25 November 2024

ചെമ്പൈ സംഗീതോത്സവത്തിന് ഒരുക്കങ്ങളായി; വേദി ഗുരുവായൂർ ക്ഷേത്ര മാതൃകയിൽ

സംഗീതോത്സവത്തിൻ്റെ അമ്പത് വർഷം പ്രമാണിച്ച് അമ്പത് മൺചിരാതുകൾ സ്ഥാപിക്കുന്നുണ്ട്

ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിന് ചൊവ്വാഴ്‌ച തുടക്കമാകും. ചെമ്പൈ സം​ഗീതോത്സവത്തിൽ സംഗീത മണ്ഡപം ഇത്തവണ ​ഗുരുവായൂർ ക്ഷേത്ര മാതൃകയിലാണ്. ദേവസ്വം ചുവർച്ചിത്ര പഠനകേന്ദ്രം അധ്യാപകരും വിദ്യാർഥികളുമാണ്‌ വേദി ഒരുക്കുന്നത്‌. ഗുരുവായൂർ ക്ഷേത്ര ചുറ്റമ്പല വാതിലിന് മുകൾ ഭാഗത്തിന്‌ സമാനമായി ഗജലലക്ഷ്‌മിയുടെ ശിൽപവും താഴെ ഗുരുവായൂർ കേശവൻ്റെ കൊമ്പും എന്ന മാതൃകയിലാണ്‌ മണ്ഡപം. സ്റ്റേജിൻ്റെ ഇരുവശങ്ങളിലുമായി ദ്വാരപാലകരുടെ ശിൽപങ്ങളാണ്. കൂടാതെ വ്യാളീ രൂപവുമുണ്ട്‌. സംഗീതോത്സവത്തിൻ്റെ അമ്പത് വർഷം പ്രമാണിച്ച് അമ്പത് മൺചിരാതുകൾ സ്ഥാപിക്കുന്നുണ്ട്.

വൈകിട്ട് മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ അധ്യക്ഷനാകും. ഈ വർഷത്തെ ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം വയലിനിസ്റ്റ്‌ എ.ന്യാകുമാരിക്ക് മന്ത്രി സമ്മാനിക്കും. സംസ്ഥാന പുരസ്‌കാരം ലഭിച്ച ചെമ്പൈ സംഗീതോത്സവ സബ് കമ്മിറ്റി അംഗം വിദ്യാധരൻ മാസ്റ്ററെ ചടങ്ങിൽ ആദരിക്കും. എൻ കെ അക്ബർ എംഎൽഎ, ഗുരുവായൂർ നഗരസഭാ ചെയർമാൻ എം.കൃഷ്‌ണദാസ് എന്നിവർ മുഖ്യാതിഥിയാകും. ഉദ്ഘാടനത്തിന് ശേഷം ചെമ്പൈ പുരസ്കാര സ്വീകർത്താവായ എ.കന്യാകുമാരിയുടെ സംഗീതക്കച്ചേരി അരങ്ങേറും.

ബുധൻ രാവിലെ മുതൽ സം​ഗീതാർച്ചന ആരംഭിക്കും. വൈകിട്ട് ആറ് മുതൽ പത്ത് വരെ രാജ്യത്തെ വിശേഷാൽ കച്ചേരികൾ അവതരിപ്പിക്കും. ചെമ്പൈ വൈദ്യനാഥ ഭാഗവതർ ഉപയോഗിച്ചിരുന്ന തംബുരു ചെമ്പൈയുടെ വീട്ടിൽ നിന്ന് 25ന് ഏറ്റുവാങ്ങും. 26ന് വൈകിട്ട് ആറോടെ ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ എതിരേൽപ്പോടെ എത്തിച്ച് സംഗീത മണ്ഡപത്തിൽ സ്ഥാപിക്കും.

ഗുരുവായൂർ ദേവസ്വം ചുമർച്ചിത്ര പഠനകേന്ദ്രം പ്രിൻസിപ്പൽ എം.നളിൻ ബാബുവിൻ്റെ നേതൃത്വത്തിൽ നാലാം വർഷ വിദ്യാർഥികളായ ടി.എസ് അഭിജിത്ത്, കെ.എസ് വിഷ്‌ണു, അഖില ബാബു, പി.എസ് കവിത, അപർണ ശിവാനന്ദ്, എം.സ്നേഹ, അഞ്ചാം വർഷ വിദ്യാർഥിനി എ.ജെ ശ്രീജ, ഒന്നാം വർഷ വിദ്യാർഥികളായ നവനീത് ദേവ്, കെ.അനിരുദ്ധ്, സി.അഭിൻ, കെ.എ ഗോവർധൻ, പൂജ, അഞ്ജലി, ദുർഗ, ദേവി നന്ദന എന്നിവരാണ് സംഗീത മണ്ഡപം തയ്യാറാക്കുന്നത്. 13 വർഷമായി ചെമ്പൈ സംഗീത മണ്ഡപത്തിൻ്റെ മരപ്പണികൾ ചെയ്യുന്നത് ചമ്മണ്ണൂർ സ്വദേശിയായ ശിഖാമണി എന്ന സുകുവാണ്.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Share

More Stories

ഫോർത്തിൽ കയ്യാങ്കളി, പൊട്ടിത്തെറി ന്യൂസ് മലയാളത്തിൽ; ദ ഫോർത്തിലെ തൊഴിലാളി ചൂഷണം പുതിയ തലത്തിലേക്ക്

0
മാനേജ്മെൻറിൻ്റെ കെടുകാര്യസ്ഥത കൊണ്ട് നൂറുകണക്കിന് മാധ്യമപ്രവർത്തകരേയും സാങ്കേതിക വിഭാഗം ജീവനക്കാരേയും പെരുവഴിയിലാക്കിയ ദ ഫോർത്ത് എന്ന മാധ്യമ സ്ഥാപനം അവശേഷിക്കുന്ന തൊഴിലാളികളെ ആനുകൂല്യങ്ങൾ നൽകാതെ പുറത്താക്കാൻ നടത്തിയ നീക്കം കയ്യാങ്കളിയിലെത്തി. ഓൺലൈൻ മാധ്യമമായി...

ബഹിരാകാശ ‘ടൂറിസ യാത്ര’; ഉടൻ പറന്നുയരുന്ന വിമാനങ്ങൾ

0
പറക്കാനുള്ള സ്വപ്‌നം മനുഷ്യരാശിയെ എപ്പോഴും കീഴടക്കിയിട്ടുണ്ട്. വിമാന നിർമ്മാണത്തിൻ്റെ മുന്നേറ്റത്തിനുശേഷം മിക്ക ആളുകൾക്കും ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഒരു ഭൂഖണ്ഡത്തിൽ നിന്ന് മറ്റൊന്നിലേക്ക് പറക്കാൻ സാധിച്ചു. എന്നാൽ സാധ്യതകൾ തീർന്നില്ല. പറക്കൽ വേഗത്തിലും സുരക്ഷിതവുമാക്കാൻ...

ഗബ്ബാർഡിനേയും ഹെഗ്‌സെത്തിനെയും ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ മൂർച്ചയുള്ള പരിശോധനയിൽ

0
ഡോണൾഡ് ട്രംപിൻ്റെ സെനറ്റ് സഖ്യകക്ഷികൾ യുഎസ് രഹസ്യാന്വേഷണ വിഭാഗത്തെ നയിക്കാനുള്ള അദ്ദേഹത്തിൻ്റെ തിരഞ്ഞെടുപ്പായ തുളസി ഗബ്ബാർഡിനെ പ്രതിരോധിക്കാൻ മത്സരിക്കുന്നു. ഇത് പ്രകോപനപരമായ നോമിനികളെ പ്രതിഷ്‌ഠിക്കാനുള്ള നിയുക്ത പ്രസിഡൻ്റിൻ്റെ ശ്രമത്തിൻ്റെ അടുത്ത പരീക്ഷണമായി മാറിയേക്കാം....

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം; ഡിസംബർ അവസാനത്തോടെ 84.5 ആയി കുറഞ്ഞേക്കും

0
2024 അവസാനത്തോടെ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇനിയും കുറയാൻ സാധ്യതയുണ്ട്. ഇന്ത്യൻ കറൻസിയിൽ സമ്മർദം നിലനിറുത്തുമെന്ന് പ്രതീക്ഷിക്കുന്ന ചൈനീസ് യുവാൻ്റെ ദുർബലതയുമായി ചേർന്ന് ഗ്രീൻബാക്ക് തുടർച്ചയായി ശക്തിപ്പെടുത്തുന്നതാണ് ഇതിന് കാരണം. ബിസിനസ്...

പ്രവാസികളുടെ മൃതദേഹം നാട്ടിലേക്കയക്കുന്നതിൽ ക്രമക്കേടുകൾ: ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ മുന്നറിയിപ്പ്

0
പ്രവാസികളുടെ മൃതദേഹം നാട്ടിലേക്കയക്കുന്നതിൽ ക്രമക്കേടുകൾ നടക്കുന്നതായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ് നൽകി. വൻതുക ഈടാക്കുന്ന ഏജന്റുമാർക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് കോൺസുലേറ്റ് പുറത്തിറക്കിയ നിർദേശം. ഇതിന് പുറമേ, മൃതദേഹം നാട്ടിലേക്കയക്കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ...

കാലാവസ്ഥാ വ്യതിയാനം; അറ്റ്ലാന്റിക് ചുഴലിക്കാറ്റുകളുടെ തീവ്രതയും വേ​ഗതയും വർധിക്കുന്നു

0
കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനത്തിൽ അറ്റ്ലാന്റിക് മേഖലയിലെ ചുഴലിക്കാറ്റുകളുടെ തീവ്രതയും വേഗതയും വളരുന്നതായി പഠനം. അമേരിക്കയുടെ നാഷണൽ വെതർ സർവീസിന്റെ കാറ്റ് നിരീക്ഷണങ്ങളും സഫീർ-സിംപ്സൺ ഹരികെയ്ൻ സ്കെയിലിൽ ഉള്ള മാറ്റങ്ങൾ ഉപയോഗിച്ചാണ് ഈ കണ്ടെത്തൽ....

Featured

More News