17 April 2025

വംശനാശം സംഭവിച്ച ‘ഡയര്‍ വൂള്‍ഫി’ന് ശാസ്ത്രജ്ഞര്‍ പുനര്‍ജന്മം നല്‍കി

ഉയരത്തിലുള്ള വേലി കെട്ടി അതീവ സുരക്ഷയോടെയാണ് ഇപ്പോള്‍ ഇവയെ പാര്‍പ്പിച്ചിരിക്കുന്നത്

പ്രശസ്‌തമായ ‘ഗെയിം ഓഫ് ത്രോണ്‍സ്’ സീരിസിലൂടെ ശ്രദ്ധേയമായ ഡയര്‍ വൂള്‍ഫിനെ 12500 വര്‍ഷങ്ങള്‍ക്ക് ശേഷം പുനരുജ്ജീവിപ്പിച്ച് ശാസ്ത്രജ്ഞര്‍. റോമുലസ് ,റീമസ് എന്നിങ്ങനെ പേരുകള്‍ നല്‍കിയ രണ്ട് ആണ്‍ ചെന്നായകളും ഖലീസി എന്ന പെണ്‍ ചെന്നായയെയുമാണ് പുനരുജ്ജീവിപ്പിച്ചത്.

ടെക്‌സാസിലുള്ള കൊളോസല്‍ ബയോസയന്‍സസ് എന്ന കമ്പനിയാണ് ഡയര്‍ വൂള്‍ഫിനെ പുനരുജ്ജീവിപ്പിച്ചത്. ആറ് മാസം മാത്രം പ്രായമുള്ള ഇവയ്ക്ക് നാല് അടി നീളവും 36 കിലോഗ്രാമില്‍ കൂടുതല്‍ ഭാരവുമാണുള്ളത്.

ഡയര്‍ വൂള്‍ഫുകളുമായി ഏറെ സാമ്യമുള്ള ഗ്രേ വുള്‍ഫ് വര്‍ഗത്തിൻ്റെ ഡിഎന്‍എയില്‍ നിന്നാണ് ചെന്നായകളെ സൃഷ്‌ടിച്ചത്. ഗ്രേ വൂള്‍ഫിനേക്കാള്‍ വലുപ്പമുള്ളവയും കട്ടിയുള്ള രോമങ്ങളും ശക്തിയേറിയ താടിയെല്ലും ഉള്ളവയായിരുന്നു ഇവ. 2000 ഏക്കറോളം വരുന്ന ഒരു ഭൂപ്രദേശത്ത് 10 അടി ഉയരത്തിലുള്ള വേലി കെട്ടി അതീവ സുരക്ഷയോടെയാണ് ഇപ്പോള്‍ ഇവയെ പാര്‍പ്പിച്ചിരിക്കുന്നത്.

Share

More Stories

പുടിൻ ഹമാസിനോട് നന്ദി പ്രകടിപ്പിച്ചത്, പാലസ്‌തീനുമുള്ള ബന്ധത്തെ സംസാരിച്ചത്?

0
Saving00/100 3 / 100Publish പുടിൻഹമാസിനോട് നന്ദി പ്രകടിപ്പിച്ചത്, പാലസ്‌തീനുമുള്ള ബന്ധത്തെ ക്രെംലിൻ സമുച്ചയം ബുധനാഴ്‌ച വൈകുന്നേരം ഒരു വൈകാരിക നിമിഷത്തിന് സാക്ഷ്യം വഹിച്ചു. ഹമാസ് വിട്ടയച്ച മൂന്ന് ബന്ദികളെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ കണ്ടുമുട്ടി. ബന്ദികളിൽ...

ഡാൻസാഫ് സംഘത്തിൻ്റെ പരിശോധനക്കിടെ നടൻ ഓടി രക്ഷപ്പെട്ടു; വിൻസിയുടെ വെളിപ്പെടുത്തലിൽ കൂടുതൽ അന്വേഷണം

0
ഡാൻസാഫ് സംഘത്തിൻ്റെ പരിശോധനക്കിടെ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി. കൊച്ചി നോര്‍ത്തിലെ ഹോട്ടലിൻ്റെ മൂന്നാം നിലയിൽ നിന്നുമാണ് നടൻ ഇറങ്ങിയോടിയത്. ഇതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഈ സിസിടിവി ദൃശ്യങ്ങൾ...

നടൻ വിജയ്‌ക്കെതിരെ യുപിയിൽ സുന്നി മുസ്ലീം ബോർഡിന്റെ ഫത്‌വ

0
തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌ക്കെതിരെ ഉത്തർപ്രദേശിലെ ബറേലിയിൽ സുന്നി മുസ്ലീം ബോർഡ് ഫത്‌വ പുറപ്പെടുവിച്ചു. വിജയ്‌യുടെ സമീപകാല പ്രവർത്തനങ്ങൾ അദ്ദേഹത്തെ ഇസ്ലാമിക വിരുദ്ധനായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് ഓൾ ഇന്ത്യ മുസ്ലീം ജമാഅത്തിന്റെ...

ലഹരി ഉപയോഗം; ഷൈൻ ടോം ചാക്കോക്കെതിരെ പരാതി നൽകി നടി വിൻസി അലോഷ്യസ്

0
ലഹരി ഉപയോഗത്തിനെതിരെ നടൻ ഷൈൻ ടോം ചാക്കോക്കെതിരെ പരാതി നൽകി നടി വിൻസി അലോഷ്യസ് . ഫിലിം ചേമ്പറിനാണ് വിൻസി പരാതി നൽകിയത്. സൂത്രവാക്യം എന്ന സിനിമാ ലൊക്കേഷനിൽ വെച്ചായിരുന്നു ആ സംഭവം....

എടിഎം സൗകര്യമുള്ള ഇന്ത്യയിലെ ആദ്യത്തെ ട്രെയിൻ സർവീസ് ആരംഭിച്ചു

0
മുംബൈയിൽ നിന്ന് മൻമാഡിലേക്ക് ഓടുന്ന പഞ്ചവടി എക്സ്പ്രസിൽ ബാങ്ക് ഓഫ് മഹാരാഷ്ട്ര ഒരു ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ (എടിഎം) സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ട്രെയിനിൽ എടിഎം സ്ഥാപിക്കുന്നത്. എയർ...

820.93 ബില്യൺ ഡോളർ; ഇന്ത്യയുടെ കയറ്റുമതി റെക്കോർഡ് ഉയരത്തിലെത്തി

0
ചൊവ്വാഴ്ച വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി ഏകദേശം 5.5% ഉയർന്ന് 820.93 ബില്യൺ ഡോളറിലെത്തി. 2024-25 ലെ ചരക്ക് കയറ്റുമതി 437.42...

Featured

More News