16 March 2025

‘രണ്ടാം മുഖം’; മണികണ്ഠൻ ആചാരിയുടെ വേറിട്ടൊരു വേഷം പ്രേക്ഷകരിലേക്ക്

അഭിനയ സാധ്യതയുള്ള കഥാപാത്രത്തെയാണ് മണികണ്ഠൻ ആചാരി അവതരിപ്പിച്ചിരിക്കുന്നത്

കൃഷ്‌ണജിത്ത് എസ്.വിജയൻ്റെ സംവിധാനത്തിൽ മണികണ്ഠൻ ആചാരി വളരെ വ്യത്യസ്‌തമായൊരു ലുക്കിൽ എത്തുന്ന ‘രണ്ടാം മുഖം’ അടുത്ത മാസം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. യു.കമ്പനിയുടെയും കണ്ടാ ഫിലിംസിന്‍റെയും ബാനറില്‍ കെടി രാജീവും കെ ശ്രീവര്‍മ്മയും ചേർന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് രണ്ടാംമുഖം.

അജയ് പി പോൾ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിൽ മറീന മൈക്കിളും അഞ്ജലി നായരുമാണ് മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാമൂഹ്യ പ്രസക്തിയുള്ള പ്രമേയം ചർച്ച ചെയ്യുന്ന ചിത്രത്തിൽ ഏറെ അഭിനയ സാധ്യതയുള്ള കഥാപാത്രത്തെയാണ് മണികണ്ഠൻ ആചാരി അവതരിപ്പിച്ചിരിക്കുന്നത്.

രണ്ട് വ്യക്തിത്വങ്ങളുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. നാട്ടിന്‍പുറത്തിന്‍റെ നന്മയും വിശുദ്ധിയുമൊക്കെ ഒപ്പിയെടുക്കുന്ന സിനിമ സമ്പൂര്‍ണ റിയലിസ്റ്റിക് അനുഭവം ആയിരിക്കുമെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെട്ടു. കെ ശ്രീവര്‍മ്മയാണ് രണ്ടാം മുഖത്തിന് രചന നിർവ്വഹിച്ചിരിക്കുന്നത്.

Share

More Stories

2028 ഓടെ ഇന്ത്യ ജർമ്മനിയെ മറികടന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും; മോർഗൻ സ്റ്റാൻലി റിപ്പോർട്ട്

0
ആഗോള ധനകാര്യ സേവന സ്ഥാപനമായ മോർഗൻ സ്റ്റാൻലിയുടെ റിപ്പോർട്ട് പ്രകാരം 2028 ഓടെ ജർമ്മനിയെ മറികടന്ന് ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറും. ഈ അസാധാരണമായ ഉയർച്ച യാദൃശ്ചികമല്ല, വർഷങ്ങളുടെ ദീർഘവീക്ഷണമുള്ള...

സർട്ടിഫിക്കറ്റില്ലാത്ത ഉൽപ്പന്നങ്ങൾ വിറ്റു; ആമസോണിനും ഫ്ലിപ്കാർട്ടിനും എതിരെ സർക്കാർ നടപടി

0
പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ആമസോണിനും ഫ്ലിപ്കാർട്ടിനും എതിരെ സർട്ടിഫൈ ചെയ്യാത്ത ഉൽപ്പന്നങ്ങൾ വിറ്റഴിച്ചതിന് ഇന്ത്യൻ സർക്കാർ നടപടി സ്വീകരിച്ചു. ലഖ്‌നൗ, ഗുരുഗ്രാം, ഡൽഹി എന്നിവിടങ്ങളിൽ ഈ കമ്പനികൾ നടത്തുന്ന വെയർഹൗസുകളിൽ ബ്യൂറോ ഓഫ്...

സാമന്ത നിർമ്മാതാവാകുന്നു: ആദ്യ ചിത്രം ‘ശുഭം’ റിലീസിന് ഒരുങ്ങുന്നു

0
പ്രശസ്ത നടി സാമന്ത കുറച്ചുകാലമായി സിനിമകളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. നിലവിൽ സജീവമായ പ്രോജക്ടുകളൊന്നുമില്ല. വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം കുഷിയിൽ അഭിനയിച്ച ശേഷം, ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അവർ പുതിയ സിനിമകളൊന്നും ഒപ്പിട്ടിട്ടില്ല. പൂർണ്ണ ഫിറ്റ്നസ്...

കുറ്റകൃത്യങ്ങളുടെ നിരക്കിൽ സ്ഥിരമായ വർദ്ധനവ്; ലണ്ടൻ സുരക്ഷിതമല്ലെന്ന് റഷ്യൻ എംബസി

0
ലണ്ടനിലെ റഷ്യൻ എംബസി, യുകെ തലസ്ഥാനം സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് നഗരത്തിലെ കുറ്റകൃത്യങ്ങൾ വർദ്ധിക്കുമെന്ന് മുന്നറിയിപ്പ് നൽകി . സാമ്പത്തിക വെല്ലുവിളികളും കുടിയേറ്റ പ്രതിസന്ധിയുമാണ് ഈ വർധനവിന് കാരണമെന്ന് എംബസി അറിയിച്ചു. കോവിഡ് -19 പാൻഡെമിക്...

സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളിൽ ധനസഹായം വെട്ടിക്കുറയ്ക്കാൻ ട്രംപ്

0
വോയ്‌സ് ഓഫ് അമേരിക്ക, റേഡിയോ ലിബർട്ടി തുടങ്ങിയ സർക്കാർ സ്പോൺസർ ചെയ്യുന്ന വാർത്താ ഏജൻസികൾക്ക് ധനസഹായം നൽകുന്ന ഏജൻസിയുടെ പ്രവർത്തനങ്ങൾ ഗണ്യമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു...

ചൊവ്വ പര്യവേഷണത്തിൽ സഹകരിക്കാൻ റഷ്യ മസ്കിനെ ക്ഷണിച്ചു

0
റഷ്യൻ സോവറിൻ വെൽത്ത് ഫണ്ട് തലവൻ കിറിൽ ദിമിട്രിവ് ചൊവ്വ പര്യവേഷണത്തിനായുള്ള യുഎസ്-റഷ്യ പങ്കാളിത്തത്തെക്കുറിച്ച് എലോൺ മസ്കിനോട് പറഞ്ഞു. ശനിയാഴ്ച എക്‌സിലെ ഒരു പോസ്റ്റിൽ, യുഎസ്-റഷ്യ ചർച്ചകളിൽ മുഖ്യ സാമ്പത്തിക ദൂതന്റെ പങ്ക്...

Featured

More News