തിയേറ്ററുകളിൽ അടുത്തിടെ എത്തുന്ന സിനിമകളെല്ലാം ഡാർക്ക്, വയലൻസ്, ആക്ഷൻ, സൈക്കോ സിനിമകൾ ആയിരുന്നെങ്കിൽ അതിൽ നിന്നെല്ലാം അടിമുടി വ്യത്യസ്‌തമായി തികച്ചും ലൈറ്റ് ഹാർട്ടഡ്, ഫണ്ണി സിനിമയായി തിയേറ്ററുകളിൽ ജനപ്രീതി നേടി മുന്നേറുകയാണ് ‘പൈങ്കിളി’ എന്ന ചിത്രം. പരിസരം മറന്ന് ആർത്തു ചിരിച്ച് കാണാനുള്ളത് എല്ലാമുള്ളൊരു കൊച്ചു ചിത്രമാണ് ‘പൈങ്കിളി’ എന്ന് നിസ്സംശയം പറയാം.
സ്ക്രീനിൽ വരുന്നവരും പോകുന്നവരും ഒക്കെ ഓരോ സെക്കൻഡും ചിരി നിറച്ചിരിക്കുകയാണ് ചിത്രത്തിൽ. സജിൻ ഗോപു നായകനായെത്തിയ ‘പൈങ്കിളി’ എന്ന ചിത്രം പ്രേക്ഷകർക്ക് ടോട്ടൽ ചിരി വിരുന്നൊരുക്കി മുന്നേറുകയാണ്. റിലീസായി ഒരാഴ്‌ച പിന്നിടുമ്പോൾ ഹൗസ് ഫുൾ ഷോകളുമായാണ് പൈങ്കിളിയുടെ കുതിപ്പ്. പ്രായഭേദമെന്യേ ഏവരും ചിത്രത്തെ ഏറ്റെടുത്തിരിക്കുകയാണ് എന്നാണ് തിയേറ്ററുകളിൽ നിന്നുള്ള അഭിപ്രായങ്ങൾ സൂചിപ്പിക്കുന്നത്.
‘ആവേശം’ സിനിമയൊരുക്കിയ സംവിധായകൻ ജിത്തു മാധവനാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളെ സ്കോർ ചെയ്‌തിട്ടുണ്ട്. ചന്തു സലീംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി ബി, അമ്പിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കർ, സുനിത ജോയ്, ജൂഡ്സൺ, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടൻ അരവിന്ദ്, പുരുഷോത്തമൻ, നിഖിൽ, സുകുമാരൻ തുടങ്ങിയവരുടെ പ്രകടനങ്ങള്‍ എടുത്ത് പറയേണ്ടതാണ്.
അർജുൻ സേതുവിന്‍റെ ഛായാഗ്രഹണവും കിരൺ ദാസിന്‍റെ എഡിറ്റിംഗും ജസ്റ്റിൻ വർഗ്ഗീസിന്‍റെ സംഗീത സംവിധാനവും ചിത്രത്തിൽ ഏറെ മികവ് പുലർത്തിയിട്ടുമുണ്ടെന്ന് പ്രേക്ഷകർ. ഫഹദ് ഫാസിൽ ആന്‍റ് ഫ്രണ്ട്സിന്‍റേയും അർബൻ ആനിമലിന്‍റേയും ബാനറിൽ ഫഹദ് ഫാസിൽ, ജിതു മാധവൻ എന്നിവർ ചേർന്നാണ് സിനിമ ഒരുക്കിയത്.