23 October 2024

രുപാലി ഗാംഗുലി; ഇന്ത്യന്‍ ടെലിവിഷനില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന സീരിയല്‍ നടി

ഹിന്ദി സിനിമാ സംവിധായകനായ അച്ഛന്‍ അനില്‍ ഗാംഗുലിയുടെ സാഹേബ് (1985) എന്ന ചിത്രത്തിലൂടെ ഏഴാം വയസില്‍ ക്യാമറയ്ക്ക് മുന്നിലെത്തിയ ആളാണ് രുപാലി ഗാംഗുലി.

സിനിമയിലേത് പോലെതന്നെയാണ് സീരിയലുകളിലും അഭിനേതാക്കള്‍ മികച്ച കരിയര്‍ കെട്ടിപ്പടുക്കാന്‍ പരിശ്രമിക്കുന്നത്. മികച്ച പ്രൊഡക്ഷനുകളുടെ ഭാഗമാവുക എന്നതാണ് പ്രേക്ഷകശ്രദ്ധ നേടാനുള്ള ആദ്യ മാര്‍ഗം. അത് ജനപ്രീതി കൂടി നേടിയാലോ, പിന്നീട് അവരെ കാത്തിരിക്കുന്നത് മികച്ച പ്രതിഫലവും കരിയറുമൊക്കെയാണ്. പ്രേക്ഷകശ്രദ്ധ നേടിയാല്‍ സ്ക്രീന്‍ ടൈം കൂടുതല്‍ കിട്ടുമെന്നതാണ് മെഗാ സീരിയലുകളിലെ നേട്ടം. ഇപ്പോഴിതാ ഇന്ത്യന്‍ ടെലിവിഷനില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന സീരിയല്‍ താരത്തെ പരിചയപ്പെടാം

ഹിന്ദി സീരിയലുകളിലെ വലിയ ആരാധകവൃന്ദമുള്ള നടി രുപാലി ഗാംഗുലിയാണ് അത്. നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന അനുപമ എന്ന പരമ്പരയില്‍ റെക്കോര്‍ഡ് പ്രതിഫലമാണ് രുപാലി വാങ്ങിക്കൊണ്ടിരിക്കുന്നത്. എപ്പിസോഡ് ഒന്നിന് 3 ലക്ഷം രൂപയാണ് അവരുടെ അക്കൗണ്ടില്‍ എത്തുക. സീരിയലിന്‍റെ പോപ്പുലാരിറ്റി തന്നെ കാരണം. സീരിയലില്‍ അനുപമ എന്ന് വിളിക്കുന്ന അനു ജോഷിയെയാണ് രുപാലി അവതരിപ്പിക്കുന്നത്. സ്റ്റാര്‍ പ്ലസില്‍ 2020 ജൂലൈയില്‍ ആരംഭിച്ച പരമ്പരയാണ് ഇത്. എന്നാല്‍ സീരിയല്‍ ആരംഭിക്കുമ്പോള്‍ ഇത്രയും പ്രതിഫലം ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഭിനേത്രിക്ക് ഉണ്ടായിരുന്നില്ല.

അനുപമ സംപ്രേഷണം തുടങ്ങുന്ന കാലത്ത് 30,000- 35,000 ആയിരുന്നു രുപാലിക്ക് ലഭിക്കുന്ന പ്രതിഫലം. എന്നാല്‍ സീരിയലിന്‍റെയും അനുപമ എന്ന കഥാപാത്രത്തിന്‍റെയും ജനപ്രീതി കുതിച്ചുയര്‍ന്നതോടെ നടിയുടെ പ്രതിഫലത്തിലും വന്‍ വര്‍ധനവ് ഉണ്ടായി. നിലവില്‍ എപ്പിസോഡ് ഒന്നിന് 3 ലക്ഷം രൂപയാണ് രുപാലിക്ക് ലഭിക്കുന്നത്.

ഹിന്ദി സിനിമാ സംവിധായകനായ അച്ഛന്‍ അനില്‍ ഗാംഗുലിയുടെ സാഹേബ് (1985) എന്ന ചിത്രത്തിലൂടെ ഏഴാം വയസില്‍ ക്യാമറയ്ക്ക് മുന്നിലെത്തിയ ആളാണ് രുപാലി ഗാംഗുലി. സുകന്യ എന്ന പരമ്പരയിലൂടെ 2000 ല്‍ ആയിരുന്നു ടെലിവിഷന്‍ അരങ്ങേറ്റം. സാരാഭായ് vs സാരാഭായ് എന്ന സിറ്റ്കോം പരമ്പരയിലെയും സഞ്ജീവനി എന്ന മെഡിക്കല്‍ ഡ്രാമ സിരീസിലെയും വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, ഹിന്ദി ബിഗ് ബോസ് സീസണ്‍ 1 മത്സരാര്‍ഥി കൂടിയായ രുപാലി ഒന്‍പത് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Share

More Stories

ഇന്ത്യയും ചൈനയും തർക്കമുള്ള അതിർത്തിയിലെ സംഘർഷം ലഘൂകരിക്കാൻ ഒരു കരാറിൽ ഏർപ്പെട്ടു

0
തർക്ക അതിർത്തിയിൽ തങ്ങളുടെ സൈനിക പ്രവർത്തനങ്ങൾ വിന്യസിക്കുന്നതിൽ ഇന്ത്യയും ചൈനയും ധാരണയിലെത്തി. ഇരു രാജ്യങ്ങളുടെയും നേതാക്കൾ ഉച്ചകോടിക്കായി റഷ്യയിൽ എത്തുമ്പോൾ ആണവ-സായുധരായ അയൽരാജ്യങ്ങൾ തമ്മിലുള്ള സംഘർഷം കുറയ്ക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പാണെന്ന് ന്യൂഡൽഹി പ്രസ്‌താവനയിൽ...

നിക്ഷേപ തട്ടിപ്പ്; അപ്പോളോ, സമാന ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ ഇഡി റെയ്‌ഡ്‌, കാൽലക്ഷത്തോളം രൂപ പിടിച്ചെടുത്തു

0
കൊച്ചി: നിക്ഷേപ തട്ടിപ്പ് കേസില്‍ അപ്പോളോ ജ്വല്ലറി, സമാന ഗ്രൂപ്പ് അടക്കമുള്ള സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡിൽ കാൽലക്ഷത്തോളം രൂപ പിടിച്ചെടുത്തു. ഈ സ്ഥാപനങ്ങളുടെ കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ഓഫീസുകളിലും ഡയറക്ടര്‍മാരുടെ വീടുകളിലും...

മുസ്ലിം പുരുഷൻമാർക്ക് ഒന്നിലേറെ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാമെന്ന് ബോംബെ ഹൈക്കോടതി

0
മുംബൈ: മുസ്ലിം പുരുഷന്‍മാര്‍ക്ക് ഒന്നിലേറെ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ബോംബെ ഹൈക്കോടതി. മുസ്ലിം വ്യക്തിനിയമം ഒന്നിലേറെ വിവാഹങ്ങള്‍ക്ക് അനുമതി നല്‍കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി. തൻ്റെ മൂന്നാം ഭാര്യയുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍...

തിയറ്ററുകളിൽ ഇനി ബേസിൽ- നസ്രിയ ജോടികൾ ; ‘സൂക്ഷ്മദര്‍ശിനി’ റിലീസ് പ്രഖ്യാപിച്ചു

0
ബേസിൽ ജോസഫ്, നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം സി സംവിധാനം ചെയ്യുന്ന 'സൂക്ഷ്മദര്‍ശിനി'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം നവംബർ 22ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും...

കണക്ടിങ് ഇന്ത്യ ഇനി കണക്ടിങ് ഭാരത്; നിറം മാറ്റത്തോടെ പുതിയ ലോഗോ പുറത്തിറക്കി ബിഎസ്എൻഎൽ

0
പൊതുമേഖലാ ടെലികോം സ്ഥാപനമായ ബിഎസ്എൻഎല്ലിന്‍റെ പുതിയ ലോഗോ പുറത്തിറക്കി. പഴയ ലോഗയോടെ നിറം ഉള്‍പ്പെടെ മാറ്റിയുള്ള പുതിയ ലോഗോയാണ് പുറത്തിറക്കിയത്. കാവി നിറമുള്ള വൃത്തത്തിനുള്ളിൽ ഇന്ത്യയുടെ ഭൂപടം പതിച്ചതാണ് പുതിയ ലോഗോ. ഇതോടൊപ്പം...

എന്തുകൊണ്ടാണ് യഥാർത്ഥ നിയന്ത്രണരേഖയിലെ ഡെംചോക്ക് ഇന്ത്യയ്ക്ക് നിർണായകമായിരിക്കുന്നത്?

0
ഈ മാസം 21 ന് ഇന്ത്യയും ചൈനയും അതിർത്തിയിലെ പട്രോളിംഗ് പോയിൻ്റുകൾ സംബന്ധിച്ച സ്തംഭനാവസ്ഥ അവസാനിപ്പിക്കാൻ സമ്മതിച്ച രണ്ട് മേഖലകളിൽ ഡെംചോക്കും ഉൾപ്പെടുന്നു. ലഡാക്കിൻ്റെ തെക്കുകിഴക്കേ മൂലയിൽ യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി)...

Featured

More News