6 March 2026

ഇന്ത്യയിൽ വാർത്താ ചാനലുകളുടെ സ്വയം നിയന്ത്രണം ഫലപ്രദമല്ല; പുതിയ മാർഗ്ഗ രേഖ കൊണ്ടുവരാൻ സുപ്രീം കോടതി

ചാനലുകൾ സ്വയം നിയന്ത്രണം പാലിക്കണം എന്നാൽ, ഇപ്പോൾ ഈ നിയന്ത്രണം ഫലപ്രദമാകുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നീരീക്ഷിച്ചു.

രാജ്യത്തുള്ള വാർത്താ ചാനലുകളുടെ സ്വയം നിയന്ത്രണം ശക്തമാക്കുന്നതിനായി പുതിയ മാർഗ്ഗ രേഖ കൊണ്ട് വരുമെന്ന് സുപ്രീം കോടതി. ഇപ്പോൾ പിന്തുടരുന്ന വാർത്ത ചാനലുകളുടെ സ്വയം നിയന്ത്രണ സംവിധാനം ഫലപ്രദം അല്ല എന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

ചാനലുകൾ സ്വയം നിയന്ത്രണം പാലിക്കണം എന്നാൽ, ഇപ്പോൾ ഈ നിയന്ത്രണം ഫലപ്രദമാകുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നീരീക്ഷിച്ചു. ഈ സാഹചര്യത്തിൽ എൻബിഎ ചട്ടക്കൂട്ട് ശക്തമാക്കാൻ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിപ്പിക്കുമെന്ന് കോടതി വ്യക്തമാക്കി.

എൻബിഎയുടെ ചട്ടങ്ങൾക്ക് എതിരായ ബോംബൈ ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ പരിഗണിച്ചുകൊണ്ടാണ് കോടതി ഈ കാര്യം വ്യക്തമാക്കിയത്. നിലവിൽ എൻബിഎ ചട്ടം പാലിക്കാത്ത ചാനലുകൾക്ക് ഒരു ലക്ഷമാണ് പിഴ വിധിക്കുന്നത്. ഈ തുക കുറവാണ് ഇതിലടക്കം മാറ്റം വേണമെന്നും കോടതി പറഞ്ഞു. പിഴ തുക സംബന്ധിച്ച് പുതിയ ശുപാർശകൾളും കോടതി ചോദിച്ചു . വിഷയത്തിൽ കേന്ദ്രത്തിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

Share

More Stories

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

‘പുതിയ ഫീച്ചറുമായി ​ഗൂഗിൾ’; വിമാന താവളങ്ങളിൽ ബാഗേജ് ട്രാക്ക് ചെയ്യാം

0
വിമാന താവളങ്ങളിൽ ബാഗേജ് നഷ്‌ടപ്പെടുന്നതിന് ഒരു പരിഹാരം ഒരുക്കിയിരിക്കുകയാണ് ​ഗൂ​ഗിൾ. ‍ഫൈൻഡ് ഹബ്ബിലാണ് പുതിയ ഫീച്ചർ വഴി വിമാനത്താവളങ്ങളിൽ ബാ​ഗേജ് ട്രാക്ക് ചെയ്യാൻ കഴിയുന്നതാണ്. ഈ ഫീച്ചർ വഴി ബാ​ഗേജിൻ്റ ലൈവ് ലൊക്കേഷൻ...

പശ്ചിമേഷ്യയിൽ യുദ്ധം മുറുകുന്നു: എൽപിജി ഉത്പാദനം കൂട്ടാൻ ഇന്ത്യ; എട്ട് ആഴ്ചത്തേക്ക് ഇന്ധന ശേഖരം സുരക്ഷിതം

0
പശ്ചിമേഷ്യയിൽ ഇസ്രയേലും അമേരിക്കയും ഇറാനുമായി തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ പാചകവാതക (എൽപിജി) ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നു. ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളോട് സർക്കാർ...

ഡഗ് ഔട്ടിലെ നിശബ്ദതയിൽനിന്ന് ചരിത്രത്തിന്റെ നെറുകയിലേക്ക്; സഞ്ജു സാംസൺ എന്ന വിസ്മയം

0
2026 ടി20 ലോകകപ്പിന്റെ ആവേശപ്പോരാട്ടങ്ങൾ ഫൈനലിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ, ക്രിക്കറ്റ് ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്നത് മലയാളി താരം സഞ്ജു സാംസണിന്റെ പോരാട്ടവീര്യത്തെക്കുറിച്ചാണ്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ് ഒരു മത്സരം പോലും...

Featured

More News