6 March 2026

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി; കേന്ദ്ര വ്യവസ്ഥകൾ പൊതുവേദിയിൽ കീറിയെറിഞ്ഞ് മമതാ ബാനർജി

ബംഗാൾ സർക്കാർ ത്രൈമാസ തൊഴിൽ ബജറ്റ് കേന്ദ്രത്തിന് സമർപ്പിക്കണമെന്നതാണ് പുതിയ വ്യവസ്ഥ. 100 ദിന ജോലിയുടെ കണക്കുകൾ എല്ലാ മൂന്ന് മാസവും നൽകണമെന്നാണ് കേന്ദ്ര നിർദേശം.

ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതിയിലെ ‘100 ദിന തൊഴിൽ’ സംബന്ധിച്ച പുതിയ നിബന്ധനകളെ ചോദ്യം ചെയ്ത് പശ്ചിമ ബംഗാൾ സർക്കാർ കേന്ദ്ര സർക്കാരുമായി തർക്കം തുടരുകയാണ്. കൂച്ച് ബെഹാറിൽ നടന്ന ഒരു പൊതുപരിപാടിയിൽ കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങൾ ഉൾപ്പെട്ട രേഖ വേദിയിലുവച്ച് കീറിയുമാറ്റിയാണ് മുഖ്യമന്ത്രി മമതാ ബാനർജി പ്രതിഷേധം പ്രകടിപ്പിച്ചത്. കേന്ദ്രത്തിന്റെ വ്യവസ്ഥകൾ ബംഗാൾ സർക്കാർ അംഗീകരിക്കുന്നില്ലെന്നും, സംസ്ഥാനത്തിന്റെ സ്വന്തം തൊഴിൽ പദ്ധതികൾ പഴയപോലെ തുടരുമെന്നും മമത പ്രഖ്യാപിച്ചു.

കൂച്ച് ബെഹാറിലെ രശ്മേല മൈതാനത്ത് ചൊവ്വാഴ്ച നടന്ന യോഗത്തിൽ തുടക്കം മുതൽ തന്നെ മമതാ ബാനർജി ബിജെപിയെയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായി വിമർശിച്ചു. കേന്ദ്രം ജനാധിപത്യവിരുദ്ധമായും ഫെഡറൽ ഘടന ലംഘിക്കുന്ന രീതിയിലും പ്രവർത്തിക്കുന്നുവെന്ന് അവർ ആരോപിച്ചു. “കഴിഞ്ഞ നാല് വർഷമായി 100 ദിന ജോലിക്കുള്ള ഫണ്ട് നൽകുന്നത് കേന്ദ്രത്തിലെ ബിജെപി സർക്കാർ നിർത്തിവച്ചിരിക്കുകയാണ്. അതോടൊപ്പം നിരവധി ഭവന പദ്ധതികളും നിലച്ചു; ഗ്രാമീണ റോഡുകളുടെ പണി വരെ തടസ്സപ്പെട്ടു,” മമത ചൂണ്ടിക്കാട്ടി.

“ബംഗാൾ സർക്കാർ ത്രൈമാസ തൊഴിൽ ബജറ്റ് കേന്ദ്രത്തിന് സമർപ്പിക്കണമെന്നതാണ് പുതിയ വ്യവസ്ഥ. 100 ദിന ജോലിയുടെ കണക്കുകൾ എല്ലാ മൂന്ന് മാസവും നൽകണമെന്നാണ് കേന്ദ്ര നിർദേശം. ഇത് ഡിസംബർ മുതൽ നടപ്പാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്, എന്നാൽ ഫെബ്രുവരിയോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെടും. കൂടാതെ, ഓരോ ഗ്രാമസഭയിലും 10 പേർക്ക് മാത്രമേ ജോലി അനുവദിക്കൂ എന്ന കേന്ദ്ര നിബന്ധന യാഥാർത്ഥ്യവിരുദ്ധമാണ്. ഒരു കുടുംബത്തിൽ തന്നെ 10 ദരിദ്രർ ഉണ്ടായേക്കാം. പരിശീലനം ഇല്ലെങ്കിൽ 100 ദിന ജോലിക്ക് ലഭ്യമല്ലെന്ന വ്യവസ്ഥയും നടപ്പാക്കാനാവില്ല. ഈ കേന്ദ്ര വ്യവസ്ഥകൾ ഒന്നും തന്നെ പ്രായോഗികമല്ല,” എന്നും മമതാ ബാനർജി വിമർശിച്ചു.

Share

More Stories

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

‘പുതിയ ഫീച്ചറുമായി ​ഗൂഗിൾ’; വിമാന താവളങ്ങളിൽ ബാഗേജ് ട്രാക്ക് ചെയ്യാം

0
വിമാന താവളങ്ങളിൽ ബാഗേജ് നഷ്‌ടപ്പെടുന്നതിന് ഒരു പരിഹാരം ഒരുക്കിയിരിക്കുകയാണ് ​ഗൂ​ഗിൾ. ‍ഫൈൻഡ് ഹബ്ബിലാണ് പുതിയ ഫീച്ചർ വഴി വിമാനത്താവളങ്ങളിൽ ബാ​ഗേജ് ട്രാക്ക് ചെയ്യാൻ കഴിയുന്നതാണ്. ഈ ഫീച്ചർ വഴി ബാ​ഗേജിൻ്റ ലൈവ് ലൊക്കേഷൻ...

പശ്ചിമേഷ്യയിൽ യുദ്ധം മുറുകുന്നു: എൽപിജി ഉത്പാദനം കൂട്ടാൻ ഇന്ത്യ; എട്ട് ആഴ്ചത്തേക്ക് ഇന്ധന ശേഖരം സുരക്ഷിതം

0
പശ്ചിമേഷ്യയിൽ ഇസ്രയേലും അമേരിക്കയും ഇറാനുമായി തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ പാചകവാതക (എൽപിജി) ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നു. ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളോട് സർക്കാർ...

ഡഗ് ഔട്ടിലെ നിശബ്ദതയിൽനിന്ന് ചരിത്രത്തിന്റെ നെറുകയിലേക്ക്; സഞ്ജു സാംസൺ എന്ന വിസ്മയം

0
2026 ടി20 ലോകകപ്പിന്റെ ആവേശപ്പോരാട്ടങ്ങൾ ഫൈനലിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ, ക്രിക്കറ്റ് ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്നത് മലയാളി താരം സഞ്ജു സാംസണിന്റെ പോരാട്ടവീര്യത്തെക്കുറിച്ചാണ്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ് ഒരു മത്സരം പോലും...

Featured

More News