2 April 2025

കേരളത്തിലെ മിണ്ടാമഠങ്ങളിലെ കന്യാസ്ത്രീമാർ

ചട്ടങ്ങൾ കർശനമാണ് ഇവിടെ. അച്ചടക്കം,ദാരിദ്ര്യം, ബ്രഹ്മചര്യം എന്നിവയ്ക്ക് പുറമെ ജീവിതകാലം മുഴുവൻ മുറിക്കകത്ത് ജീവിച്ച് മരിക്കുക എന്നത് ഇവരുടെ ജീവിത ക്രമമാണ്.

| ലിബി സിഎസ്

കേരളത്തിലെ മിണ്ടാമഠങ്ങളിലെ കന്യാസ്ത്രീമാർ ദിവസേന സംസാരിക്കുന്നത് ഒരു മണിക്കൂർ മാത്രം.അതും അത്യാവശ്യകര്യങ്ങൾ മാത്രം.ഇത്തരം മഠങ്ങളിൽ ചേരുന്ന കന്യാസ്ത്രീകൾ ജീവിതകാലം മുഴുവൻ പ്രാർത്ഥനയും ധ്യാനവുമായി നിശബ്ദമായി മഠങ്ങളിൽ കഴിഞ്ഞുകൂടണം. പീഡിപ്പിക്കപ്പെട്ടാലും ആരോടും മിണ്ടാൻ പാടില്ല വൃത ലംഘനമാവും.

ചട്ടങ്ങൾ കർശനമാണ് ഇവിടെ. അച്ചടക്കം,ദാരിദ്ര്യം, ബ്രഹ്മചര്യം എന്നിവയ്ക്ക് പുറമെ ജീവിതകാലം മുഴുവൻ മുറിക്കകത്ത് ജീവിച്ച് മരിക്കുക എന്നത് ഇവരുടെ ജീവിത ക്രമമാണ്. പോപ്പിൻറെ അനുവാദത്തോടെ മാത്രമേ ഇവർക്ക് ഇവിടംവിട്ട് എവിടേക്കെങ്കിലും അത്യാവശ്യ യാത്രപോലും പോകാനാകൂ.

ദിവസവും 12.30 മുതൽ 1.30 വരെയുള്ള സമയങ്ങളിൽ മാത്രമാണ് ഇവർക്ക് അത്യാവശ്യകാര്യങ്ങൾ പോലും പരസ്പരം സംസാരിക്കാനാകൂ.ബാക്കിസമയം മുഴുവൻ പരിപൂർണ്ണ നിശബ്ദരായി കഴിഞ്ഞുകൂടുന്ന ഇവർ പ്രാർത്ഥനയിലും ആഹാരം പാകം ചെയ്യുന്നതിലും കോൺവെന്റ് വൃത്തിയാക്കുന്നതിലും വ്യാപൃതരായി കഴിഞ്ഞുകൂടുന്നു.

മിണ്ടാമഠത്തിൽ ചെന്നാൽ അടച്ചിട്ട വാതിലിന് മുകളിൽ ‘എൻക്ളോഷർ’ എന്ന് എഴുതിവെച്ചിരിക്കുന്നത് കാണാം. അവിടെനിന്ന് മണിമുഴക്കിയാൽ ഉള്ളിൽനിന്ന് പാർലറിലേക്ക് വരൂ എന്ന ശബ്ദം കേൾക്കാം. വലിയ ഇരുമ്പ് ജനാലയ്ക്ക് അരുകിലിരുന്ന് ഇരുവശത്തുമിട്ടിരിക്കുന്ന ഓരോ കസേരകളിൽ ഇരുന്ന് പ്രാർത്ഥനാസഹായം ആവശ്യമുള്ളവരുടെ വിഷമങ്ങളും ബുദ്ധിമുട്ടുകളും നിശബ്ദം കേൾക്കും. പിന്നീട് കന്യസ്ത്രീമാരെല്ലാം കൂടി അവർക്കുവേണ്ടി കൂട്ടമായി നിശബ്ദം പ്രാർത്ഥിക്കും.എന്നാൽ ഞാൻ മിണ്ടാമഠത്തിൽ ചെന്നത് അവിടെ ഞാൻ അറിയാതെ എനിക്ക് വേണ്ടി ഒരുവർഷത്തോളമായി പ്രാർത്ഥന നടക്കുന്നു എന്നറിഞ്ഞാണ്.

അവിടെ ചെന്നപ്പോൾ എനിക്കറിയില്ലെങ്കിലും അവർ എല്ലാവരും എന്നെ അറിയും. ഒരു എക്സ് മണവാട്ടിയായ ഞാനും സഹോദരനും യുക്തിവാദത്തിന്റെ ബന്ധനത്തിൽനിന്നും മോചിതരാകാനുള്ള കെട്ടഴിക്കൽ പ്രാർത്ഥനയാണത്രെ നടത്തുന്നത്. പാവങ്ങൾ എത്ര നിഷ്കളങ്കരാണെന്ന് നോക്കൂ.”ഇക്കരെ നിന്നിട്ട് അക്കരയോട് ഇക്കരെവരാൻ പറയുംപോലെ വ്യർത്ഥമാണ് പ്രാർത്ഥന എന്നും അക്കരെ പോയാലേ അക്കരെ എത്തൂ’ എന്നും ബുദ്ധൻ പറഞ്ഞിട്ടുണ്ടെന്ന് ഞാൻ അവരോട് പറഞ്ഞെങ്കിലും അവരുടെ പ്രാർത്ഥനയുടെ ശക്തികൊണ്ടാണ് ഞാൻ അവരെക്കാണാൻ ചെന്നതെന്നാണ് അവർ അപ്പോഴും വിശ്വസിക്കുന്നത്.

അവർ എനിക്ക് കുറെ ഓസ്തി കട്ട് ചെയ്തതിൻറെ ബാലൻസ് ഒക്കെ പൊതിഞ്ഞു തന്നു. ഞാൻ അതുകൊണ്ടുവന്ന് അടപ്രഥമൻ ഉണ്ടാക്കി കഴിച്ചു. ഇത്തവണയും മിണ്ടാത്ത മണവാട്ടിയാകാൻ 4 പുതിയ കുട്ടികൾ വന്നിട്ടുണ്ട്. 1562 ൽ സ്പെയിനിലാണ് മിണ്ടാ മഠം സ്ഥാപിക്കപ്പെട്ടത്. ഇന്ത്യയിൽ ആദ്യത്തേത് 1748 ൽ പോണ്ടിച്ചേരിയിൽ സ്ഥാപിക്കപ്പെട്ടു. കേരളത്തിൽ ആദ്യത്തേത് കോട്ടയത്തും.(കേരളത്തിലെ ആദ്യത്തെ മിണ്ടാമഠം കോട്ടയം കീഴ്കുന്ന് സെന്റ്‌ തെരേസാസ് മൗണ്ടിലാണ്.)

ഇന്ത്യയിൽ 21 മിണ്ടാമഠങ്ങൾ ഉണ്ട്. അതിൽ ഒന്നാണ് ചേർത്തലയിലേത്. ഓരോ ദിവസവും 4.30 ന് മിണ്ടാമഠം ഉണരും. കന്യാസ്ത്രീമാരെ ഉണർത്താൻ ചുമതലപ്പെട്ട കന്യാസ്ത്രീ ഇടനാഴിയിലൂടെ നടന്ന് മരത്തിൻറെ ക്ളാപ്പർ കൊട്ടിയാണ് മിണ്ടാൻ പാടില്ലാത്തതിനാൽ കന്യാസ്ത്രീമാരെ ഉണർത്തുന്നത്. ഈ ശബ്ദം കേൾക്കുമ്പോൾ ഓരോമുറിയിലെയും കന്യാസ്ത്രീമാർ ഉണർന്ന് മുട്ടുകുത്തി പ്രാർത്ഥന തുടങ്ങും അതോടെ മിണ്ടാമഠത്തിലെ നിശബ്ദദിനത്തിന് തുടക്കമാകും.

ഇതൊന്നും ഒരു മനുഷ്യാവകാശ പ്രവർത്തകരും അറിയുന്നില്ല.അറിഞ്ഞതുകൊണ്ട് കാര്യവുമില്ല.സമാന്തര ഭരണം നടത്തുന്ന കത്തോലിക്കാസഭയുടെ രാജാവിൻറെ അന്തപുരത്തിൽ അങ്ങനെ പലതും നടക്കും.

ഇതിപ്പോൾ പറയാൻ കാര്യം ഇതിൽ ഞാൻ യുക്തിവാദത്തിൻറെ ബന്ധനത്തിൽ മോചിതയാകാൻ പ്രാർത്ഥിച്ചിരുന്ന കന്യാസ്ത്രീമാരിൽ ഒരാൾ മിണ്ടാമഠം വിട്ടു. ആ കന്യാസ്ത്രീ ഇപ്പോൾ വീട്ടിലുണ്ടെങ്കിലും അവർ വീണ്ടും ഫോർട്ട് കൊച്ചിയിലുള്ള മറ്റൊരു സാദാരണ കന്യാസ്ത്രീ മഠത്തിൽ പോകാനുള്ള തയ്യറെടുപ്പിലാണ്. അവരുടെ വീട്ടുകാരൊന്നും അല്ലാതെ സമ്മതിക്കുന്നില്ല. 43 വയസുള്ള അവർക്ക് വേറെ വിദ്യാഭ്യാസമോ ജോലിയോ സാമൂഹ്യബന്ധമോ ഒന്നുമില്ലാതെ എങ്ങനെ ജീവിക്കാൻ പറ്റും?

Share

More Stories

ലഹരി വസ്‌തുക്കൾ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും കൈമാറിയെന്ന് ആലപ്പുഴയിൽ പിടിയിലായ യുവതി

0
ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ യുവതി ചലച്ചിത്ര നടന്മാരായ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറിയിട്ടുണ്ടെന്ന് മൊഴി നൽകി. ഇതിന് ഡിജിറ്റൽ തെളിവുകളും കണ്ടെടുത്തതായി ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. തസ്ലീന...

ലഹരി വേട്ടയിൽ സെക്‌സ് റാക്കറ്റിലെ യുവതി അറസ്റ്റിൽ; രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

0
രണ്ട് കോടി രൂപയുടെ മാരകമായ ഹൈബ്രിഡ് കഞ്ചാവുമായി എത്തിയ ചെന്നൈ സ്വദേശിനിയെ ആലപ്പുഴയിൽ എക്സൈസ് പിടികൂടി. ക്രിസ്റ്റീന എന്ന തസ്ലിമ സുൽത്താനയാണ് കഞ്ചാവുമായി എത്തിയത്. ഇവർക്കൊപ്പം മക്കളും ഉണ്ടായിരുന്നു. ചൊവാഴ്‌ച രാത്രി 12...

ട്രംപ് ‘താരിഫ് വിള’ ഏർപ്പെടുത്തുമ്പോൾ ഇന്ത്യൻ പഞ്ചസാര, മാംസം, മദ്യം എന്നിവയെ ബാധിക്കും

0
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 'പരസ്‌പര താരിഫുകൾ' ആഗോള വ്യാപാര ലോകത്ത് ഒരു കോളിളക്കം സൃഷ്‌ടിച്ചു. യുഎസുമായി അടുത്ത വ്യാപാര ബന്ധമുള്ള ഇന്ത്യ, ഈ താരിഫുകളുടെ ഫലങ്ങൾ വിലയിരുത്തുകയാണ്. വിദഗ്‌ദരുടെ അഭിപ്രായത്തിൽ,...

അമ്പത് വര്‍ഷം പിന്നിട്ട ക്ലാസിക് ചിത്രം ‘ആന്ധി’; റീ- റിലീസ് ചെയ്യണമെന്ന് ജാവേദ് അക്തര്‍, കാരണമെന്ത്?

0
ന്യൂഡല്‍ഹി: 1975ല്‍ ഗുല്‍സാര്‍ സംവിധാനം ചെയ്‌ത ക്ലാസിക് ചിത്രമായ 'ആന്ധി' റിലീസ് ചെയ്‌തിട്ട്‌ അമ്പത് വര്‍ഷം പൂര്‍ത്തിയാകുകയാണ്. സഞ്ജീവ് കുമാര്‍- സുചിത്ര സെന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം റീ- റിലീസ്...

വാളയാര്‍ കേസ്; മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞു, നടപടി പാടില്ലെന്ന് ഹൈക്കോടതി

0
വാളയാര്‍ കേസില്‍ പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞു. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. മാതാപിതാക്കൾക്ക്‌ എതിരെ ഒരു നടപടികളും പാടില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദേശം നൽകി. മാതാപിതാക്കള്‍ വിചാരണ...

‘കേരള സർക്കാരിനെ സംരക്ഷിക്കാൻ ആഹ്വാനം’; ചെങ്കൊടി ഉയർത്തി 24-ാം പാർട്ടി കോൺഗ്രസ് മധുരയിൽ

0
മധുര: ഹിന്ദുത്വ- കോര്‍പ്പറേറ്റ് മിശ്രിത രൂപമാണ് മോദി സര്‍ക്കാരെന്നും അവരുടേത് നിയോ ഫിസ്റ്റ് നയങ്ങളാണെന്നും പ്രകാശ് കാരാട്ട്. മധുരയില്‍ നടക്കുന്ന 24-മത് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുക...

Featured

More News