11 March 2026

റൊമാന്‍റിക്ക് ഇറോട്ടിക്ക് ത്രില്ലർ സിനിമയായ ‘മർഡർ’ താരം മല്ലിക ഷെരാവത്; നേരിട്ട വെല്ലുവിളികളെ കുറിച്ച് മനസ് തുറന്നു

പ്രശസ്‌തി എന്നു പറയുന്നത് സിനിമയുടെ ഉപോത്പന്നം മാത്രമാണ്‌," -മല്ലിക

ബോളിവുഡിൽ 2004ൽ റിലീസ് ആയ ഹിറ്റ് റൊമാന്‍റിക്ക് ഇറോട്ടിക്ക് ത്രില്ലർ സിനിമയായിരുന്നു ‘മർഡർ’. അനുരാഗ് ബസു സംവിധാനം ചെയ്‌ത ചിത്രത്തിൽ ഇമ്രാൻ ഹഷ്‌മി, മല്ലിക ഷെരാവത്, അമീഷ പട്ടേൽ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനമയിലെ ഗാനങ്ങളും ഹിറ്റ് ആയിരുന്നു. ചിത്രത്തിലെ സെക്‌സും ചൂടൻ രംഗങ്ങളടക്കം അന്ന് ചർച്ചയായിരുന്നു.

മർഡറിൻ്റെ വൻ വിജയത്തിന് ശേഷം അഭിമുഖീകരിക്കേണ്ടി വന്ന വെല്ലുവിളികളെ കുറിച്ച് മനസു തുറന്നിരിക്കുകയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ സിമ്രാൻ സെംഗാളിനെ അവതരിപ്പിച്ച മല്ലിക ഷെരാവത്. രൺവീർ അലഹബാദിയയുമായുള്ള ഒരു പോഡ്‌കാസ്റ്റിനിടെയാണ് താരം മനസ് തുറന്നത്. “ചിത്രത്തിൻ്റെ വൻവിജയം തനിക്ക് വലിയൊരു സ്റ്റാർഡം നൽകിയെന്നത് മാത്രമല്ല സാമ്പത്തികപരമായ സ്വാതന്ത്ര്യവും നൽകി,” -മല്ലിക പറയുന്നു.

“ചിത്രത്തിൻ്റെ വൻ വിജയം വലിയതോതിലുള്ള പ്രശസ്‌തിയാണ് തനിക്ക് ഉണ്ടാക്കി തന്നെത്, അതിനോടൊപ്പം തന്നെ പലതരത്തിലുള്ള വെല്ലുവിളികളും ഉയർന്നു വന്നു,” -താരം പറയുന്നു. പ്രത്യേകിച്ചും സമകാലികരായ ബോളിവുഡ് താരങ്ങളിൽ നിന്നും. 2004ലെ സാഹചര്യം മർഡർ പോലൊരു സിനിമയെയോ തന്നെ പോലെ ഒരു നടിയെയോ ഉൾക്കൊള്ളാൻ സാധിക്കുന്നതായിരുന്നില്ലെന്നും മല്ലിക വ്യക്തമാക്കി.

“അവാർഡുകൾ നേടുക എന്നത് എൻ്റെ ലക്ഷ്യമായിരുന്നില്ല. സ്വന്തം താത്പര്യങ്ങൾക്ക് അനുസരിച്ച് ജീവിക്കാൻ കഴിയുക എന്നുള്ളതും തെറ്റായാലും ശരിയായാലും തീരുമാനങ്ങൾ എടുക്കാൻ കഴിയുക എന്നുള്ളതുമാണ് പ്രധാനപ്പെട്ട കാര്യം. പ്രശസ്‌തി എന്നു പറയുന്നത് സിനിമയുടെ ഉപോത്പന്നം മാത്രമാണ്‌,” -മല്ലിക പറയുന്നു.

മർഡർ സിനിമയ്ക്ക് ശേഷം ആളുകൾക്ക് തന്നോടുള്ള സമീപനം മാറിയതായും എല്ലാവരാലും താൻ തിരിച്ചറിയപ്പെടാൻ തുടങ്ങിയെന്നും മല്ലിക പറഞ്ഞു. അന്നുണ്ടായിരുന്ന പ്രശസ്തിയും വളരെ വലുതായിരുന്നു. 2000ൻ്റെ തുടക്കത്തിൽ അത്തരം ഒരു അവസരം ലഭിക്കാൻ എറെ ആഗ്രഹിച്ചിരുന്നതാണ്. എന്നാൽ ഇപ്പോൾ വരുന്ന പുതിയ നടീനടൻമാരുടെ സാഹചര്യം വ്യത്യസ്ഥമാണെന്നും മല്ലിക പറഞ്ഞു.

Share

More Stories

ദേശീയപാത ഉദ്ഘാടനം: കേന്ദ്രത്തിന്റെ രാഷ്ട്രീയ കളികൾ

0
| വേദനായകി കേരളത്തിൽ നിർമ്മിച്ച ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങിനെ ചുറ്റിപ്പറ്റി വീണ്ടും രാഷ്ട്രീയ വിവാദം ഉയരുകയാണ്. കേരളം തന്നെ വലിയ സാമ്പത്തിക പങ്കാളിത്തം വഹിച്ച പദ്ധതിയുടെ ഉദ്ഘാടനത്തിലേക്ക് സംസ്ഥാനത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ പോലും...

ഹോർമുസ് കടലിടുക്കിന് സമീപം ഇറാനിയൻ നാവിക കപ്പലുകൾ അമേരിക്ക ആക്രമിച്ചു

0
ലോകത്തിലെ ഏറ്റവും നിർണായകമായ എണ്ണ ഷിപ്പിംഗ് റൂട്ടുകളിൽ ഒന്നിനെ തടസപ്പെടുത്താൻ ശ്രമിക്കുന്നതിനെതിരെ വാഷിംഗ്ടൺ ഡിസി ടെഹ്‌റാനോട് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, ഹോർമുസ് കടലിടുക്കിന് സമീപം പ്രവർത്തിക്കുന്ന 16 ഇറാനിയൻ മൈൻ സ്ഥാപിക്കുന്ന ബോട്ടുകൾ...

കേന്ദ്രം 2.81 ട്രില്യൺ രൂപ ചെലവിന് അനുമതി തേടുന്നു

0
2026 സാമ്പത്തിക വർഷത്തേക്കുള്ള രണ്ടാമത്തെ സപ്ലിമെൻ്റെറി ഗ്രാന്റുകളുടെ ആവശ്യത്തിലൂടെ, 2.01 ട്രില്യൺ രൂപയുടെ മൊത്തം പണച്ചെലവ് ഉൾപ്പെടെ 2.81 ട്രില്യൺ രൂപയുടെ മൊത്ത അധിക ചെലവിന് കേന്ദ്ര ധനകാര്യ മന്ത്രാലയം ചൊവ്വാഴ്‌ച പാർലമെന്റിൻ്റെ...

ഇസ്രായേലിന് എതിരെ 37-ാം തരംഗത്തിൽ ഇറാൻ; ‘ഏറ്റവും ഭാരമേറിയ മിസൈലുകൾ’ ഉപയോഗിച്ചു

0
ഇസ്രായേൽ പ്രതിരോധ സേനയുടെ പ്രതിരോധ സേനയുടെ അവകാശവാദം അനുസരിച്ച്, ഇസ്രായേൽ, അമേരിക്കയുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾക്കെതിരെ ഇറാൻ പുതിയ മിസൈൽ ആക്രമണങ്ങൾ നടത്തി. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) തങ്ങളുടെ പ്രതികാര നടപടിയുടെ...

റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങലിന് ഇന്ത്യക്ക് 30 ദിവസത്തെ ഇളവ് അനുവദിച്ച് യുഎസ്

0
അസംസ്കൃത എണ്ണ റഷ്യയിൽ നിന്ന് വാങ്ങുന്നതിന് ഇന്ത്യക്ക് 30 ദിവസത്തെ താൽക്കാലിക ഇളവ് അമേരിക്ക അനുവദിച്ചു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ഔദ്യോഗിക പ്രസ്‌താവനയിൽ തീരുമാനം സ്ഥിരീകരിച്ചു, മിഡിൽ ഈസ്റ്റിൽ...

ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി

0
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാത 66ൻ്റെ ഉദ്ഘാടന പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന് ക്ഷണമില്ല. എൻഎച്ച് 66 തലപ്പാടി- ചെങ്കള, വെങ്ങളം- രാമനാട്ടുകര ആറ് വരിപ്പാതയുടെ ഉദ്ഘാടന ചടങ്ങിൽ...

Featured

More News