13 January 2025

വർണ കാഴ്‌ചയായി കച്ചിലെ ‘രൻ ഉത്സവം’; ഉപ്പ് ചതുപ്പിൽ ആഘോഷ നാളുകൾ

ഗുജറാത്തിലെ കച്ച് ജില്ലയിൽ പാക് അതിർത്തിയോട് ചേർന്ന് വ്യാപിച്ചു കിടക്കുന്ന ഉപ്പ് ചതുപ്പുകളുടെ ഒരു വലിയ പ്രദേശമാണ് റാൻ ഓഫ് കച്ച്

കച്ച്: കാഴ്‌ചാനുഭവത്തിന്‍റെയും ആഘോഷത്തിന്‍റെയും വ്യത്യസ്ത അനുഭവം തീർത്ത് ഗുജറാത്തിൽ ‘രൻ ഉത്സവം’. വ്യത്യസ്തതകൾ ഏറെയുള്ള ആ ആഘോഷക്കാലം ധോർദോ എന്ന വിദൂര ഗ്രാമത്തിന് ഇന്ന് നൽകുന്നത് അന്താരാഷ്ട്ര ഖ്യാതിയാണ്. വേൾഡ് ടൂറിസം ഓർഗനൈസേഷൻ ഈ വർഷം തെരഞ്ഞെടുത്ത 54 മികച്ച വിനോദ സഞ്ചാര ഗ്രാമങ്ങളിൽ ഒന്നാണ് ധോർദോ.

ഗുജറാത്തിലെ കച്ച് ജില്ലയിൽ പാക് അതിർത്തിയോട് ചേർന്ന് വ്യാപിച്ചു കിടക്കുന്ന ഉപ്പ് ചതുപ്പുകളുടെ ഒരു വലിയ പ്രദേശമാണ് റാൻ ഓഫ് കച്ച്. അറബിക്കടലിന്‍റെ ആഴം കുറഞ്ഞ ഒരു ഭാഗമായിരുന്നിടത്ത് കാലങ്ങൾ കൊണ്ട് ഭൗമമാറ്റങ്ങൾ സംഭവിച്ച് കടൽ വറ്റിപ്പോവുകയും ഉപ്പ് ചതുപ്പ് ബാക്കിയാവുകയും ചെയ്‌തു. റാൻ എന്നാൽ മരുഭൂമി എന്നാണ് അർത്ഥം.

എല്ലാ വർഷവും നവംബർ മുതൽ ഫെബ്രുവരി വരെ നാല് മാസം നീണ്ടു നിൽക്കുന്നതാണ് രൻ ഉത്സവ്. കച്ചിന്‍റെ തനത് കല, സംസ്‌കാരിക പൈതൃകങ്ങൾ കോർത്തിണക്കിയുള്ള ആഘോഷമാണ്. നാടൻ പാട്ടും നൃത്തവും അതുല്യ കരകൗശല കാഴ്‌ചകളുമൊക്കെ ആസ്വദിക്കാൻ ലോകമമ്പാട് നിന്നും സഞ്ചാരികളെത്തുന്ന സമയം.

ഒട്ടക സവാരി മുതൽ ടെന്‍റുകളിലെ താമസം വരെ ആകർഷണങ്ങൾ പട്ടിക പലതുണ്ട്. പല തരം ശ്രേണിയിൽപ്പെട്ട ടെന്‍റുകളുടെ സാന്നിധ്യം കൊണ്ട് ടെന്‍റ് സിറ്റി എന്നും ധോർദോയ്ക്ക് വിളിപ്പേരുണ്ട്. സഞ്ചാരവഴിയിൽ മഞ്ഞും മലയും പച്ചപ്പും ഒക്കെ കണ്ട് ഒരു ചേഞ്ച് ആഗ്രഹിക്കുന്നവർ ധോർദോയിലേക്ക് വരിക.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്:   https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Share

More Stories

അതിർത്തി സംഘർഷത്തെ തുടർന്ന് ബംഗ്ലാദേശ് ഇന്ത്യൻ പ്രതിനിധിയെ വിളിച്ചു വരുത്തി

0
അതിർത്തി രക്ഷാസേനയുടെ (ബിഎസ്എഫ്) സമീപകാല പ്രവർത്തനങ്ങളിൽ അഗാധമായ ഉത്കണ്ഠ പ്രകടിപ്പിക്കാൻ അയൽ രാജ്യത്തിൻ്റെ വിദേശകാര്യ മന്ത്രാലയം ഹൈക്കമ്മീഷണർ പ്രണയ് വർമയെ വിളിച്ചു വരുത്തിയതിനാൽ അതിർത്തിയിലെ സംഘർഷങ്ങളുടെ പേരിൽ ബംഗ്ലാദേശ് ഞായറാഴ്‌ച ഇന്ത്യയുമായി ഏറ്റുമുട്ടി. ഉഭയകക്ഷി...

ആൻഡ്രോയിഡിന് വാട്ട്‌സ്ആപ്പിന് ഉടൻ എഐ ക്യാരക്ടർ ക്രിയേഷൻ ഫീച്ചർ ലഭിക്കും

0
ആൻഡ്രോയിഡിനുള്ള വാട്ട്‌സ്ആപ്പ് ഒരു ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) സവിശേഷതയിൽ പ്രവർത്തിക്കുന്നു. അത് ഒരു ഫീച്ചർ ട്രാക്കറിൻ്റെ അവകാശവാദം അനുസരിച്ച് ആപ്ലിക്കേഷനിൽ വ്യക്തിഗതമാക്കിയ എഐ പ്രതീകങ്ങൾ സൃഷ്‌ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കും. ഇൻസ്റ്റാഗ്രാമിലും മെസഞ്ചറിലും ലഭ്യമായ...

പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ നടക്കുന്ന മഹാകുംഭമേള തിങ്കളാഴ്‌ച മുതൽ; പ്രയാഗ് രാജ് ഇനി ഭക്തിസാന്ദ്രം

0
ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ തിങ്കളാഴ്‌ച മുതൽ മഹാകുംഭമേള ഭക്തി സാന്ദ്രമായ ദിനങ്ങൾ. ജനുവരി 13-ലെ പൗഷ് പൗർണിമ സ്‌നാനത്തോടെ മഹാ കുംഭമേളയ്ക്ക് തിരി തെളിയും. മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26ന് സമാപിക്കും. 12...

സേവനമാണ് രാജ്യസ്നേഹത്തിൻ്റെ ഏറ്റവും ഉയർന്ന രൂപം; ഗൗതം അദാനി പറയുന്നു

0
"താൻ ചെയ്യുന്ന കാര്യങ്ങൾ ചെയ്യാൻ തന്നെ നയിക്കുന്ന സർവശക്തൻ്റെ അനുഗ്രഹത്തോടെയാണ് താൻ ഈ സ്ഥാനത്ത് എത്തിയതെന്നും പണവും വ്യക്തിഗത ആവശ്യങ്ങളെല്ലാം വളരെ നാമമാത്രമാണെന്നും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. "ഞാൻ വളരെ എളിമയുള്ള...

ഗൂഗിൾ മാപ്പ് നോക്കി പ്രതിയെ പിടിക്കാനിറങ്ങിയ അസം പൊലീസ് എത്തിയത് നാഗാലാൻഡിൽ, കൊള്ളക്കാരെന്നു കരുതി നാട്ടുകാർ പഞ്ഞിക്കിട്ടു

0
അബദ്ധത്തിൽ കുടുങ്ങി പോലീസ് പിടിയിലാകുന്ന കള്ളന്മാരെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ടാകാം. പക്ഷെ കൂട്ടത്തോടെ കള്ളനെ പിടിക്കാനിറങ്ങി, സംസ്ഥാനം തന്നെ മാറിപ്പോയ ഒരു പോലീസുകാരുടെ കഥ വായിച്ചിരിക്കാൻ ഇടയില്ല. ഒരു കുപ്രസിദ്ധ കുറ്റവാളിയെ കുറിച്ച് കിട്ടിയ...

2025-ലെ വായനാ ലക്ഷ്യങ്ങൾ ആരംഭിക്കാൻ 12 കണ്ണുതുറക്കുന്ന വായനകൾ

0
കാത്തിരിക്കാൻ നിരവധി മഹത്തായ പുസ്‌തകങ്ങളുണ്ട്. കലാലോകം, മരണാനന്തര ജീവിതം, കന്യാസ്ത്രീ ജീവിതം എന്നിവയെ പര്യവേക്ഷണം ചെയ്യുന്ന പുസ്‌തകങ്ങൾ കണ്ടെത്താൻ താഴേക്ക് സ്ക്രോൾ ചെയ്യുക. ഇപ്പോഴും കൂടുതൽ കണ്ണ് തുറപ്പിക്കുന്ന വായനകൾക്കായി തിരയുന്നുണ്ടെങ്കിൽ പുസ്‌തക...

Featured

More News