6 March 2026

ആദായനികുതിയിൽ നിന്ന് ഒഴിവാക്കും; സൈനികരുടെ എണ്ണം കൂട്ടാൻ പുതിയ നീക്കവുമായി പുടിന്‍

യുദ്ധത്തിൽ പങ്കെടുക്കുന്നവർ അവരുടെ ആസ്തി വെളിപ്പെടുത്തണമെന്ന നിയമം നീക്കിയ ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ഒപ്പുവെച്ചു.

ഉക്രൈനെതിരായ പോരാട്ടത്തിൽ സൈനികരുടെ എണ്ണം വര്‍ധിപ്പിക്കാൻ പുതിയ നീക്കവുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍. യുദ്ധത്തിൽ പങ്കെടുക്കുന്ന രാജ്യത്തെ സൈനികരെയും സര്‍ക്കാര്‍ ജീവനക്കാരെയും ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കുമെന്നാണ് റഷ്യയുടെ പുതിയ പ്രഖ്യാപനം.

നിലവിലെ സൈനികരെ നിലനിർത്തുന്നതിനും കൂടുതൽ സൈനികരെ പങ്കെടുപ്പിക്കുന്നതിനും വേണ്ടിയുള്ള തന്ത്രമാണ് റഷ്യയുടെ ഈ പ്രഖ്യാപനത്തിന് പിന്നിൽ. റഷ്യ തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന ഡൊനെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക്, കെര്‍സണ്‍, സപ്പോരിഷ എന്നീ നാല് യുക്രേനിയന്‍ പ്രദേശങ്ങളില്‍ യുദ്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വേണ്ടിയാണ് പുതിയ നടപടിയെന്നാണ് ഫ്രാൻസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

യുദ്ധത്തിൽ പങ്കെടുക്കുന്നവർ അവരുടെ ആസ്തി വെളിപ്പെടുത്തണമെന്ന നിയമം നീക്കിയ ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ഒപ്പുവെച്ചു. പുതിയ ഉത്തരവ് പ്രകാരം ഡൊനെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക്, കെര്‍സണ്‍, സപ്പോരിഷ എന്നീ പ്രദേശങ്ങളിൽ സേവനമനുഷ്ഠിക്കുന്ന സൈനികര്‍, പോലീസ്, സുരക്ഷാവിഭാഗങ്ങളിലെ അംഗങ്ങള്‍ മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവർ അവരുടെ വരുമാനം, ചെലവുകള്‍, ആസ്തികള്‍ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇനി ബോധിപ്പിക്കേണ്ടതില്ല.

Share

More Stories

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

‘പുതിയ ഫീച്ചറുമായി ​ഗൂഗിൾ’; വിമാന താവളങ്ങളിൽ ബാഗേജ് ട്രാക്ക് ചെയ്യാം

0
വിമാന താവളങ്ങളിൽ ബാഗേജ് നഷ്‌ടപ്പെടുന്നതിന് ഒരു പരിഹാരം ഒരുക്കിയിരിക്കുകയാണ് ​ഗൂ​ഗിൾ. ‍ഫൈൻഡ് ഹബ്ബിലാണ് പുതിയ ഫീച്ചർ വഴി വിമാനത്താവളങ്ങളിൽ ബാ​ഗേജ് ട്രാക്ക് ചെയ്യാൻ കഴിയുന്നതാണ്. ഈ ഫീച്ചർ വഴി ബാ​ഗേജിൻ്റ ലൈവ് ലൊക്കേഷൻ...

പശ്ചിമേഷ്യയിൽ യുദ്ധം മുറുകുന്നു: എൽപിജി ഉത്പാദനം കൂട്ടാൻ ഇന്ത്യ; എട്ട് ആഴ്ചത്തേക്ക് ഇന്ധന ശേഖരം സുരക്ഷിതം

0
പശ്ചിമേഷ്യയിൽ ഇസ്രയേലും അമേരിക്കയും ഇറാനുമായി തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ പാചകവാതക (എൽപിജി) ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നു. ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളോട് സർക്കാർ...

ഡഗ് ഔട്ടിലെ നിശബ്ദതയിൽനിന്ന് ചരിത്രത്തിന്റെ നെറുകയിലേക്ക്; സഞ്ജു സാംസൺ എന്ന വിസ്മയം

0
2026 ടി20 ലോകകപ്പിന്റെ ആവേശപ്പോരാട്ടങ്ങൾ ഫൈനലിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ, ക്രിക്കറ്റ് ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്നത് മലയാളി താരം സഞ്ജു സാംസണിന്റെ പോരാട്ടവീര്യത്തെക്കുറിച്ചാണ്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ് ഒരു മത്സരം പോലും...

Featured

More News