‌ പത്മജ വേണുഗോപാല്‍. സുധാകരന്‍ വഴിയാധാരം ആകില്ലെന്നും നിരവധി പേര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാന്‍ തയ്യാറായി നില്‍ക്കുക ആണെന്നും പത്മജ...

‘പാചകവാതക പ്രതിസന്ധി’; കേരളത്തിൽ ഹോട്ടലുകൾ അടയുന്നു

0
മിഡിൽ ഈസ്റ്റിൽ യുദ്ധം തുടരുന്നതിനിടെ പാചകവാതക പ്രതിസന്ധിയിൽ വലഞ്ഞ് ജനം. കേരളത്തിൽ ഹോട്ടലുകൾ അടച്ചു തുടങ്ങി. വാണിജ്യ സിലിണ്ടർ ലഭ്യത കുറഞ്ഞതോടെ ബദൽമാർഗം ഇല്ലാതെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. എൽപിജി യിൽ നിന്ന് പിഎൻജിയിലേക്ക്...

Featured

More News