യുഎഇയിലെ ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്ന രീതിയിലാണ് സാമ്പത്തിക മന്ത്രാലയം ഒമ്പത് അവശ്യ സാധനങ്ങളുടെ വിലകൂട്ടലിന് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചത്. 2025 ജനുവരി രണ്ട് മുതലാണ് പുതിയ നിർദേശം പ്രാബല്യത്തില്‍ വരിക.
പാചക എണ്ണ, മുട്ട, പാലുല്‍പ്പന്നങ്ങള്‍, അരി, ഗോതമ്പ്, റൊട്ടി, കോഴി, പയറുവര്‍ഗങ്ങള്‍, പഞ്ചസാര എന്നിവയുള്‍പ്പെടുന്ന അവശ്യസാധനങ്ങളുടെ വില ആറുമാസത്തെ ഇടവേളയില്ലാതെ വര്‍ധിപ്പിക്കരുതെന്നതാണ് പ്രധാന നിർദേശം. ചില്ലറ വ്യാപാരികള്‍ക്ക് ഒമ്പത് അടിസ്ഥാന ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ വില അനുമതിയില്ലാതെ വര്‍ധിപ്പിക്കാനാവില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. മാര്‍ക്കറ്റില്‍ താരതമ്യാധിഷ്ഠിത മത്സര സാഹചര്യമൊരുക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം.
വിലകളെ കുറിച്ച് മേല്‍നോട്ട സമിതികള്‍ നിരീക്ഷണ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. കൂടാതെ, അവശ്യ ഉപഭോക്തൃ വസ്‌തുക്കളുടെ വില നിരീക്ഷിക്കാന്‍ നേരത്തേ അവതരിപ്പിച്ച വില നിർണയനയം തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വ്യവസ്ഥകള്‍ ലംഘിക്കുന്ന റീട്ടെയിൽ സ്റ്റോറുകള്‍ക്കും ഓണ്‍ലൈന്‍ വ്യാപാരികള്‍ക്കും എതിരെ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാവുന്ന സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വില വര്‍ധനയ്ക്ക് മന്ത്രാലയത്തിന്‍റെ മുന്‍കൂര്‍ അനുമതി ഉണ്ടാകണമെന്നും വിവിധ സ്ഥാപനങ്ങള്‍ സാധനങ്ങളുടെ വില തെളിമയോടെ പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവില്‍ സൂചിപ്പിച്ചിട്ടുണ്ട്. ImageCourtesy: ToppersNotes
നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc
A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.