20 January 2025

ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിട്ട് പാലക്കാട് കോടതി

കണ്ണൂർ സ്വദേശിയായ ഒരു ഡോക്ടർ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് നൽകിയ പരാതികളിന്മേലാണ് നടപടി.രാംദേലിന്റെ കീഴിലുള്ള പതഞ്ജലി പുറത്തിറക്കുന്ന ചില ആയൂർവേദ ഉത്പന്നങ്ങൾ അമിതമായ രക്തസമ്മർദം, പ്രമേഹം എന്നിങ്ങനെയുള്ള ആരോഗ്യ പ്രശ്നങ്ങളെ സുഖപ്പെടുത്തുമെന്ന് പരസ്യങ്ങളിൽ വാഗ്ദാനം ചെയ്തിരുന്നു.

പതഞ്‌ജലി ഗ്രൂപ്പ് മേധാവി ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിട്ട് പാലക്കാട് കോടതി. കേരളാ ഡ്രഗ്സ് കൺട്രോൾ വിഭാഗം രജിസ്റ്റർ ചെയ്ത കേസിലാണ് ഈ നടപടി. അപൂർവമായ ഫലസിദ്ധി വാഗ്ദാനം ചെയ്ത് ഔഷധ പരസ്യ നിയമം ലംഘിച്ച കേസിൽ പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് ​മജിസ്ട്രേറ്റ് കോടതി-2 ആണ് രാംദേവിനെതിരെ ഇന്ന് വാറണ്ട് പുറപ്പെടുവിച്ചത്.

കണ്ണൂർ സ്വദേശിയായ ഒരു ഡോക്ടർ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് നൽകിയ പരാതികളിന്മേലാണ് നടപടി.രാംദേലിന്റെ കീഴിലുള്ള പതഞ്ജലി പുറത്തിറക്കുന്ന ചില ആയൂർവേദ ഉത്പന്നങ്ങൾ അമിതമായ രക്തസമ്മർദം, പ്രമേഹം എന്നിങ്ങനെയുള്ള ആരോഗ്യ പ്രശ്നങ്ങളെ സുഖപ്പെടുത്തുമെന്ന് പരസ്യങ്ങളിൽ വാഗ്ദാനം ചെയ്തിരുന്നു.

പക്ഷെ ഈ രീതിയിൽ ചില പ്രത്യേക രോഗങ്ങൾ സുഖപ്പെടുത്തുമെന്ന തരത്തിൽ പരസ്യങ്ങൾ കൊടുക്കുന്നത് 1954ലെ ഡ്രഗ്സ് ആന്റ് മാജിക് റെമ‍ഡീസ് (ഒബക്ഷണബിൾ അഡ്വർടൈസ്മെന്റ്) നിയമ പ്രകാരം കുറ്റകരമാണെന്ന് കാണിച്ചായിരുന്നു പരാതി.

കഴിഞ്ഞ 16ന് പാലക്കാട്ടെ കോടതിയിൽ ഹാജരാകാൻ രാംദേവിന് സമൻസ് അയച്ചിരുന്നു. പക്ഷെ അന്ന് കോടതിയിൽ വരാതിരുന്നതിനെത്തുടർന്നാണ് ​ഫെബ്രുവരി ഒന്നിന് നേരിട്ട് ഹാജരായി ജാമ്യമെടുക്കാൻ കോടതി വാറണ്ട് പുറപ്പെടുവിച്ചത്. ഇനി ഫെബ്രുവരി രണ്ടിന് ബാബാ രാംദേവ് നേരിട്ട് പാലക്കാട്ടെ കോടതിയിൽ എത്തി ജാമ്യമെടുക്കേണ്ടിവരും. രാം ദേവിന്റെ അനുയായി ആചാര്യ ബാലകൃഷ്ണയും കേസിൽ പ്രതിയാണ്.

Share

More Stories

അസമത്വത്തിന് എതിരായ മുന്നേറ്റത്തില്‍ വെള്ള ടീ ഷര്‍ട്ട് ധരിച്ച് പങ്കു ചേരണം: രാഹുല്‍ ഗാന്ധി

0
വെള്ള ടീഷര്‍ട്ട് ധരിച്ചുകൊണ്ടുള്ള പ്രചാരണത്തിന് ആഹ്വാനം നല്‍കി കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി. നമ്മുടെ രാജ്യത്തെ യുവാക്കളും തൊഴിലാളികളും വെള്ള ടീഷര്‍ട്ട് ധരിച്ച് അസമത്വത്തിന് എതിരായ മുന്നേറ്റത്തില്‍ പങ്കു ചേരണം. സര്‍ക്കാര്‍...

വിടാമുയർച്ചി; അനിരുദ്ധ് സ്പെഷ്യൽ ‘പത്തിക്കിച്ച്…’ ലിറിക്കൽ വീഡിയോ എത്തി

0
തമിഴ് സൂപ്പർ താരം അജിത് കുമാർ നായകനായി മഗിഴ് തിരുമേനി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് വിടാമുയർച്ചി. അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൻ്റെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ആരാധകർ...

മഹാ കുംഭമേളയ്‌ക്കിടെ വൻ തീപിടുത്തം; ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത് ആണെന്ന് പ്രാഥമിക നിഗമനം

0
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ മഹാ കുംഭമേളയിൽ ഞായറാഴ്‌ച വൈകുന്നേരം സെക്ടർ 19 ക്യാമ്പ്‌സൈറ്റ് ഏരിയയിൽ വലിയ തീപിടിത്തം ഉണ്ടായി. ശാസ്ത്രി ബ്രിഡ്‌ജിന് സമീപത്തെ തീർത്ഥാടകർ താമസിച്ചിരുന്ന ക്യാമ്പിലാണ് തീപിടുത്തം ഉണ്ടായത്. മഹാകുംഭ് ടെൻ്റ് സിറ്റിയിലെ...

‘കവചം’ മുന്നറിയിപ്പ് സംവിധാനം ഒരുങ്ങി; 126 സൈറണുകൾ, 93 വിപിഎൻ, ബന്ധിത എമർജൻസി ഓപ്പറേഷൻ സെന്‍ററുകൾ

0
കേരളത്തിന്‍റെ ദുരന്ത സാധ്യത മുന്നറിയിപ്പ് സംവിധാനം ജനുവരി 21ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. 'കവചം' മുന്നറിയിപ്പ് സൈറണുകളുടെ ഉദ്ഘാടനം ചൊവ്വാഴ്‌ച വൈകുന്നേരം അഞ്ച് മണിക്ക് നടക്കും. ദേശീയ ദുരന്ത നിവാരണ...

ഇലക്ടറൽ ബോണ്ട് നിരോധനം; കോർപ്പറേറ്റ് ദാതാക്കൾ ഇലക്ടറൽ ട്രസ്റ്റുകൾ വഴി സംഭാവന നൽകാൻ തിരക്ക് കൂട്ടുന്നു

0
കഴിഞ്ഞ വർഷം ഇലക്ടറൽ ബോണ്ടുകൾ റദ്ദാക്കാനുള്ള സുപ്രീം കോടതിയുടെ തീരുമാനത്തിന് ശേഷം പുതിയ രീതികളിലേക്ക് മാറി. തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫ് ഇന്ത്യ (ഇസിഐ) കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പുറത്തിറക്കിയ ഇലക്ടറൽ ട്രസ്റ്റ് സംഭാവന...

മൂന്ന് ദശലക്ഷം തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊല്ലാൻ 2030 ഫിഫ ലോകകപ്പിന് മുന്നോടിയായി പദ്ധതിയിടുന്നു

0
സ്പെയിനിനും പോർച്ചുഗലിനും ഒപ്പം 2030 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന മൊറോക്കോ, മൂന്ന് ദശലക്ഷം തെരുവ് നായ്ക്കളെ കൊല്ലാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചതിൽ ആഗോള രോഷത്തിന് കാരണമായി. പ്രശസ്‌തമായ ടൂർണമെൻ്റിൻ്റെ സമയത്ത് 'ക്രൂരമായ തെരുവ്...

Featured

More News