28 September 2024

ഇന്ത്യന്‍ എ ടീമിനെ നയിക്കാന്‍ മലയാളി താരം സഞ്ജു സാംസണ്‍

സഞ്ജുവിനു പുറമേ ഇന്ത്യന്‍ യുവതാരങ്ങളായ പൃഥ്വി ഷാ, അഭിമന്യൂ ഈശ്വരന്‍, റുതുരാജ് ഗെയ്ക്ക്‌വാദ്, ഷാര്‍ദ്ദൂല്‍ താക്കൂര്‍, ഉമ്രാന്‍ മാലിക്ക് എന്നിവരും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.

ന്യൂസിലന്‍ഡ് എ ടീമിനെതിരായി നടക്കുന്ന ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ എ ടീമിനെ നയിക്കാന്‍ മലയാളി താരം സഞ്ജു സാംസണ്‍. ഇന്ന് ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിനു ശേഷമാണ് സഞ്ജുവിനെ നായകനായി പ്രഖ്യാപിച്ചത്.

ഈ മാസം 22 മുതല്‍ ചെന്നൈയിലാണ് മൂന്നു മത്സര ഏകദിന പരമ്പര നടക്കുന്നത്. ആദ്യ മത്സരം 22-നും രണ്ടാം മത്സരം 25-നും അരങ്ങേറും. 27-നാണ് പരമ്പരയിലെ അവസാന മത്സരം. സഞ്ജുവിനു പുറമേ ഇന്ത്യന്‍ യുവതാരങ്ങളായ പൃഥ്വി ഷാ, അഭിമന്യൂ ഈശ്വരന്‍, റുതുരാജ് ഗെയ്ക്ക്‌വാദ്, ഷാര്‍ദ്ദൂല്‍ താക്കൂര്‍, ഉമ്രാന്‍ മാലിക്ക് എന്നിവരും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.

മുൻപ് ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സഞ്ജു സാംസണെ ഒഴിവാക്കിയത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ലോകകപ്പ് നടക്കുന്ന ഓസ്‌ട്രേലിയന്‍ മണ്ണില്‍ സഞ്ജുവിന്റെ ബാറ്റിങ് പാടവം ഇന്ത്യക്ക് മുതല്‍ക്കൂട്ടാകുമെന്ന മുന്‍താരങ്ങളടക്കം അഭിപ്രായപ്പെട്ടിട്ടും സഞ്ജുവിനെ തഴയുകയായിരുന്നു.

Share

More Stories

ഇടതുപക്ഷത്തിൻ്റെ മൂല്യങ്ങൾ ശോഷിക്കാൻ കാരണമായി, എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്‌ച: പ്രകാശ് ബാബു

0
എഡിജിപി എംആർ അജിത് കുമാറിൻ്റെ ആർഎസ്എസ് കൂടിക്കാഴ്‌ച ഇടത് പക്ഷത്തിൻ്റെ മൂല്യങ്ങൾ ശോഷിക്കാൻ കാരണമായെന്ന് സിപിഐ നേതാവും ദേശീയ എക്സിക്യൂട്ടീവ് അം​ഗവുമായ പ്രകാശ് ബാബു. ഇടതുപക്ഷം സംസ്ഥാനം ഭരിക്കുന്ന സമയത്ത് പൊലീസ് ഉദ്യോഗസ്ഥൻ...

‘ഓണർക്ക് താല്പര്യമുണ്ട്, സഹകരിക്കുമോന്ന് ഉദ്ഘാടനത്തിന് വിളിച്ചിട്ട് ചോദിച്ചു’: നടി സാധിക

0
സിനിമയിലും ടെലിവിഷനിലും സജീവമായ നടി സാധിക അടുത്തിടെ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമയിൽ മാത്രമല്ല, ഉദ്ഘാടന ചടങ്ങുകളിൽ പോകുമ്പോഴും അഡ്‌ജസ്‌റ്മെന്റ് ചെയ്യുമോ എന്ന അനുഭവം തനിക്ക് ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ്...

ഡേറ്റിങ്ങിൽ അല്ലെന്ന് ഇലോൺ മസ്ക്; മെലോണി – മസ്ക് റൊമാന്റിക് വിവാദങ്ങൾക്ക് വിരാമം

0
ടെസ്‌ല സിഇഒ എലോൺ മസ്‌കും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും ഡേറ്റിങിലാണെന്ന കിംവദന്തികൾക്ക് വിരാമമായി. മസ്ക് തന്നെയാണ് ഡേറ്റിങ് വാർത്ത നിഷേധിച്ച് രംഗത്തെത്തിയത്. നേരത്തെ മസ്കിൻ്റെ ഫാൻക്ലബ്ബ് പങ്കുവെച്ച ഒരു ചിത്രമാണ് ഇരുവരും...

ചട്ടം ലംഘിച്ച് വിവരങ്ങൾ പ്രദർശിപ്പിച്ചു; വെബ്‌സൈറ്റുകൾക്കെതിരെ കർശന നടപടിയുമായി കേന്ദ്ര സർക്കാർ

0
വ്യക്തിഗത ഡാറ്റ ചട്ടം ലംഘിച്ച് ആധാർ, പാൻ കാർഡ് അടക്കമുള്ള സുപ്രധാന വ്യക്തി വിവരങ്ങൾ പ്രദർശിപ്പിച്ച വെബ്‌സൈറ്റുകൾക്കെതിരെ കേന്ദ്ര സർക്കാർ കർശന നടപടി സ്വീകരിച്ചു. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് ഈ...

സീതാറാം യെച്ചൂരിയുടെ പിൻഗാമിയെ കുറിച്ച് ചർച്ച ചെയ്യാൻ സിപിഎം

0
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ഇന്ന് ഡൽഹിയിൽ നാല് ദിവസത്തെ യോഗം തുടങ്ങി. സംഘടനയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ, പ്രത്യേകിച്ച് അതിൻ്റെ പഴയ ശക്തികേന്ദ്രങ്ങളായ പശ്ചിമ ബംഗാളിലും കേരളത്തിലും വീണ്ടെടുക്കലായിരിക്കും ചർച്ചയിൽ മുന്നിട്ടുനിൽക്കുക...

‘പ്രഭയോടെ നിനച്ചതെല്ലാം’ ; ഒരു (അ) സാധാരണ സിനിമ

0
| ശ്യാം സോർബ പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ആത്മ പര്യവേഷണങ്ങളുടെയും അസാധാരണമായ മനോഹരവും കാവ്യാത്മകവുമായി ഒരുക്കിയ സിനിമയാണ് പായൽ കപാടിയ സംവിധാനം ചെയ്ത "All We Imagine As Light". മലയാളത്തിൽ സിനിമയ്ക്ക് പേര് നൽകിയിരിക്കുന്നത്...

Featured

More News