12 February 2025

ത്രില്ലറിലേക്കും സൈക്കോ മാനറിസത്തിലേക്കും ഒരേസമയം സഞ്ചരിക്കുന്ന റോഷാക്ക്

നായകൻ വില്ലനെ തല്ലി തോൽപ്പിക്കുക, ഇടിച്ച് കൊല്ലുക എന്ന പരമ്പരാഗത ശൈലിയിൽ നിന്നെല്ലാം മാറിയിട്ടുണ്ട് റോഷാക്ക്. അത് എത്രകണ്ട് പ്രേക്ഷകർ സ്വീകരിക്കും എന്നത് ഇപ്പോഴും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.

| ശരത് കണ്ണൻ

പേരിന്റെ കൗതുകവും പോസ്റ്ററിലെ പുതുമയുമാണ് ഈ ചിത്രത്തിലേക്ക് ആദ്യമായി ശ്രദ്ധിക്കാൻ ഇടയാക്കിയത് അതോടൊപ്പം കെട്ട്യോളാണ് എന്റെ മാലാഖ എന്ന മികച്ച ചിത്രം അണിയിച്ചൊരുക്കിയ നിസാം ബഷീന്റെ രണ്ടാം ചിത്രവും , കൂടെ മമ്മൂട്ടിയും മേൽ സൂചിപ്പിച്ച എല്ലാ ഘടങ്ങളും ഒത്തുചേർന്നപ്പോൾ തന്നെ ആദ്യ ദിനം തന്നെ റോഷാക്ക് കാണാൻ തീരുമാനിച്ചു.

ഒരു ത്രില്ലർ സിനിമ കാണാൻ പോകുമ്പോൾ ആദ്യം മനസ്സിലേക്ക് എത്തുന്നത് തുടക്കം മുതൽ മെല്ലെ ഇരുത്തി കഥപറഞ്ഞ് അവസാനമാവുമ്പോൾ പ്രേക്ഷകരെ ആകാംക്ഷയിലേക്ക് കണ്ണിമവെട്ടാതെ കാണാൻ പ്രേരിപ്പിക്കുന്ന ചിത്രങ്ങളായിട്ടാണ് നാം പലപ്പോഴും കണ്ടിട്ടുള്ളത്. എന്നാൽ റോഷാക്കിലേക്ക് കടക്കുമ്പോൾ അവയിൽ നിന്നെല്ലാം വെതിചലിച്ച് മലയാള സിനിമക്ക് സുപരിചിതമല്ലാത്ത ഒരു മേക്കിങ്ങ് ശൈലി പലയിടത്തും ഈ ചിത്രത്തിൽ കാണാൻ സാധിക്കുന്നുണ്ട്. അത് ഏറ്റവും കൂടുതൽ പ്രകടമാവുന്നത് അവതരണത്തിലും , Background music ലും സംഭാഷണ ശൈലിയിലുമാണ്.

കുത്തിനിറച്ച ഒത്തിരി സംഭാഷണങ്ങളേതുമില്ലാതെ വിഷ്യൽസും , Music , Editing നും പ്രാധാന്യം നൽകിയാണ് 2.30 മണിക്കൂർ ദൈർഘ്യമുളള ചിത്രത്തിന്റെ സഞ്ചാരം. മികവ് പുലർത്തിയ ഘടകങ്ങളായി അവയെല്ലാം പരിഗണിക്കുമ്പോഴും അഭിനയ പ്രകടനങ്ങളെ മാത്രം മാറ്റി നിർത്താൻ കഴിയുന്നില്ല .നായകനും പ്രതിനായകനും ഏറെ മുകളിലായി ബിന്ദു പണിക്കരുടെ കഥാപാത്രം നിലനിൽക്കുന്നത് തിരക്കഥയുടെ കെട്ടുറപ്പിനെ ശക്തമാകുന്നു.

മികവിനെ കുറിച്ച് വാചാലാമാവുമ്പോഴും സിനിമയുടെ ആദ്യ ഭാഗത്തിൽ Past നേയും present നേയും തമ്മിൽ connect ചെയ്യുന്ന കുറച്ച്നേരം ആസ്വാദകരിൽ അവതമ്മിലുള്ള ബദ്ധം മനസ്സിലാക്കാൻ പ്രയാസപ്പെടുന്നത് ചെറിയൊരു കല്ലുകടിക്ക് ഇടയാക്കിയിട്ടുണ്ട്. ഒന്ന് രണ്ട് സിനിമകളിലായി കാണുന്ന ഒരു കാഴ്ചകളിലൊന്നാണ് ഡയലോഗുകൾക്ക് മുകളിലേക്ക് Background music കയറി നിൽക്കുക എന്നത് അത്തരം ഒരു പ്രശ്നം മൂന്ന് , നാല് സീനുകളിൽ ഇവിടേയും കണ്ടിരുന്നു.

ത്രില്ലർ സിനിമകൾ സ്ഥിരമായി കാണുന്ന ഏതൊരു പ്രേക്ഷകനും Interval മുൻപുതന്നെ ചിത്രത്തിന്റെ ഇനിയുളള ഒഴുക്ക് മുൻകൂട്ടി കാണാൻ സാധിക്കുമെങ്കിലും അത്തരം ഉൾകാഴ്ച്ചക്കൊന്നും ഇടം കൊടുക്കാതെ ചില കഥാപാത്രങ്ങളിലൂടെ ആഴത്തിൽ സഞ്ചരിച്ച് ഒരേ സമയം ത്രില്ലറിലേക്കും ചിലയിടങ്ങളിൽ സൈക്കോ മാനറിസത്തിലേക്കും കടന്ന് ചിത്രം അവസാനിക്കുന്നു.

നായകൻ വില്ലനെ തല്ലി തോൽപ്പിക്കുക, ഇടിച്ച് കൊല്ലുക എന്ന പരമ്പരാഗത ശൈലിയിൽ നിന്നെല്ലാം മാറിയിട്ടുണ്ട് റോഷാക്ക്. അത് എത്രകണ്ട് പ്രേക്ഷകർ സ്വീകരിക്കും എന്നത് ഇപ്പോഴും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. അതിഭംഗീരമാരമായി ഒരു ചലച്ചിത്രാനുഭവമാണ് റോഷാക്ക് എന്ന് അവകാശപ്പെടാൻ കഴിയിലെങ്കിൽ കൂടിയും മടുപ്പില്ലാത്ത നല്ലൊരു ത്രില്ലർ കാഴ്ചക്കുള്ള ചേരുവകളെല്ലാം ഈ ചിത്രത്തിലുണ്ട്.

പ്രായം മനുഷ്യനെ തോൽപ്പിക്കാൻ മുന്നിട്ടിറങ്ങുമ്പോൾ തന്റെ പരിമിതകളെ മനസ്സിലാക്കി വ്യത്യസ്ത കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്ന മമ്മൂട്ടിക്ക് മികച്ചൊരു കൈയ്യടി അർഹിക്കുന്നുണ്ട്. ആദ്യദിനത്തിലെ ഷോകളുടെ എണ്ണമോ Box-office collection മാത്രമായി ഒതുക്കാനും, വിലയിരുത്താനും കഴിയുന്നതലല്ലോ ഓരോ സിനിമയും

Share

More Stories

ന്യൂനപക്ഷങ്ങള്‍ക്കെതിരായ ബിജെപിക്കാരുടെ പരാമര്‍ശങ്ങൾ ; 74% വര്‍ദ്ധന; ഇന്ത്യാ ഹേറ്റ് ലാബ് റിപ്പോര്‍ട്ട്

0
ന്യൂനപക്ഷങ്ങള്‍ക്കെതിരായി നടത്തുന്ന ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ ഇന്ത്യയില്‍ അപകടകരമായ തോതില്‍ കൂടുന്നതായി റിപ്പോര്‍ട്ട്.2023 നേക്കാൾ 74.4 ശതമാനം വര്‍ദ്ധനവ് 2024 ല്‍ ഉണ്ടായതായി യുഎസിലെ വാഷിംഗ് ടണ്‍ ആസ്ഥാനമായ ഇന്ത്യ ഹേറ്റ്...

ലിംഗവിവേചനപരവും വംശീയവുമായ പരാമർശങ്ങൾ ; യുകെ ആരോഗ്യമന്ത്രിയെയും ലേബർ എംപിമാരെയും പുറത്താക്കി

0
അപമാനകരവും അധിക്ഷേപകരവുമായ സന്ദേശങ്ങൾ അടങ്ങിയതായി ആരോപിക്കപ്പെടുന്ന ഒരു നിയോജകമണ്ഡല വാട്ട്‌സ്ആപ്പ് ചാറ്റ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ കുടുങ്ങിയതിനെത്തുടർന്ന് ബ്രിട്ടീഷ് ആരോഗ്യമന്ത്രിയെയും നിരവധി യുകെ ലേബർ പാർട്ടി എംപിമാരെയും പുറത്താക്കി. ലേബർ കൗൺസിലർമാർ, പാർട്ടി ഉദ്യോഗസ്ഥർ,...

ജീവൻ ഇല്ലാത്ത ഇന്‍ഫ്‌ളൂവന്‍സര്‍ക്ക് വാലൻ്റെന്‍സ് പ്രണയ അഭ്യര്‍ത്ഥനകളുടെ പ്രവാഹം

0
പ്രണയദിനം അഥവാ വാലൻ്റെന്‍സ് ഡേയോട് അനുബന്ധിച്ച് പ്രണയാഭ്യര്‍ത്ഥന നടത്താനുള്ള ഒരുക്കത്തിലാണ് ലോകം. എഐ കൂടുതല്‍ പുരോഗതി കൈവരിക്കുന്നതിനിടെ ഒരു വീഡിയോയോ ചിത്രമോ കണ്ടാല്‍ അത് യഥാര്‍ത്ഥമാണോ അല്ലയോ എന്ന് പറയാന്‍ പോലും പ്രയാസമാണ്....

‘തലയിൽ തീവെച്ച് വെള്ളം തിളപ്പിച്ചു’; അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം ഉടൻ നടപ്പാക്കണം: യുക്തിവാദി സംഘം

0
തിരുവനന്തപുരം: അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ട് കേരള യുക്തിവാദി സംഘത്തിൻ്റെ സെക്രട്ടറിയേറ്റ് മാർച്ചും ധർണയും. അന്ധവിശ്വാസങ്ങളെ പരിഹസിച്ചു കൊണ്ടാണ് സെക്രട്ടറിയേറ്റ് മുമ്പിൽ സമരം. അന്ധവിശ്വാസ നിർമ്മാർജ്ജനത്തിന് ബില്ല് അവതരിപ്പിക്കണമെന്നും ...

‘ഗില്ലൻബാരെ സിൻഡ്രോം’ ഒരു മരണം കൂടി; ചികിത്സയിലുള്ള 192 പേരിൽ 167 പേർക്കും രോ​ഗം

0
ദില്ലി: പൂനെയിൽ ഗില്ലിൻ- ബാരെ സിൻഡ്രോം ബാധിച്ച 37 വയസ്സുള്ള ഡ്രൈവർ ചികിത്സയ്ക്കിടെ മരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ ഈ അപൂർവ നാഡീസംബന്ധമായ അസുഖം മൂലമുള്ള മരണസംഖ്യ ഏഴായി. രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ കഴിയുന്ന...

‘ശനിയാഴ്‌ചയോടെ ബന്ദികളെ വിട്ടയക്കണം, അല്ലെങ്കിൽ എല്ലാം തകരും’: ഡൊണാൾഡ് ട്രംപ്

0
മിഡിൽ ഈസ്റ്റിലെ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഇസ്രായേൽ- പലസ്തീൻ സംഘർഷം വീണ്ടും ലോക രാഷ്ട്രീയത്തിൻ്റെ കേന്ദ്രബിന്ദുവാണ്. ഇത്തവണ, മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ തർക്കത്തിൽ ഒരു തുറന്നപ്രസ്‌താവന നടത്തി. ഗാസയിൽ തടവിലാക്കപ്പെട്ട...

Featured

More News