പഹൽഗാം ഭീകര ആക്രമണത്തിന് പിന്നാലെ ഇന്ത്യക്ക് പിന്തുണ അറിയിച്ച് ഖത്തർ. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു. ഭീകര വാദത്തിനെതിരായ പ്രവർത്തനങ്ങളിൽ ഇന്ത്യക്ക് ഒപ്പമെന്ന് ഖത്തർ അമീർ പ്രതികരിച്ചു.
അതേസമയം, ഇന്ത്യയുടെ അതിർത്തികളിൽ ഇന്ത്യയുടെ വ്യോമ അഭ്യാസം ബുധനാഴ്‌ച നടക്കും. രാജസ്ഥാനിലെ ഇന്ത്യ- പാക് അതിർത്തിയിലാണ് വ്യോമാഭ്യാസം നടക്കുക. മേഖലയിൽ നോ ഫ്ലൈ സോൺ പ്രഖ്യാപിച്ചിട്ടുണ്ട്.