10 October 2024

ഡേവിസ് കപ്പിന് ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ച് റാഫേല്‍ നദാല്‍

2024 ൽ നടന്ന പാരീസ് ഒളിംപിക്‌സില്‍ മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചിരുന്നില്ല. കഴിഞ്ഞ മാസം നടന്ന ലേവര്‍ കപ്പില്‍ മത്സരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.

അന്താരാഷ്‌ട്ര ടെന്നീസിൽ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍. ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം വിരമിക്കല്‍ അറിയിച്ചത്. നവംബറിൽ നടക്കുന്ന ഡേവിസ് കപ്പിനു ശേഷം ടെന്നീസ് കോര്‍ട്ടിനോട് വിട പറയുമെന്ന് താരം അറിയിച്ചു. കരിയറിൽ ഇതിനോടകം 22 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ റാഫേല്‍ നദാലിനെ കളിമണ്‍ കോര്‍ട്ടിലെ രാജാവ് എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്.

ലോക ടെന്നീസിലെ എക്കാലത്തേയും മികച്ച താരമാണ് റാഫേല്‍ നദാല്‍. റോജര്‍ ഫെഡറര്‍ക്ക് ശേഷം ഇത്രയേറെ ആരാധകര്‍ ആഘോഷിച്ച മറ്റൊരു കളിക്കാരന്‍ ഇല്ല. അദ്ദേഹം നേടിയ 22 ഗ്രാന്‍ഡ് സ്ലാം നേട്ടങ്ങളില്‍ 14 എണ്ണം ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങളാണ്. പരുക്കുകള്‍ അലട്ടിയതുമൂലം അടുത്ത കാലത്തായി ഫോമിലല്ലായിരുന്നു.

2024 ൽ നടന്ന പാരീസ് ഒളിംപിക്‌സില്‍ മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചിരുന്നില്ല. കഴിഞ്ഞ മാസം നടന്ന ലേവര്‍ കപ്പില്‍ മത്സരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. സ്‌പെയിനിനു വേണ്ടി ഡേവിസ് കപ്പില്‍ റാക്കറ്റ് ഉയര്‍ത്തുമെന്നാണ് വീഡിയോ സന്ദേശത്തില്‍ താരം ആരാധകരോട് പറയുന്നത്. 2024 ഓടെ പ്രൊഫഷണല്‍ ടെന്നീസില്‍ നിന്ന് പിന്മാറുമെന്ന സൂചന നദാല്‍ നേരത്തേ നല്‍കിയിരുന്നു.

കേവലം 20 വയസ് തികയുന്നതിനു മുമ്പ് തന്നെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ കിരീടവും ആറ് മാസ്റ്റേഴ്‌സ് മത്സരങ്ങളും ഉള്‍പ്പടെ 16 കിരീടങ്ങള്‍ നേടി. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ കളിമണ്‍ കോര്‍ട്ടിലെ അതികായന്‍ എന്ന ഖ്യാതി സ്പാനിഷ് താരം സ്വന്തമാക്കി.

2008 വിംബിള്‍ഡണ്‍ ഫൈനലില്‍ റോജര്‍ ഫെഡററെ തോല്‍പ്പിച്ച് ആദ്യമായി ലോക ഒന്നാം നമ്പര്‍ താരമായി. അതൊരു തുടക്കമായിരുന്നു. 2008 ബെയ്ജിംഗ് ഒളിംപിക്‌സില്‍ പുരുഷ സിംഗിള്‍സ് സ്വര്‍ണം നേടി. 2010 യുഎസ് ഓപ്പണ്‍ ഫൈനലില്‍ ജോക്കോവിച്ചിനെ പരാജയപ്പെടുത്തുമ്പോള്‍ നദാലിന് പ്രായം 24. ഓപ്പണ്‍ എറയില്‍ കരിയര്‍ ഗ്രാന്‍ഡ് സ്ലാം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു നദാല്‍. അതേ വര്‍ഷം മൂന്ന് വ്യത്യസ്ത പ്രതലങ്ങളില്‍ (ഹാര്‍ഡ് കോര്‍ട്ട്, പുല്‍ കോര്‍ട്ട്, കളിമണ്‍ കോര്‍ട്ട്) പ്രധാന കിരീടങ്ങള്‍ നേടുന്ന ആദ്യ താരവുമായി.

Share

More Stories

ലോകത്തിലെ ഏറ്റവും വലിയ ആണവ ‘കൃത്രിമ സൂര്യൻ’; മെഗാപ്രോജക്റ്റ് റഷ്യൻ പങ്കാളിത്തത്തോടെ വളരുന്നു

0
റഷ്യൻ ഊർജ ഭീമനായ റോസാറ്റം തെക്കൻ ഫ്രാൻസിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ആഗോള ആണവ ഫ്യൂഷൻ മെഗാപ്രോജക്‌റ്റിൽ പങ്കാളിത്തം വിപുലീകരിക്കുകയാണെന്ന് കമ്പനിയുടെ സിഇഒ അലക്‌സി ലിഖാചേവ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ 'കൃത്രിമ സൂര്യൻ' എന്ന്...

രത്തൻ ടാറ്റ രൂപപ്പെടുത്തിയ ഇന്ത്യൻ ബിസിനസിൻ്റെ ഭൂപ്രകൃതി

0
ഇന്ത്യൻ ബിസിനസ്സിൻ്റെയും ജീവകാരുണ്യത്തിൻ്റെയും ഭൂപ്രകൃതിയെ മായാത്ത രീതിയിൽ രൂപപ്പെടുത്തിയ ഒരു പൈതൃകമാണ് രത്തൻ നേവൽ ടാറ്റയുടെ വിയോഗം അവശേഷിപ്പിക്കുന്നതെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) പറഞ്ഞു. പത്മഭൂഷൺ,...

മിൽട്ടൺ ചുഴലിക്കാറ്റ് ഫ്ലോറിഡയെ തകർത്തു

0
കാറ്റഗറി 3 മിൽട്ടൺ ചുഴലിക്കാറ്റ് ബുധനാഴ്ച യുഎസ് തീരത്ത് പതിച്ചതിനാൽ മൂന്ന് ദശലക്ഷത്തിലധികം ആളുകൾക്ക് വൈദ്യുതിയില്ലാതായി. തുടർന്ന് ഫ്‌ളോറിഡ നിവാസികൾക്ക് അധികൃതർ വീടുകളിൽ വിശ്രമിക്കാൻ നിർദ്ദേശം നൽകി. ചുഴലിക്കാറ്റ് സരസോട്ട കൗണ്ടിയിലെ സിയസ്റ്റ...

വ്യാജ സർട്ടിഫിക്കേഷൻ നടത്തുന്നവർക്കെതിരെ മുന്നറിയിപ്പ്

0
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെയും എൻ സി ഐ എസ് എമ്മിന്റെയും പേരും ലോഗോയും അനധികൃതമായി ഉപയോഗിച്ചുകൊണ്ടിരുന്ന വിവിധ സംഘടനകൾ, സർട്ടിഫിക്കറ്റ്, ഔഷധങ്ങൾ തുടങ്ങിയവയിൽ ഔദ്യോഗിക സർട്ടിഫിക്കേഷൻ എന്ന രീതിയിൽ വ്യാജവും അസാധുവായതുമായ സർട്ടിഫിക്കേഷനുകൾ...

മെറ്റാ എഐ; വിപുലീകരണം യുകെയിലേക്കും മറ്റ് അഞ്ച് രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചു

0
കമ്പനിയുടെ ഇൻ-ഹൗസ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ചാറ്റ്‌ബോട്ടായ മെറ്റാ എഐയുടെ വിപുലീകരണം ആറ് പുതിയ രാജ്യങ്ങളിലേക്ക് ബുധനാഴ്ച മെറ്റാ പ്രഖ്യാപിച്ചു. എഐ ചാറ്റ്‌ബോട്ടിലേക്ക് ഇപ്പോൾ ആക്‌സസ് ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ യുകെ ഉൾപ്പെടുത്തിയിട്ടുണ്ട്. എഐ...

കിയയുടെ ഫ്ലാഗ്‌ഷിപ്പ് എസ്‍‌യുവി ഇവി9 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു; 1.29 കോടി രൂപ എക്‌സ്‌ഷോറൂം വില

0
കിയയുടെ ഫ്ലാഗ്‌ഷിപ്പ് ഇലക്ട്രിക് എസ്‌യുവിയായ ഇവി9 ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.29 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ബിഎംഡബ്ല്യു ഐഎക്‌സ്, ഔഡി ക്യു 8 ഇ ട്രോണ്‍ എന്നിവയാണ് ഇവി9ന്റെ പ്രധാന എതിരാളികള്‍. വാഹനം...

Featured

More News