നല്ല കട്ടിയുള്ള പഴയ അഞ്ച് രൂപ നാണയങ്ങൾ നിങ്ങൾക്ക് ഓർമ്മയുണ്ടോ? അതുപോലെയുള്ള നാണയങ്ങൾ ഇപ്പോൾ ഒന്ന് കാണാൻ പോലും കിട്ടാറില്ല. അതിനുള്ള പ്രധാനകാരണം അങ്ങിനെയുള്ള നാണയങ്ങള്‍ റിസർവ് ബാങ്ക് ഒഴിവാക്കാന്‍ തുടങ്ങിയതാണ്.
എന്തുകൊണ്ടാണ് ഈ നാണയങ്ങള്‍ ഒഴിവാക്കാനുള്ള കാരണം എന്ന് അറിയാമോ? ഇത്തരത്തിൽ കട്ടികൂടിയ നാണയങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതുകൊണ്ടാണ് അവ ഒഴിവാക്കാൻ കാരണം.വലിയ അളവില്‍ അലോയ് ഉപയോഗിച്ചാണ് ഈ കട്ടികൂടിയ നാണയങ്ങള്‍ നിര്‍മ്മിക്കുന്നത്. നാണയം കേടു വരാതിരിക്കാനാണ് കട്ടികൂടിയ രീതിയില്‍ നിര്‍മ്മിച്ചിരുന്നത്. എന്നാൽ വ്യാപകമായി മറ്റ് ആവശ്യങ്ങള്‍ക്കായി ഈ ലോഹം ഉപയോഗിക്കുന്നതിലേക്ക് നയിക്കുന്നു.
നാം ഉപയോഗിക്കുന്ന റേസര്‍ ബ്ലേഡ് പോലെയുള്ള വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിന് ഇങ്ങിനെയുള്ള നാണയങ്ങള്‍ ഉപയോഗിക്കാറുണ്ട്. മാത്രമല്ല, ഈ നാണയങ്ങള്‍ ബംഗ്ലാദേശ് പോലുള്ള മറ്റു രാജ്യങ്ങളിലേക്ക് വലിയ അളവില്‍ ശേഖരിച്ച് കയറ്റി അയക്കുകയും ചെയ്യുന്നുണ്ട്. അതിനു ശേഷം ഈ നാണയം ഉരുക്കി ബ്ലൈഡ് നിര്‍മ്മിക്കുന്ന വ്യവസായശാലകളിലേക്ക് അയക്കുകയാണ് ചെയ്യുന്നത്.
പക്ഷെ ഈ പ്രവൃത്തി നിയമവിരുദ്ധമാണ്. അതോടുകൂടിയാണ് ആണ് ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ആര്‍ബിഐ അത്തരത്തിലുള്ള കട്ടികൂടിയ അഞ്ചു രൂപ നാണയങ്ങളുടെ നിര്‍മ്മാണം നിര്‍ത്തിവച്ചിരിക്കുന്നത്.