1 April 2025

വഖഫ് നിയമ ഭേദഗതി ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യണം: കെസിബിസി

മുനമ്പത്തെ ജനങ്ങൾക്ക് വേണ്ടി ബില്ലിനെ അനകൂലിക്കണമെന്നാണ് കെസിബിസി ആവശ്യപ്പെട്ടിരിക്കുന്നത്

വഖഫ് നിയമ ഭേദഗതി ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യാൻ ആഹ്വാനവുമായി കെസിബിസി. കേരളത്തിൽ നിന്നുള്ള എംപിമാർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് സർക്കുലർ. മുനമ്പത്തെ ജനങ്ങൾക്ക് നീതി ലഭിക്കണമെങ്കിൽ വഖഫ് നിയമം ഭേദഗതി ചെയ്യപ്പെടണമെന്ന് കെസിബിസിയുടെ സർക്കുലറിൽ പറയുന്നു.

വഖഫ് നിയമഭേദഗതി ബില്ല് പാർലമെന്റിൽ ചർച്ചയ്ക്ക് വരുമ്പോൾ ഭരണഘടന അനുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകൾ ഭേദഗതി ചെയ്യുന്നതിന് അനുകൂലമായി ജനപ്രതിനിധികൾ വോട്ട് ചെയ്യണമെന്ന് കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ ക്ലീമീസ് കാതോലിക്ക ബാവ ആവശ്യപ്പെട്ടു.

മുനമ്പത്തെ ജനങ്ങൾക്ക് വേണ്ടി ബില്ലിനെ അനകൂലിക്കണമെന്നാണ് കെസിബിസി ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കണമെങ്കിൽ പൂർണമായി മുനമ്പത്തെ ജനങ്ങളെ പിന്തുണക്കണമെന്ന് സർക്കുലറിൽ പറയുന്നു.

ജെപിസിയിൽ ബില്ല് ചർച്ചക്ക് എത്തിയിപ്പോൾ കേരളത്തിൽ നിന്നുള്ള എംപിമാർ പ്രതികൂലമായാണ് വോട്ട് ചെയ്‌തിരുന്നത്. ബില്ല് പാർലമെന്റിലേക്ക് എത്തുമ്പോൾ കെസിബിസിയുടെ സർക്കുലർ കേരളത്തിൽ നിന്നുള്ള എംപിമാർക്ക് പ്രതിസന്ധി ഉണ്ടാക്കുന്നതാണ്. വഖഫ് നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ജെപിസി റിപ്പോർട്ടിന് രാജ്യസഭ അം​ഗീകരിച്ചിരുന്നു.

Share

More Stories

‘ഇരുണ്ട ഭാവിയാണ്’; കേരളത്തിലെ വർധിച്ച മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് രാഹുൽ ഗാന്ധി

0
കേരളത്തിൽ വ്യാപകമായ മയക്കുമരുന്ന് ദുരുപയോഗത്തെ കുറിച്ച് ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചൊവ്വാഴ്‌ച ഉന്നയിച്ചു. റേഡിയോ ജോക്കി ജോസഫ് അന്നംകുട്ടി ജോസ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആദിത്യ രവീന്ദ്രൻ, ഹോമിയോപ്പതിക് ഫിസിഷ്യൻ ഫാത്തിമ...

ഉക്രൈനെതിരെ റഷ്യയ്ക്ക് ‘നിർണായക ഉപകരണങ്ങൾ’ നൽകുന്ന രണ്ടാമത്തെ വലിയ വിതരണക്കാരാണോ ഇന്ത്യ? പാശ്ചാത്യ മാധ്യമങ്ങൾ ഇന്ത്യയെ ആക്രമിക്കുന്നത് എന്തുകൊണ്ട്?

0
ഇന്ത്യയുടെ സർക്കാർ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) റഷ്യയിലേക്ക് "ബ്രിട്ടീഷ് സെൻസിറ്റീവ് ഉപകരണങ്ങൾ നല്കിയിരിക്കാം " എന്ന് ആരോപിച്ച് ന്യൂയോർക്ക് ടൈംസിൽ വന്ന വാർത്ത ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശക്തമായി നിഷേധിച്ചു. ഇന്ത്യയുടെ...

ഗൂഗിളില്‍ ഈ നാലുകാര്യങ്ങള്‍ സെര്‍ച്ച് ചെയ്‌താൽ പണി കിട്ടും

0
അറിവുകളും വിവരങ്ങളും ലഭിക്കാന്‍ നാം പുസ്‌തകങ്ങളെ ആയിരുന്നു ആശ്രയിച്ചിരുന്നത്. കാലം മാറിയതോടെ ഇൻ്റെര്‍നെറ്റില്‍ തിരഞ്ഞാല്‍ എല്ലാ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉത്തരം ലഭിക്കുമെന്ന അവസ്ഥയായി. വിവരങ്ങള്‍ അറിയാന്‍ ഗൂഗിളിനെയാണ് ഭൂരിഭാഗം പേരും ആശ്രയിക്കുന്നത്. ഗൂഗിള്‍...

അമേരിക്കയുടെ പെഗുലയെ പരാജയപ്പെടുത്തി മിയാമി ഓപ്പൺ കിരീടം നേടി സബലെങ്ക

0
ശനിയാഴ്ച നടന്ന മിയാമി ഓപ്പൺ കിരീടത്തിൽ ഒന്നാം റാങ്കുകാരിയായ അരിന സബലെങ്ക 7-5, 6-2 എന്ന സ്കോറിന് അമേരിക്കക്കാരി ജെസീക്ക പെഗുലയെ പരാജയപ്പെടുത്തി കിരീടം നേടി. തന്റെ പതിവ് പ്ലേബുക്കിന്റെയും ശക്തമായ ഫോർഹാൻഡിന്റെയും...

വൻ സ്വാധീനം ചെലുത്തി ChatGPT; മണിക്കൂറിനുള്ളിൽ ദശലക്ഷം ഉപയോക്താക്കളെ ചേർത്തു

0
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗിബ്ലി ട്രെൻഡ്‌സ് ജനങ്ങൾക്കിടയിൽ വലിയ പ്രചാരം നേടിയിട്ടുണ്ട്. OpenAI-യുടെ ഈ പുതിയ ആനിമേഷൻ- സ്റ്റൈൽ ഇമേജ് ജനറേഷൻ സവിശേഷതയുടെ ജനപ്രീതി വളരെയധികം വർദ്ധിച്ചതിനാൽ മാർച്ച് 30ന് ChatGPT-യുടെ സെർവർ...

ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ ഇന്ത്യ എങ്ങനെയായിരുന്നു; സുനിത വില്യംസ് ഉത്തരം നൽകുന്നു

0
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐ‌എസ്‌എസ്) ദീർഘദൂര ദൗത്യത്തിന് ശേഷം ഭൂമിയിൽ തിരിച്ചെത്തിയ ഇന്ത്യൻ വംശജയായ ബഹിരാകാശയാത്രിക സുനിത വില്യംസ്, ഒരു പത്രസമ്മേളനത്തിൽ, ബഹിരാകാശത്ത് നിന്ന് ഇന്ത്യയെ വീക്ഷിച്ചതിന്റെ അത്ഭുതകരമായ അനുഭവങ്ങൾ പങ്കുവെച്ചു . 286...

Featured

More News