നൂറ് കോടിയിലേറെ വരുന്ന ഇന്ത്യൻ ജനതയുടെയും വിനേഷിൻ്റെയും ഒളിംപിക് മെഡൽ സ്വപ്‌നം ഇനി അഭിഭാഷകൻ ഹരീഷ് സാൽവേയുടെ ചുമലിൽ. കായിക തർക്ക പരിഹാര കോടതിയിൽ വിനേഷ് ഫോഗട്ടിന് വേണ്ടി രാജ്യത്തെ മുൻനിര അഭിഭാഷകനായ ഹരീഷ് സാൽവേയാണ് ഹാജരാകുന്നത്.
ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക്‌സ് വനിതാ ഗുസ്‌തി മത്സരത്തിൽ ഒരു ഫൈനൽ മത്സരത്തിന് യോഗ്യത നേടിയ ആദ്യ താരമാണ് വിനേഷ് ഫോഗട്ട്. എന്നാൽ ഫൈനൽ മത്സരത്തിൻ്റെ അന്ന് 50 കിലോയിലും 100 ഗ്രാം ഭാരം അധികം ഉണ്ടായതിനാലാണ് അവരെ അയോഗ്യയാക്കിയത്. അതിന് മുമ്പ് എല്ലാ മത്സരവും 50 കിലോ ഭാരത്തിനകത്ത് നിന്ന് പൊരുതി ജയിച്ച വിനേഷ് ഫോഗട്ട് താൻ വെള്ളി മെഡലിന് അർഹയാണെന്ന വാദമാണ് ഉന്നയിക്കുന്നത്.
എന്നാൽ ഭാരപരിശോധനയിൽ പരാജയപ്പെട്ടെന്ന കാരണം പറഞ്ഞ് വിനേഷിനെ ആകെയുണ്ടായിരുന്ന മത്സരാർത്ഥികളിൽ ഏറ്റവും അവസാനത്തെ സ്ഥാനമാണ് ഒളിമ്പിക്‌സ് വേദിയിൽ നൽകിയത്. ഇതിനെതിരെയാണ് ശക്‌തമായ നിയമ പോരാട്ടത്തിന് ലോകം സാക്ഷ്യമാകാൻ പോകുന്നത്.