...
Home News Kerala ഹൈക്കമാൻഡ് നീക്കം ദേശീയ രാഷ്ട്രീയത്തിൽ അപ്രസക്തനാകുന്ന ശശി തരൂർ

ഹൈക്കമാൻഡ് നീക്കം ദേശീയ രാഷ്ട്രീയത്തിൽ അപ്രസക്തനാകുന്ന ശശി തരൂർ

പ്രതിപക്ഷ സഖ്യം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ജയിക്കുകയും അപ്പോൾ പ്രധാനമന്ത്രി സ്ഥാനം ആഗ്രഹിക്കാതിരുന്നാല്‍ കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനം ശശി തരൂരിന് നല്‍കുന്നതില്‍ യാതൊരു എതിര്‍പ്പുമില്ലന്ന രീതിയിലേക്കാണ് ഇപ്പോൾ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നീങ്ങുന്നത്.

409

എഐസിസി പുനഃസംഘടന ഇന്ന് പ്രഖ്യാപിച്ചപ്പോൾ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഇടം ലഭിച്ചതോടെ ശശി തരൂര്‍ വീണ്ടും കേരളത്തിലെ കോണ്‍ഗ്രസ് പാർട്ടിക്കുള്ളിൽ ശക്തനാകുന്നു. കെ സി വേണുഗോപാല്‍, എ കെ ആന്റണി എന്നിവരാണ് തരൂരിന് പുറമെ സമിതിൽ കേരളത്തിൽ നിന്നുള്ളവർ.

ഇതിൽ എകെ ആന്റണി ഇതിനോടകം സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ചു കഴിഞ്ഞു. വേണുഗോപാൽ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. അങ്ങിനെ നോക്കിയാൽ പിന്നെയുള്ളത് ശശി തരൂര്‍ ആണ്. ഈ കാരണങ്ങളാൽ കേരളത്തിലെ ഏറ്റവും ശക്തനായ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ശശി തരൂരാണ് എന്ന് വരികയാണ്.

ദേശീയ രാഷ്ട്രീയത്തിൽ നിന്നും അകറ്റി കേരളത്തിലേക്ക് ശശി തരൂരിനെ അയക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നു എന്നൊരു സന്ദേശവും ഇതിന് പിന്നിലുണ്ട്. പ്രതിപക്ഷ സഖ്യം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ജയിക്കുകയും അപ്പോൾ പ്രധാനമന്ത്രി സ്ഥാനം ആഗ്രഹിക്കാതിരുന്നാല്‍ കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനം ശശി തരൂരിന് നല്‍കുന്നതില്‍ യാതൊരു എതിര്‍പ്പുമില്ലന്ന രീതിയിലേക്കാണ് ഇപ്പോൾ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നീങ്ങുന്നത്.

കേരളത്തിലെ കോണ്‍ഗ്രസ് പാർട്ടിയുടെ നേതൃത്വം തരൂരിന്റെ കൈവശം ഏല്‍പ്പിച്ചാല്‍ ഇനി കേരളത്തിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ യു ഡി എഫ് ഭരണത്തില്‍ വരുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിശ്വസിക്കുന്നു. മുൻപ് ശശി തരൂര്‍ ഗാന്ധി കുടുംബത്തിന് വെല്ലുവിളി ഉയർത്തി കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍മല്‍സരിച്ചതും , പിന്നീട് കേരള രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള ശ്രമം നടത്തിയതും, അതേ തുടര്‍ന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നു തന്നെ കടുത്ത എതിര്‍പ്പുയര്‍ന്നതും കേരളത്തിലെ കോണ്‍ഗ്രസില്‍ അത്ര ചെറുതല്ലാത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.