കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാല്‍ വസ്‌തുത നിങ്ങള്‍ക്ക് ബോധ്യപ്പെടുമെന്നും എസ്.എഫ്.ഐ.ഒ കേസ് സുപ്രീംകോടതി എടുക്കുമ്പോള്‍ ഉള്ളി തൊലിച്ചതുപോലെ ആകുമെന്നും എകെ ബാലൻ. ഇതിന് പിന്നില്‍ ഗൂഢാലോചനയാണെന്ന് എകെ ബാലന്‍ പറഞ്ഞു.
ഒരു മനുഷ്യനെയും കുടുംബത്തെയും നശിപ്പിക്കുന്നതിന് വേണ്ടി ഏത് നെറികെട്ട സമീപനവും സ്വീകരിക്കുന്നു. ഇതിന് ഒരുപാട് തെളിവുകളുണ്ട്. ഇതൊക്കെ പിണറായി വിജയൻ്റെ ഇമേജ് കൂട്ടുകയേയുള്ളൂ. ഒരാളെയും ഇത്തരത്തില്‍ വേട്ടയാടാന്‍ പാടില്ലെന്നും എകെ ബാലൻ പറഞ്ഞു.
എസ്.എഫ്.ഐ.ഒയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രകാശ് കാരാട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് വിരുദ്ധ മഴവില്‍ സഖ്യത്തിന് വേണ്ടി എസ്.എഫ്.ഐ.ഒ നടത്തുന്ന നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് എംവി ഗോവിന്ദന്‍ മാസ്റ്ററും പറഞ്ഞു.
പാര്‍ട്ടി കോണ്‍ഗ്രസ് നടന്നു കൊണ്ടിരിക്കെ മുഖ്യമന്ത്രിയുടെ മകള്‍ വീണയെ പ്രതി ചേര്‍ക്കാനുള്ള എസ്.എഫ്.ഐ.ഒയുടെ തീരുമാനം സിപിഐഎമ്മിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഉള്ളതാണെന്നതാണ് പാര്‍ട്ടി നേതൃത്വത്തിൻ്റെ വിലയിരുത്തല്‍.