7 November 2024

‘സ്‌കൂൾ കായികമേള’; അത്‍ലറ്റിക്‌സിന് തുടക്കം, മലപ്പുറത്തിന് ആദ്യ സ്വർണം

സബ്‌ ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 98 ഇനങ്ങളിൽ പകലും രാത്രിയുമായാണ്‌ മത്സരം

കൊച്ചി: സംസ്ഥാന സ്‌കൂൾ കായികമേളയിലെ അത്‍ലറ്റിക്‌സ് മത്സരങ്ങൾക്ക് മഹാരാജാസ്‌ കോളേജ്‌ മൈതാനത്ത്‌ തുടക്കമായി. വ്യാഴാഴ്‌ച രാവിലെ 6.10ന്‌ സീനിയർ ആൺകുട്ടികളുടെ അഞ്ച്‌ കിലോമീറ്റർ നടത്ത മത്സരത്തോടെയാണ് അത്‍ലറ്റിക്‌സിന് തുടക്കമായത്.

മത്സരത്തിൽ മലപ്പുറം കടകശ്ശേരി ഐഡിയൽ ഇൻ്റെർ നാഷണൽ സ്‌കൂളിലെ മുഹമ്മദ്‌ സുൽത്താൻ സ്വർണം കരസ്ഥമാക്കി. തുടർന്ന് നടന്ന സീനിയർ പെൺകുട്ടികളുടെ 3000 മീറ്റർ നടത്തത്തിൽ മലപ്പുറം കെഎച്ച്എംഎച്ച്എസ്എസ് ആലത്തൂർ സ്‌കൂളിലെ കെ.പി ഗീതുവും സ്വർണം നേടി.

സബ്‌ ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 98 ഇനങ്ങളിൽ പകലും രാത്രിയുമായാണ്‌ മത്സരം. 2623 അത്‌ലറ്റുകളാണ്‌ മാറ്റുരയ്‌ക്കുന്നത്‌. പുതിയ ട്രാക്കിൽ കൂടുതൽ റെക്കോഡ്‌ പിറക്കുമെന്നാണ്‌ കായിക കേരളത്തിൻ്റെ പ്രതീക്ഷ.

മൂന്നുവർഷമായി പാലക്കാട്‌ ജില്ലയാണ്‌ ചാമ്പ്യന്മാർ. മലപ്പുറവും എറണാകുളവും കടുത്ത വെല്ലുവിളിയുയർത്തും. ചാമ്പ്യൻസ്‌ സ്‌കൂളിനുള്ള ഹാട്രിക്‌ കിരീടം നേടാൻ എത്തിയ മലപ്പുറം കടകശേരി ഐഡിയൽ സ്‌കൂളിനെ പിടിച്ചുകെട്ടാൻ പറളി എച്ച്‌എസും തിരുന്നാവായ നാവാമുകുന്ദയും കോതമംഗലം മാർ ബേസിലുമുണ്ട്‌. ഗെയിംസിലും നീന്തലിലും തിരുവനന്തപുരം മുന്നേറ്റം തുടരുകയാണ്‌.

Share

More Stories

യുഎസിലെ മെഡിക്കൽ ലാബിൽ നിന്ന് 40 കുരങ്ങുകൾ രക്ഷപെട്ടു; പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി

0
അമേരിക്കയിലെ സൗത്ത് കരോലിനയിലെ ഒരു പട്ടണത്തിലെ താമസക്കാർക്ക് സമീപത്തെ ഗവേഷണ കേന്ദ്രത്തിൽ നിന്ന് 40 മൃഗങ്ങൾ രക്ഷപ്പെട്ടതിനെത്തുടർന്ന് ഇവയുമായി അകലം പാലിക്കാൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി . ബുധനാഴ്ച ചാൾസ്റ്റണിൽ നിന്ന് 60...

മിംഗ് രാജവംശത്തിൻ്റെ അപൂർവ ജോഡിയായ മത്സ്യ ജാറുകൾ; 12.5 മില്യൺ ഡോളറിന് വിറ്റു

0
16-ആം നൂറ്റാണ്ടിലെ മിംഗ് രാജവംശത്തിലെ ഒരു ദശലക്ഷം പൗണ്ട് ($ 1.3 ദശലക്ഷം) മതിപ്പ് വിലയുള്ള ഒരു ജോടി അപൂർവ മത്സ്യ ജാറുകൾ ലേലത്തിൽ £ 9.6 ദശലക്ഷത്തിന് ($ 12.5 ദശലക്ഷം)...

ഉറക്കക്കുറവ് മസ്തിഷ്ക വാർദ്ധക്യം വേഗത്തിലാക്കുന്നു: പുതിയ പഠനം

0
പ്രായം കൂടുന്നതിനനുസരിച്ച് മുഖത്ത് ചുളിവുകൾ വരുന്നത് പോലെ തലച്ചോറിൻ്റെ പ്രായവും വർദ്ധിക്കുന്നുവെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. പലരും മുഖത്തെ സംരക്ഷിക്കാൻ വിപുലമായ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ, മസ്തിഷ്ക സംരക്ഷണം ഉൾക്കൊള്ളുന്നതിൽ നിരാകുലരാണ്. ഉറക്കക്കുറവാണ്...

ചൊവ്വയിൽ ഒരിക്കൽ ജീവൻ ഉണ്ടായിരുന്നോ?; ശാസ്ത്രലോകത്തിന് മുന്നിലെ പുതിയ കണ്ടെത്തൽ

0
ഭൂമിയോട് ഏറെ സാമ്യമുള്ള ചൊവ്വയിൽ ഒരിക്കൽ ജീവൻ ഉണ്ടായിരുന്നു എന്ന കണ്ടെത്തലിലാണ് ശാസ്ത്രലോകം ഇപ്പോഴുള്ളത്. ചുവന്ന ഗ്രഹത്തിൽ ജീവന്റെ നിഗൂഢതകൾ ഇന്ന് പോലും മറഞ്ഞുകിടക്കുന്നുവെന്നാണ് ശാസ്ത്രജ്ഞരുടെ വിശ്വാസം. മിക്ക ശാസ്ത്രജ്ഞരും പണ്ടൊരിക്കൽ ചൊവ്വ വാസയോഗ്യമായിരുന്നു...

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തിരിച്ചറിയാന്‍ ബഹിരാകാശ സാറ്റ്‌ലൈറ്റ്; പുതിയ സാങ്കേതികവിദ്യ

0
കടല്‍ത്തീരങ്ങളിലും ബീച്ചുകളിലും അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കണ്ടെത്താന്‍ ഇനി ബഹിരാകാശ സാറ്റ്‌ലൈറ്റുകള്‍ തന്നെ ഉപയോഗിക്കാനാകും. ഓസ്ട്രേലിയയിലെ റോയല്‍ മെല്‍ബണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ആര്‍എംഐടി)യിലെ ഗവേഷകര്‍ വികസിപ്പിച്ച പുതിയ സാറ്റ്‌ലൈറ്റ് ഇമേജിംഗ് സാങ്കേതികവിദ്യ...

വയനാട്ടിൽ രാഹുലിന്റേയും പ്രിയങ്കയുടേയും ചിത്രമുള്ള ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി

0
വയനാട് തോല്‍പ്പെട്ടിയില്‍ നിന്ന് ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി തെരഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡ്. രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും ചിത്രങ്ങള്‍ പതിപ്പിച്ച ഭക്ഷ്യക്കിറ്റുകളാണ് പിടികൂടിയത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ വീടിനോട് ചേര്‍ന്ന മില്ലില്‍ സൂക്ഷിച്ച നിലയിലായിരുന്നു...

Featured

More News