വിഷുവിന് പ്രേക്ഷകർക്ക് മുൻപിലേക്ക് ശ്രീകുമാർ ഉള്ളപ്പിള്ളിൽ സംവിധാനം ചെയ്ത ഷോർട് മൂവി ‘പ്രണവിന്റെ കലവറ’ പ്രദർശനത്തിനെത്തി. ഡിസൈർ എന്റർടൈൻമെന്റ്സ് യുട്യൂബ് ചാനലിലൂടെയായിരുന്നു റിലീസ്. വൈകുന്നേരം യുകെ സമയം 4.30നായിരുന്നു (ഇന്ത്യൻ സമയം രാത്രി 9) റിലീസ്. പാചകത്തോട് അഗാധമായ അഭിനിവേശമുള്ള പ്രണവ് എന്ന യുവാവിന്റെ പ്രചോദനാത്മകമായ കഥയാണ് ‘പ്രണവിന്റെ കലവറ’ പറയുന്നത്.
ഡിസൈർ എന്റർടൈൻമെന്റ്സും അഡ്വ. സുഭാഷ് മാനുവലും നിർമ്മിച്ച ഈ ഹൃസ്വ ചിത്രം ഒരാളുടെ അഭിനിവേശം പിന്തുടരേണ്ടതിന്റെ പ്രാധാന്യവും കഠിനാധ്വാനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും മൂല്യവും ഉയർത്തിക്കാട്ടുന്നു.
തിരക്കഥ – ധനേഷ് സോമൻ. ഛായാഗ്രഹണം; നജീബ് കളർടോൺ. സംഗീതം: ദീപാങ്കുരൻ. മീഡിയ പാർട്ണർ: നാലാമിടം.