12 March 2026

നെന്മാറ ഇരട്ടക്കൊല കേസ്; ചെന്താമരയുടെ സഹോദരൻ അടക്കം സാക്ഷികള്‍ മൊഴിമാറ്റി

മൂന്നുപേരെയും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍

പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ സാക്ഷികള്‍ മൊഴിമാറ്റി. പ്രതി ചെന്താമരയുടെ സഹോദരന്‍, സഹോദരൻ്റെ ഭാര്യ, അയല്‍വാസി എന്നിവരാണ് മൊഴി മാറ്റിയത്.

കൊലപാതകത്തിന് തലേദിവസം ചെന്താമര തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്ന മൊഴി ചെന്താമരയുടെ സഹോദരന്‍ രാധാകൃഷ്‌ണന്‍ കോടതിയില്‍ നിഷേധിച്ചു. രാധാകൃഷ്‌ണൻ്റെ ഭാര്യ രമയും, അയല്‍വാസി പൊന്നുകുട്ടിയും പൊലീസിന് നല്‍കിയ മൊഴികളില്‍ ചിലത് കോടതിയില്‍ നിഷേധിച്ചു. മൂന്നുപേരെയും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു.

പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതിയിലാണ് നെന്മാറ ഇരട്ടക്കൊലപാതകത്തിൻ്റെ വിചാരണ തുടരുന്നത്. 2025 ജനുവരി 27-നാണ് ചെന്താമര പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്‌മിയെയും വെട്ടിക്കൊലപ്പെടുത്തിയത്.

2019ല്‍ സുധാകരൻ്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. ഈ കേസില്‍ ഇരട്ട ജീവപര്യന്ത ശിക്ഷ ലഭിച്ച് ചെന്തമാര ജയിലിലായിരുന്നു. ചെന്താമരയുടെ ഭാര്യയും മക്കളും ഇയാളുമായി അകന്നു കഴിയുകയാണ്. അതിനുകാരണം സജിതയും സുധാകരനും ലക്ഷ്‌മിയുമാണെന്ന് ആരോപിച്ചായിരുന്നു സജിതയെ കൊലപ്പെടുത്തിയത്.

തൻ്റെ കുടുംബം തകരാന്‍ കാരണം അയല്‍വാസികളാണെന്ന ചിന്തയും അടങ്ങാത്ത പകയുമാണ് 2019ല്‍ സജിതയെ കൊലപ്പെടുത്തുന്നതിനും ശേഷം ജാമ്യത്തില്‍ ഇറങ്ങി സജിതയുടെ ഭര്‍ത്താവ് സുധാകരനെയും ഭര്‍തൃമാതാവ് ലക്ഷ്‌മിയെയും കൊലപ്പെടുത്തിയതിന് പിന്നിലെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

Share

More Stories

ട്രംപിൻ്റെ ‘301’ താരിഫ് അന്വേഷണങ്ങൾ; ഇന്ത്യയും ചൈനയും ഉൾപ്പെടെ 16 യുഎസ് വ്യാപാര പങ്കാളികളെ ബാധിച്ചു

0
ഇന്ത്യ, ചൈന, യൂറോപ്യൻ യൂണിയൻ എന്നിവയുൾപ്പെടെ 16 പ്രധാന വ്യാപാര പങ്കാളികൾക്കെതിരെ സമഗ്രമായ വ്യാപാര അന്വേഷണം ആരംഭിച്ചതായി വാഷിംഗ്ടൺ ആസ്ഥാനമായുള്ള യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് (യുഎസ്ടിആർ) ഓഫീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 1974 -ലെ വ്യാപാര...

യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ചു

0
പതിമൂന്നാം ദിവസത്തിലേക്ക് കടന്ന ഇസ്രായേലുമായും അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ വ്യാഴാഴ്‌ച ഇറാൻ മൂന്ന് വ്യവസ്ഥകൾ മുന്നോട്ടുവെച്ചു. റഷ്യയുടെയും പാകിസ്ഥാൻ്റെയും നേതാക്കളുമായുള്ള ചർച്ചകളിൽ സമാധാനത്തിനായുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധത ആവർത്തിച്ച് ഉറപ്പിച്ചതായി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയൻ...

എണ്ണ സംസ്‌കരണ ശാലകൾ ഇറാൻ ആക്രമിച്ചു; യുഎസ് ടാങ്കറുകൾ ലക്ഷ്യം വെച്ചു

0
ഇറാഖിലെ ബസ്ര തുറമുഖത്തിന് സമീപം ഇറാൻ നടത്തിയ ആക്രമണത്തിൽ രണ്ട് യുഎസ് എണ്ണ ടാങ്കറുകൾ ലക്ഷ്യമിട്ടിരുന്നു. പെട്രോളിയം ഉൽപ്പന്നങ്ങൾ ടാങ്കറുകളിൽ കയറ്റുന്നതിനിടെ ആണ് ആക്രമണം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഫോടക വസ്‌തുക്കൾ നിറച്ച...

വെള്ളാപ്പള്ളി നടേശനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി ഹൈക്കോടതി

0
വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി നീക്കി. വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തുഷാർ വെള്ളാപ്പള്ളിയെയും യോഗം പ്രസിഡന്റ് ഡോ എംഎൻ...

സുധാകരനെതിരെ വിഎസിൻ്റെ മകൻ അരുൺകുമാറിനെ കളത്തിലിറക്കാൻ സിപിഐഎം

0
അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുന്ന ജി സുധാകരന് കടുത്ത വെല്ലുവിളി നൽകാൻ പാർട്ടി ഒരുങ്ങുന്നുവെന്ന് വിവരം. സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തിറങ്ങുക ആണെങ്കിൽ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ മകൻ വിഎ...

കേരളത്തിൽ 10,800 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്‌തു

0
എറണാകുളത്തും കൊച്ചിയിലും നടത്തിയ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിനായുള്ള നിരവധി പ്രധാന വികസന പദ്ധതികൾ ബുധനാഴ്‌ച പ്രഖ്യാപിച്ചു. കൊച്ചിയിൽ, ഏകദേശം 10,800 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി ഉദ്ഘാടനവും...

Featured

More News