25 December 2024

ഷാജൻ സ്കറിയ നടത്തുന്നത് മാധ്യമ പ്രവർത്തനമല്ല; വീണ്ടും ഹൈക്കോടതിയുടെ വിമർശനം

പിവി ശ്രീനിജിൻ എംഎൽഎയ്‌ക്കെതിരെ വ്യാജവാർത്ത നൽകി എന്ന കേസിലാണ് മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി പരിഗണിക്കുന്നത്‌.

മറുനാടൻ മലയാളി ഓൺലൈൻ പത്രത്തിന്റെ എഡിറ്റർ ഷാജൻ സ്കറിയക്ക് വീണ്ടും കേരളാ ഹൈക്കോടതിയുടെ വിമർശനം. ഷാജൻ നടത്തുന്നത് മാധ്യമ പ്രവർത്തനമല്ലന്ന് ഇന്ന് ഹൈക്കോടതി ആവർത്തിച്ചു. ഷാജൻ മനപൂർവ്വം വ്യക്തികളെ അവഹേളിക്കുന്നുവെന്നും മറ്റുള്ളവർക്ക് ഉപദ്രവം ഉണ്ടാക്കി ആണ് ഇയാൾ ജീവിക്കുന്നതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

പരാതി നൽകിയ ആളെ തുടർച്ചയായി അപമാനിച്ചതിന് തെളിവുണ്ട്. ഷാജൻ സ്കറിയ ഒരു ആശ്വാസവും അർഹിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. എന്നാൽ, ഷാജൻ സ്കറിയ നൽകിയ വാർത്ത ദളിത് പീഡന നിരോധന നിയമത്തിൻ്റെ പരിധിയിൽ വരില്ല എന്ന് ഷാജൻ സ്കറിയയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. പിന്നാലെ ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി.

പിവി ശ്രീനിജിൻ എംഎൽഎയ്‌ക്കെതിരെ വ്യാജവാർത്ത നൽകി എന്ന കേസിലാണ് മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി പരിഗണിക്കുന്നത്‌. തന്റെ അറസ്‌റ്റ്‌ തടയണമെന്ന ഷാജന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. വ്യാജവാർത്ത നൽകിയതിലൂടെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന ശ്രീനിജിന്റെ പരാതിയിൽ പട്ടികജാതി അതിക്രമം തടയൽ, ഇന്ത്യൻ ശിക്ഷാനിയമം എന്നിവപ്രകാരമാണ്‌ പോലീസ് കേസെടുത്തിട്ടുള്ളത്‌

Share

More Stories

ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’യ്‌ക്കെതിരെ പരാതി

0
കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും തിയറ്ററുകളിൽ ഹൗസ് ഫുളായി ഓടുന്ന ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയ്‌ക്കെതിരെ പരാതിയുമായി കെപിസിസി അംഗം അഡ്വ. ജെ.എസ് അഖിൽ. സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയ ചിത്രം 18...

ആറ് ലക്ഷം രൂപ വിലയുള്ള കാർ ഒരു ലക്ഷം രൂപയ്ക്ക് വിൽക്കുമ്പോൾ 90,000 രൂപ ജി.എസ്.ടി നൽകേണ്ടി വരുമോ?

0
ജി.എസ്.ടി കൗൺസിലിൻ്റെ അടുത്തിടെ തീരുമാനത്തിന് ശേഷം പഴയ ഇവി വാഹനങ്ങളുടെ പുനർവിൽപ്പനയ്ക്ക് 18% ജി.എസ്.ടി ചുമത്തുമെന്ന് പറഞ്ഞ ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഇത് പൊതുജനങ്ങൾക്ക്‌ ഇടയിൽ ആശയക്കുഴപ്പം ഉണ്ടാക്കി. എന്നാൽ...

നാസയുടെ ‘പാർക്കർ’ ചരിത്രം സൃഷ്‌ടിച്ചു; ആദ്യമായി പാർക്കർ സൂര്യൻ്റെ ഏറ്റവും അടുത്തെത്തി

0
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ സോളാർ പ്രോബ് പാർക്കർ ബഹിരാകാശ പര്യവേഷണത്തിൽ പുതിയ അധ്യായം ചേർത്തു. 2024 ഡിസംബർ 24 ചൊവ്വാഴ്‌ച വൈകുന്നേരം 5:10ന് ബഹിരാകാശ പേടകം സൂര്യനോട് ഏറ്റവും അടുത്ത് എത്തി....

രംഗ ബിഷ്ണോയി; സൈബർ തട്ടിപ്പിൽ ഇന്ത്യയിലെ മാസ്റ്റർ ബ്രെയിൻ പൊലീസ് പിടിയിൽ

0
കൊച്ചി സൈബർ പൊലീസ് സൈബർ തട്ടിപ്പുകളുടെ ഇന്ത്യയിലെ മാസ്റ്റർ ബ്രെയിനെ കൊൽക്കത്തയിൽ എത്തി സാഹസികമായി അറസ്റ്റ് ചെയ്‌തു. കേരളത്തിൽ നടന്ന നിരവധി സൈബർ തട്ടിപ്പുകളിൽ നിർണായക പങ്കുള്ള ക്രിമിനലിനെ ആണ് കേരള പൊലീസ്...

അലക് ബാൾഡ്വിൻ്റെ റസ്റ്റ് ഷൂട്ടിംഗ് കേസ്, ഔദ്യോഗികമായി അവസാനിച്ചു; ജഡ്‌ജിയുടെ നിഗമനം ഇതാണ്

0
റസ്റ്റിൻ്റെ സെറ്റിൽ നടന്ന ദാരുണമായ വെടിവെയ്‌പിൽ അലക് ബാൾഡ്‌വിനിനെതിരായ കേസ് ഒടുവിൽ അവസാനിച്ചു. സാന്താ ഫെ ജഡ്‌ജി തനിക്കെതിരെയുള്ള മനഃപൂർവമല്ലാത്ത ക്രിമിനൽ കുറ്റങ്ങൾ നിരസിച്ചതിന് ഏകദേശം ആറ് മാസത്തിന് ശേഷം കേസ് അവസാനിപ്പിച്ചതായി...

ഗോവയിൽ പശു സംരക്ഷക ഏറ്റുമുട്ടൽ; ക്രിസ്മസിന് അടച്ചിടാൻ ബീഫ് കച്ചവടക്കാരുടെ ആഹ്വാനം

0
ക്രിസ്മസിന് ഒരു ദിവസം മുമ്പ് ഗോവയിലെ ബീഫ് വിൽപനക്കാരുടെ സംസ്ഥാന വ്യാപക അടച്ചുപൂട്ടൽ. ബേക്കറികൾ, കഫേകൾ, മറ്റ് ഭക്ഷണശാലകൾ എന്നിവ പ്രതിസന്ധിയിൽ ആക്കിയതായി റിപ്പോർട്ടുണ്ട്. ചില ജനപ്രിയ ഗോവൻ ലഘുഭക്ഷണങ്ങളിലെ പ്രധാന ഘടകമാണ്...

Featured

More News