31 March 2025

നേപ്പാളില്‍ രാജഭരണം പുനഃസ്ഥാപിക്കണമെന്ന് ആ‍വശ്യപ്പെട്ട് റാലി; സംഘർഷം

നിരവധി വീടുകളും മറ്റ് കെട്ടിടങ്ങളും വാഹനങ്ങളും അഗ്നിക്കിരയായി. പ്രതിഷേധക്കാർ ഒരു ബിസിനസ് സമുച്ചയം, ഷോപ്പിംഗ് മാൾ, മീഡിയ ഹൗസ് കെട്ടിടം എന്നിവയ്ക്ക് തീയിട്ടു.

നേപ്പാളില്‍ രാജഭരണം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കാഠ്‌മണ്ഡുവിൽ നടന്ന റാലിക്കിടെയുണ്ടായ സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരാൾ മാധ്യമപ്രവർത്തകനാണ്. രാജ്യത്തെ സുരക്ഷാ സേനയും രാജവാഴ്ച അനുകൂല പ്രവർത്തകരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. നിരവധി വീടുകളും മറ്റ് കെട്ടിടങ്ങളും വാഹനങ്ങളും അഗ്നിക്കിരയായി. പ്രതിഷേധക്കാർ ഒരു ബിസിനസ് സമുച്ചയം, ഷോപ്പിംഗ് മാൾ, മീഡിയ ഹൗസ് കെട്ടിടം എന്നിവയ്ക്ക് തീയിട്ടു.

രൂക്ഷമായ സംഘർഷത്തിൽ പൊലീസുകാർ ഉൾപ്പെടെ 17 പേർക്ക് പരിക്കേറ്റു. രാജ്യത്തെ ആഭ്യന്തര കലാപം ശക്തമാകുമെന്ന സൂചനയാണ് ഈ സംഘർഷം നൽകുന്നത്. രാജവാഴ്ചയെ അനുകൂലിക്കുന്ന രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടിയും (ആർ‌പി‌പി) മറ്റ് ഗ്രൂപ്പുകളും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.

അതേസമയം, സംഘര്‍ഷത്തെ തുടര്‍ന്ന് നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി അടിയന്തര യോഗം വിളിച്ചുചേർത്തു. വർദ്ധിക്കാനുള്ള സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ദേശീയ തലസ്ഥാനത്ത് സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ടിങ്കുനെ, സിനമംഗല്‍, കൊട്ടേശ്വര്‍ പ്രദേശങ്ങളിൽ സർക്കാർ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസിന് കണ്ണീർവാതകവും റബ്ബർ ബുള്ളറ്റുകളും പ്രയോഗിക്കേണ്ടി വന്നു.

Share

More Stories

മ്യാൻമർ ഭൂകമ്പം; അഴിച്ചുവിട്ടത് ‘334 അണു ബോംബുകളുടെ’ അത്രയും ഊർജ്ജം

0
മ്യാൻമറിൽ ഏകദേശം 1700 പേരുടെ മരണത്തിന് കാരണമായ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം, 300-ലധികം അണുബോംബുകൾ ഒരുമിച്ച് ഉപയോഗിച്ചതിന് തുല്യമായ ഊർജ്ജം പുറത്തുവിട്ടതായി ഒരു പ്രമുഖ അമേരിക്കൻ ജിയോളജിസ്റ്റ് പറയുന്നു. "ഇതുപോലുള്ള ഒരു ഭൂകമ്പം...

എറണാകുളത്തെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്ന് ആറേമുക്കാൽ കോടി രൂപ ഇൻ്റലിജൻസ് പിടിച്ചെടുത്തു

0
എറണാകുളം ബ്രോഡ് വേയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്നും ആറ് കോടി 75 ലക്ഷം രൂപ പിടികൂടി. സ്റ്റേറ്റ് ജി.എസ്.ടി & ഇൻ്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥരാണ് പണം പിടികൂടിയത്. മൊത്ത വസ്ത്ര വ്യാപാര...

‘സിഐഎ പ്രതിഷേധത്തിന് പിന്തുണ നൽകിയത് ദേശവിരുദ്ധത’; പൃഥ്വിരാജിന് എതിരെ വീണ്ടും ആര്‍എസ്എസ് മുഖപത്രം

0
പൃഥ്വിരാജിനെതിരെ വീണ്ടും കടുത്ത വിമർശനവുമായി വീണ്ടും ആര്‍എസ്എസ് മുഖപത്രം ഓർഗനൈസർ. ദേശവിരുദ്ധ ശബ്‌ദമെന്നാണ് ഓർഗനൈസർ ആവർത്തിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിനെതിരെ നിലപാട് സ്വീകരിച്ചതിൽ പേരുകേട്ട ആളാണ്. സേവ് ലക്ഷദ്വീപ് എന്ന പ്രചാരണത്തിന് പൃഥ്വിരാജ് നേതൃത്വം...

സ്‌കൂൾ കുട്ടികൾക്ക് കേരള മുഖ്യമന്ത്രി നിർദേശിച്ച ‘സുംബ’ എന്താണ്?

0
കുട്ടികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാനത്തെ സ്‌കൂളുകളിൽ സുംബ (Zumba) നൃത്തം ഉൾപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം മുന്നോട്ടു വെച്ചു. യുവ തലമുറയിൽ സമ്മർദ്ദവും മയക്കുമരുന്നും ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് ചർച്ച...

‘സമരം കടുപ്പിച്ചു’; മുടി മുറിച്ച് പ്രതിഷേധിച്ച് ആശാ വർക്കേഴ്‌സ്

0
സെക്രട്ടറിയേറ്റിന് മുന്നിലെ അനിശ്ചിതകാല രാപ്പകൽ സമരം കടുപ്പിച്ച് ആശാ വർക്കേഴ്‌സ്. മുടി മുറിച്ചാണ് ആശമാരുടെ സമരം. സമര വേദിക്ക് മുന്നിൽ മുടി അഴിച്ചു പ്രകടനം നടത്തിയ ശേഷമാണ് മുടി മുറിച്ച് പ്രതിഷേധിച്ചത്. സർക്കാരിനെതിരെ...

‘റാണ സംഗ വിവാദം’; മേവാറിലെ രാജാവ് ആയിരുന്നു

0
മേവാറിലെ രാജാവ് റാണ സംഗ പെട്ടെന്ന് ശ്രദ്ധാകേന്ദ്രമായി. സമാജ്‌വാദി പാർട്ടി രാജ്യസഭാംഗം രാംജിലാൽ സുമൻ റാണ സംഗയെക്കുറിച്ച് ഒരു വിവാദ പ്രസ്‌താവന നടത്തി. തുടർന്ന് വിഷയം ചൂടുപിടിച്ചു. ചരിത്രത്തിൻ്റെ താളുകൾ പരിശോധിച്ചാൽ റാണ...

Featured

More News