24 October 2024

കല്യാണം കഴിക്കാനും ലീവ് ഇല്ല; കമ്പനി സിഇഒയ്‌ക്കെതിരെ വിമർശനം

വിവാഹത്തിന് ജോലി ചെയ്യുന്ന ജീവനക്കാരന് ഒരു ദിവസത്തെ മാത്രം അവധി അനുവദിച്ച ബ്രിട്ടീഷ് മാർക്കറ്റിംഗ് കമ്പനിയുടെ സിഇഒ ലൗറെൻ ടിക്നെറിനെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം ഉയരുന്നു. ജീവിതത്തിലെ പ്രാധാന്യമുള്ള അവസരത്തിന് വെറും ഒരു ദിവസത്തെ അവധിയെന്നത് സംവേദനശൂന്യമാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേരാണ് അഭിപ്രായപ്പെട്ടത്.

രണ്ടുദിവസത്തെ അവധിയാണ് ജീവനക്കാരൻ ആവശ്യപ്പെട്ടിരുന്നത്, എന്നാൽ സിഇഒ അത് ഒരു ദിവസമായി ചുരുക്കുകയായിരുന്നു. ഈ തീരുമാനം സംബന്ധിച്ച വിവരങ്ങൾ ലൗറെൻ ടിക്നെർ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് വിമർശനങ്ങൾ ശക്തമായത്.

ജീവനക്കാരൻ നേരത്തെ തന്നെ രണ്ടര ആഴ്ചയുടെ അവധി എടുത്തിരുന്നതുകൊണ്ട്, പകരം ആളെ കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിഇഒയുടെ തീരുമാനം. ആ സമയത്ത് കമ്പനിയുടെ ടീമിന് നിർണായകമായ ഡെഡ്‌ലൈനുണ്ടായിരുന്നതായും അവധി അനുവദിക്കാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു താനെന്നും ലൗറെൻ വ്യക്തമാക്കി.

എന്നാൽ, ഇത് തള്ളിക്കൊണ്ട് പലരും സിഇഒക്കെതിരെ രംഗത്തെത്തി. “രണ്ട് ദിവസത്തേക്ക് ഒരാളില്ലാതെ പ്രവർത്തിക്കാൻ കഴിയാത്ത ഒരു ടീമിനുണ്ടെങ്കിൽ, അത് മാനേജ്മെന്റിന്റെ വീഴ്ചയാണ്” എന്ന തരത്തിലുള്ള കമന്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രത്യക്ഷപ്പെട്ടു.

അതിനോട് പ്രതികരിച്ചുകൊണ്ട്, ജീവനക്കാർക്ക് ഫ്ലെക്സിബിൾ ടൈമിംഗ് നൽകുന്ന സ്ഥാപനമാണ് തങ്ങളുടെതെന്നും, അവർക്കിഷ്ടമുള്ള സമയത്ത് അവധി എടുക്കാനുള്ള സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും സിഇഒ വിശദീകരിച്ചു. എന്നാൽ, ‘പകരം ജീവനക്കാരനെ കണ്ടെത്തുക മാനേജരുടെ ഉത്തരവാദിത്വമാണ്’ എന്ന കമന്റുകളും ഇതിനോടൊപ്പം ശക്തമായി ഉയർന്നുവന്നു.

Share

More Stories

യുഎസ് തിരഞ്ഞെടുപ്പ് വെബ്‌സൈറ്റുകളെ ഇറാനിയൻ ഹാക്കർമാർ കേടുപാടുണ്ടാക്കാൻ പരിശോധിച്ചുവെന്ന് മൈക്രോസോഫ്റ്റ്

0
ഇറാൻ സർക്കാരുമായി ബന്ധപ്പെട്ട ഹാക്കർമാർ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഉപയോഗിച്ചേക്കാവുന്ന കേടുപാടുകൾ കണ്ടെത്താനുള്ള ശ്രമത്തിൽ. ഒന്നിലധികം യുഎസ് സ്വിംഗ് സ്റ്റേറ്റുകളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകളിൽ ഗവേഷണം നടത്തി അന്വേഷണം നടത്തി. മൈക്രോസോഫ്റ്റ് ബുധനാഴ്‌ച...

കമൽഹാസൻ നിർമിക്കുന്ന ശിവകാർത്തികേയൻ ചിത്രം; ‘അമരൻ’ ട്രെയിലർ പുറത്ത്

0
ശിവകാർത്തികേയൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം അമരന്റെ ട്രെയിലർ റിലീസ് ചെയ്തു. ഭീകരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതം പറയുന്ന ചിത്രമാണ് അമരൻ. മുകുന്ദ് വരദരാജായി ശിവകാർത്തികേയൻ...

ആരും അറിയാതെപോയ ബ്രാം സ്റ്റോക്കറിന്റെപ്രേതകഥ; 134 വർഷങ്ങൾക്ക് ശേഷം പ്രസിദ്ധീകരിക്കുന്നു

0
പ്രേതകഥകളും ത്രില്ലറുകളും എക്കാലത്തും വായനക്കാരെയും പ്രേക്ഷകരെയും ആകർഷിച്ചിട്ടുള്ളതാണ്. ബ്രാം സ്റ്റോക്കറിന്റെ ‘ഡ്രാക്കുള’ പോലെ പ്രചാരം നേടിയ സൃഷ്ടികൾക്ക് പിന്നാലെ, 134 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ മറ്റൊരു പ്രേതകഥ വായനക്കാരിലേക്ക് എത്തുകയാണ്. ‘ഗിബ്ബെറ്റ് ഹിൽ’...

ബോംബ് ഭീഷണി തടയാന്‍ വിമാനങ്ങള്‍ക്ക് എഐ സാങ്കേതിക വിദ്യയുമായി എക്‌സ്

0
വിമാനങ്ങള്‍ക്ക് എതിരായ ബോംബ് ഭീഷണി സന്ദേശം തടയാന്‍ എഐ സാങ്കേതിക വിദ്യയുമായി എക്‌സ്. ഭീഷണി വരുന്ന അക്കൗണ്ടുകള്‍ നിരീക്ഷിച്ച് ബ്ലോക്ക് ചെയ്യും. വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് കേന്ദ്രം വിളിച്ച യോഗത്തിന് പിന്നാലെയാണ്...

ഉക്രൈനെതിരെ യുദ്ധം ചെയ്യാൻ ഉത്തരകൊറിയൻ സൈന്യം റഷ്യയിലുണ്ടെന്ന് അമേരിക്ക വിശ്വസിക്കുന്നു

0
ഉത്തര കൊറിയൻ സൈനിക അംഗങ്ങൾ റഷ്യയിൽ എത്തിയിട്ടുണ്ട് എന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അവകാശപ്പെട്ടു. പക്ഷെ റഷ്യയിൽ അവരുടെ പദ്ധതികൾ എന്താണെന്ന് അമേരിക്കയ്ക്ക് വ്യക്തമല്ല. ഉത്തരകൊറിയ മുമ്പ് തന്നെ ഈ...

ബൈജൂസ്‌ ബിസിസിഐയുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീം കോടതി

0
സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന രാജ്യത്തെ പ്രശസ്ത എജ്യൂ–ടെക് കമ്പനി ബൈജൂസിന് വീണ്ടുംകോടതിയിൽ നിന്നും കനത്ത തിരിച്ചടി. ബിസിസിഐയുമായി കമ്പനി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാര്‍ സുപ്രീം കോടതി ഇന്ന് റദ്ദാക്കി. ‌ ബൈജൂസ്ബി സിസിഐയുമായി നടത്തിയ...

Featured

More News