യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കാസര്‍കോട്, പെരിയ, കല്ല്യോട്ട് ശരത് ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസിൽ 14 പ്രതികൾ കുറ്റക്കാരാണെന്ന് എറണാകുളം സിബിഐ കോടതി വിധിച്ചു. പെരിയ ഇരട്ടക്കൊല കേസിൽ സിബിഐ കോടതി വിധി പ്രസ്‌താവിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് ശരത് ലാലിൻ്റെയും കൃപേഷിൻ്റെയും മാതാപിതാക്കൾ. ശരത് ലാലിൻ്റെ അമ്മ ലതയും കൃപേഷിൻ്റെ അമ്മ ബാലാമണിയും തങ്ങളുടെ മകൻ്റെ സ്‌മൃതി മണ്ഡപത്തിലെത്തി വണങ്ങി കരഞ്ഞുകൊണ്ട് പൂഷ്‌പാർച്ചന നടത്തി.
കേസിൻ്റെ നാൾവഴികൾ
2019 ഫെബ്രുവരി 17 (രാത്രി 7.45)- കല്യോട്ടെ പിവി കൃഷ്ണൻ്റെ മകൻ കൃപേഷ് (കിച്ചു–19), പികെ സത്യനാരായണൻ്റെ മകൻ ശരത്‌ലാൽ എന്ന ജോഷി (23) എന്നിവരെ കല്യോട്ട് സ്‌കൂൾ- ഏച്ചിലടുക്കം റോഡിൽ ഒരു സംഘമാളുകൾ തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തുന്നു.
ഫെബ്രുവരി 18: സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരൻ, സുഹൃത്തും സഹായിയുമായ സിജെ സജി (സജി ജോർജ്- 40) എന്നിവർ അറസ്റ്റിലായി. പ്രതിയായ പീതാംബരനെ പാർട്ടി പുറത്താക്കുന്നു.
ഫെബ്രുവരി 21: കേസ് സിബിഐക്ക് വിടണമെന്ന ആവശ്യം ശക്തമായി. സംസ്ഥാന സർക്കാർ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുന്നു. എസ്.പി വിഎം മുഹമ്മദ് റഫീഖിന് അന്വേഷണ ചുമതല.
മാർച്ച് 2: അന്വേഷണ സംഘത്തലവനായ എസ്.പി വിഎം മുഹമ്മദ് റഫീഖിനെ തിരിച്ചയച്ചതിന് പിന്നാലെ സംഘത്തിലെ ഡി.വൈ.എസ്.പിക്കും സി.ഐമാർക്കും മാറ്റം.
ഏപ്രിൽ 1: അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കൃപേഷിൻ്റെയും ശരത്‌ലാലിൻ്റെയും മാതാപിതാക്കൾ ഹൈക്കോടതിയിൽ.
മേയ് 14: സിപിഎം ഉദുമ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ കെ മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി എൻ ബാലകൃഷ്‌ണൻ എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുന്നു.
മേയ് 20: ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുന്നു. ആകെ 14 പ്രതികൾ. മുഴുവൻ പ്രതികൾക്കും സിപിഎമ്മുമായി ബന്ധം.
സെപ്റ്റംബർ 30: ഹൈക്കോടതി സിംഗിൾ ബെഞ്ച് അന്വേഷണം സിബിഐക്ക് വിടുന്നു.
ഒക്ടോബർ 29: സിബിഐ അന്വേഷണത്തിനെതിരെ ഡിവിഷൻ ബെഞ്ചിൽ സംസ്ഥാന സർക്കാരിൻ്റെ അപ്പീൽ. എന്നാൽ പിന്നീട് ഈ അപ്പീൽ കോടതി തള്ളി.
സെപ്റ്റംബർ 12: സിബിഐ അന്വേഷണത്തെ എതിർത്ത് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കൾ തടസഹർജിയുമായി പോയി.
ഡിസംബർ 1: സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. അന്വേഷണം സിബിഐ ഏറ്റെടുക്കുന്നു.
2021 ഡിസംബർ 3: സിബിഐ അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം നൽകി.
2023 ഫെബ്രുവരി 2: കൊച്ചി സിബിഐ കോടതിയിൽ കേസിൻ്റെ വിചാരണ തുടങ്ങി.
2024 ഡിസംബർ 28: കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധിച്ചു. പത്ത് പേരെ വെറുതെ വിട്ടു.
നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc
A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.