23 February 2025

പാഴ്കുപ്പികള്‍ കൊണ്ട് വേറിട്ടൊരു വീട്; മാതൃകയായി ഗവ.എല്‍പി സ്‌കൂള്‍

കുട്ടികള്‍ ഒരു മാസമെടുത്താണ് നെടുങ്കണ്ടം പഞ്ചായത്തിലെ ഹരിതകര്‍മ സേനയുടെ സഹായത്തോടെ 5000ലധികം കുപ്പികള്‍ സ്വരൂപിച്ചത്.

മാലിന്യസംസ്‌കരണത്തിന്റെ പ്രാധാന്യം കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ വേറിട്ട മാതൃകയുമായി സന്യാസിയോട പട്ടം മെമ്മോറിയല്‍ ഗവ.എല്‍പി സ്‌കൂള്‍. 5000 പ്ലാസ്റ്റിക്ക്, ചില്ല് കുപ്പികള്‍ ഉപയോഗിച്ച് സ്‌കൂളിലെ സ്റ്റാര്‍സ് പ്രീപ്രൈമറിയില്‍ നിര്‍മാണയിടമായി കുപ്പിവീടും കിണറും ഒരുക്കിയാണ് സ്‌കൂള്‍ മാതൃകയായത്. സ്റ്റാര്‍സ് പ്രീപ്രൈമറി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണം. കുട്ടികളും രക്ഷകര്‍ത്താക്കളും ചേര്‍ന്ന് സമാഹരിച്ച പാഴ്‌വസ്തുക്കള്‍ ഉപയോഗിച്ചാണ് പ്രീപ്രൈമറി വിദ്യാര്‍ഥികള്‍ക്കായി കുപ്പി വീടൊരുക്കിയത്.

കുട്ടികളില്‍ പ്രകൃതിസംരക്ഷണ താല്‍പര്യവും സാമൂഹ്യപ്രതിബദ്ധതയും വളര്‍ത്താനാണ് സ്‌കൂള്‍ അധികൃതര്‍ വ്യത്യസ്തമായ മാര്‍ഗം സ്വീകരിച്ചത്. അങ്ങിനെ വലിച്ചെറിയുന്ന പാഴ്‌വസ്തുക്കളില്‍ നിന്ന് കൗതുക നിര്‍മ്മിതികളും ഉപകരണങ്ങളും നിര്‍മ്മിക്കാന്‍ സാധിക്കുമെന്നതിന്റെ വലിയ തെളിവായി മാറി കുപ്പിവീട്. സ്‌കൂളിലൊരുക്കിയ കുപ്പിവീട്ടിലാണ് ഇപ്പോള്‍ കുരുന്നുകള്‍ കളിമണ്ണ്, പേപ്പര്‍ എന്നിവ ഉപയോഗിച്ച് കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ പഠിക്കുന്നത്. കുപ്പി വീിനോടനുബന്ധിച്ച് പുരാവസ്തു പ്രദര്‍ശനവും സ്‌കൂളില്‍ സജ്ജീകരിച്ചിട്ടുണ്ട്.

സമഗ്രശിക്ഷ കേരളയുടെ സ്റ്റാര്‍സ് പ്രീ പ്രൈമറി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും പുറത്തുനിന്നുള്ള സംഘങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും സമാഹരിച്ച തുകയും ഉപയോഗിച്ചായിരുന്നു കുപ്പിവീട് നിര്‍മാണം. പ്രീ പ്രൈമറി സ്‌കൂള്‍ നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ശാസ്ത്രയിടം, ഗണിതയിടം, ഭാഷായിടം, കുഞ്ഞരങ്ങ് തുടങ്ങിയ 13 ഇടങ്ങളില്‍ ഒന്നാണ് ഈ നിര്‍മ്മാണയിടം. കുട്ടികള്‍ ഒരു മാസമെടുത്താണ് നെടുങ്കണ്ടം പഞ്ചായത്തിലെ ഹരിതകര്‍മ സേനയുടെ സഹായത്തോടെ 5000ലധികം കുപ്പികള്‍ സ്വരൂപിച്ചത്. തുടര്‍ന്ന് പ്ലാസ്റ്റിക് കുപ്പികളില്‍ സിമന്റ് നിറച്ച് അടിത്തറയും മണ്ണ് നിറച്ച് ഭിത്തിയും വെള്ളം നിറച്ച് ജനാലകളും നിര്‍മിക്കുകയായിരുന്നു. കരുണാപുരം സ്വദേശിയായ തെയ്യം കലാകാരന്‍ പൂതപ്പാറ പി.കെ. സജിയുടെ നേതൃത്വത്തിലായിരുന്നു നിര്‍മാണം. പ്ലാസ്റ്റിക് വസ്തുക്കള്‍, ടയര്‍ തുടങ്ങി ഉപേക്ഷിക്കപ്പെട്ട ഒട്ടേറെ പാഴ്‌വസ്തുക്കള്‍ നിര്‍മിതിയില്‍ ഉപയോഗിച്ചിട്ടുണ്ട്.

Share

More Stories

‘ഓൺലൈൻ തട്ടിപ്പ് അഴിമതി’; മ്യാൻമർ 50,000-ത്തിലധികം തൊഴിലാളികളെ ചൈനയിലേക്ക് നാടുകടത്തി

0
2023 ഒക്ടോബർ മുതൽ ഓൺലൈൻ തട്ടിപ്പ് പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 50,000-ത്തിലധികം ആളുകളെ ചൈനയിലേക്ക് നാടുകടത്തി. മ്യാൻമർ ഭരണകൂടം കഴിഞ്ഞദിവസം അറിയിച്ചു. അയൽരാജ്യങ്ങളോട് ഇടപെടാൻ അവർ അപൂർവമായ ആഹ്വാനം നടത്തിയിരുന്നു. മ്യാൻമറിൻ്റെ അതിർത്തി...

അമേരിക്ക കാനഡയെ 51-ാമത്തെ സംസ്ഥാനമാക്കുമോ? ; ട്രംപിന്റെ നിലപാട് റൂബിയോ വിശദീകരിക്കുന്നു

0
അമേരിക്ക ഉയർന്ന ഇറക്കുമതി തീരുവ ഏർപ്പെടുത്തിയാൽ തന്റെ രാജ്യം ഇല്ലാതാകുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞതിന് പിന്നാലെയാണ് കാനഡയെ ഏറ്റെടുക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാഗ്ദാനം യുക്തിസഹമായി വന്നതെന്ന് യുഎസ്...

ഇന്ത്യ- പാകിസ്ഥാൻ മത്സരത്തിന് മുമ്പ് പിരിമുറുക്കം വർദ്ധിച്ചു; ടീം ഇന്ത്യയുടെ സ്റ്റാർ കളിക്കാരന് അസുഖവും

0
2025 ഫെബ്രുവരി 23 ഞായറാഴ്‌ച ക്രിക്കറ്റ് പ്രേമികൾക്ക് വളരെ പ്രത്യേക ദിവസമായിരിക്കും. ദുബായ് ഇൻ്റെർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യയും പാകിസ്ഥാനും 2025 ചാമ്പ്യൻസ് ട്രോഫിയുടെ ഗ്രൂപ്പ് മത്സരത്തിൽ ഏറ്റുമുട്ടുമ്പോൾ. ഈ മത്സരം ഇരു ടീമുകളുടെയും...

കർണാടകയിലേക്ക് എല്ലാ എസ്.ടി ബസ് സർവീസുകളും നിർത്തി; മഹാരാഷ്ട്ര സർക്കാരിൻ്റെ കടുത്ത തീരുമാനം

0
മഹാരാഷ്ട്രയും കർണാടകയും തമ്മിൽ അടുത്തിടെയായി ഗുരുതരമായ ഒരു തർക്കം ഉടലെടുത്തിട്ടുണ്ട്. കർണാടകയിൽ ഒരു ബസ് ഡ്രൈവർ ആക്രമിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിൽ നിന്ന് കർണാടകയിലേക്കുള്ള എല്ലാ സംസ്ഥാന ഗതാഗത (എസ്.ടി) ബസ് സർവീസുകളും നിർത്താൻ...

ബിബിസി വേൾഡ് സർവീസ് ഇന്ത്യയ്ക്ക് പിഴ ചുമത്തി ഇഡി

0
വിദേശനാണ്യ വിനിമയ നിയമലംഘനത്തിന് ബ്രിട്ടീഷ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ ബിബിസിക്ക് ഇന്ത്യയുടെ സാമ്പത്തിക കുറ്റകൃത്യ വിരുദ്ധ ഏജൻസി പിഴ ചുമത്തിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.1999 ലെ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ)...

‘മൂന്നുലക്ഷം കടന്ന് സ്ക്രീനിങ്’; 16644 പേര്‍ക്ക് കാന്‍സര്‍ സംശയിച്ച് തുടര്‍ പരിശോധന

0
തിരുവനന്തപുരം: കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി കേരള സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന 'ആരോഗ്യം ആനന്ദം- അകറ്റാം അര്‍ബുദം' ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ പങ്കെടുത്തു കൊണ്ട് മൂന്നുലക്ഷത്തിൽ അധികം (3,07,120) പേര്‍ കാന്‍സര്‍...

Featured

More News