3 April 2025

ഷാരോൺ വധക്കേസിലെ ഗ്രീഷ്മയെ തൂക്കിക്കൊല്ലണോ ?

ഇനിയും മനുഷ്യർ ഇങ്ങനെ ആവാതിരിക്കാൻ ഏതെല്ലാം തലങ്ങളിൽ എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാവണം. സമൂഹത്തെ എന്ത് പഠിപ്പിക്കണം. ഇതെല്ലം അറിയാൻ ആണ് വിദഗ്ധരായ മാനസീക ശാസ്ത്രജ്ഞരും സാമൂഹ്യ ഗവേഷകരും എല്ലാം ഒരുമിക്കേണ്ടത്.

| രഞ്ജിത്ത് പി തങ്കപ്പൻ

നമ്മുടെ സമൂഹത്തിൽ ശിക്ഷകൾ കൊണ്ട് ആകെ നടക്കുന്നത് , ഇരകളുടെ / ബന്ധുക്കളുടെ / സമൂഹത്തിന്റെ സംതൃപ്തി മാത്രമാണ്. പക്ഷെ അക്രമങ്ങൾ നിർബാധം നടക്കുന്നു.. ഓഹോ എന്നാൽ ശിക്ഷകൾ ഒഴിവാക്കിയേക്കാം എന്ന് ഇപ്പോൾ തന്നെ മുഖം കോട്ടി മനസ്സിൽ ശകാരിച്ചു ആത്മരതി അനുഭവിക്കുന്നവർക്കുള്ളതല്ല ഈ എഴുത്തു. ശിക്ഷയുടെ രൂപം മാറണം. അത് ഭയവും അനുകമ്പയും പശ്ചാത്താപവും ഉളവാക്കൻ ഉള്ളതാവണം. പുതിയ വ്യക്തിയായി സമൂഹത്തിൽ ജീവിക്കാനുള്ളതാവണം. അങ്ങനെ കുറ്റവാളിയെ പുതിയ മനുഷ്യനാക്കി സമൂഹത്തിനു കൈമാറാൻ ഉള്ളതാവണം.

അതെളുപ്പമല്ല. കാരണം കുറ്റവാളികൾ പലതരത്തിൽ ഉള്ളവരാണ്. അവരുടെ കുറ്റങ്ങൾ പലവിധമാണ്. മനസ്സു മരവിക്കുന്നതടക്കമുള്ളവ. എന്തായിരിക്കണം എങ്ങനെ ആയിരിക്കണം ഇവരുടെ ശിക്ഷകൾ ? അതിനു ആദ്യം അവരെ ശരിക്കു പഠിക്കണം . എന്തുകൊണ്ട് അവർ ഇങ്ങനെയായി ? അതിൽ അവരുടെ ജീവിതത്തിനും സമൂഹത്തിനും ഇവിടത്തെ ഭരണകൂടങ്ങൾക്കും എന്താണ് പങ്ക് ? ഇനിയും മനുഷ്യർ ഇങ്ങനെ ആവാതിരിക്കാൻ ഏതെല്ലാം തലങ്ങളിൽ എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാവണം. സമൂഹത്തെ എന്ത് പഠിപ്പിക്കണം. ഇതെല്ലം അറിയാൻ ആണ് വിദഗ്ധരായ മാനസീക ശാസ്ത്രജ്ഞരും സാമൂഹ്യ ഗവേഷകരും എല്ലാം ഒരുമിക്കേണ്ടത്.

ഇവർ ചേർന്നുള്ള വിദഗ്ധ സമിതികൾ ധാരാളം വേണം. പ്രത്യേകമായ കേസുകൾ അവർ പഠിക്കണം . ആ സമിതികൾ ആയിരിക്കണം എന്താണ് ശിക്ഷാവിധികളിലൂടെ സംഭവികേകണ്ടത് എന്നൊക്കെ കോടതികൾക്ക് ഫലപ്രദമായ സഹായ നിർദേശങ്ങൾ സമർപ്പിക്കേണ്ടത്. അത്തരം വിദഗ്ധ നിർദേശങ്ങൾ പരിഗണിച്ചുകൊണ്ടാവണം കോടതികളിൽ ശിക്ഷാവിധികൾ ഉണ്ടാവേണ്ടത്. അപ്പോഴാണ് കുറ്റവാളിയും ഒപ്പം സമൂഹവും പരിവർത്തിക്കപ്പെടുക.

സമൂഹവും പരിവർത്തിക്കപ്പെടണം. കാരണം നാളത്തെ എല്ലാ കുറ്റവാളികളും ഇന്നത്തെ മാന്യന്മാരാണ്. ഇനി എന്റെ വീക്ഷണത്തിൽ ഗ്രീഷ്മ കേസിൽ സംഭവിച്ചത് പറയുന്നു.. ഗ്രീഷമയും ഷാരോണും പ്രണയിക്കുന്നു. ഏതു പ്രണയത്തിലും ആദ്യ ആവേശം കഴിഞ്ഞാൽ പിന്നെ തലപൊക്കുക ഇണകളിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ആയിരിക്കും.. അത് മാനസീക തലത്തിലുള്ള അകൽച്ചകൾ ആവുമ്പോൾ അതിൽ നിന്നും പിന്മാറാനുള്ള ശ്രമം നടക്കും.

ഈ ശ്രമം ആവട്ടെ പരസ്പരം അവിശ്വസിച്ചും സമൂഹത്തെ പേടിച്ചും ബന്ധുക്കളുടെ ആരോപണങ്ങളെ ഭയന്നും ഒക്കെയായിരിക്കും. ഒടുവിൽ നിലവിലുള്ള സാമൂഹ്യ അന്തരീക്ഷത്തെ പഠിച്ചുകൊണ്ടു മനസ്സുകൾ ചില ഉപായങ്ങൾ കണ്ടുപിടിക്കും. ഇത് വലിയ അപകടങ്ങളിലേക്കു നയിക്കുന്നു. എന്നാൽ വളരെ സ്വതന്ത്രമായി എപ്പോൾ വേണമെങ്കിലും ആരുമായും അടുക്കുവാനും അകലുവാനും അതിൽ ഇണകൾക്കോ സമൂഹത്തിനോ ഒരു പ്രശ്നവുമില്ലാത്ത സാഹചര്യം ആണെങ്കിലോ ?

വളരെ ശാന്തമായി ഇണകൾ അകലുകയും അടുക്കുകയും പുതിയ ബന്ധങ്ങൾ സ്ഥാപിക്കുകയും, വിടുകയും എല്ലാം ചെയ്യും..അത് അക്രമം ആവില്ലതന്നെ. അങ്ങിനെ സ്വാഭാവികമായി പെരുമാറാൻ, പരസ്പര ബഹുമാനം കാണിക്കാൻ, പരസ്പരം ജനാധിപത്യ മര്യാദകൾ പാലിക്കാൻ നമ്മുടെ കുട്ടികൾ പഠിക്കും. പക്ഷെ നമ്മൾ സമൂഹം അത് സമ്മതിക്കില്ല ! കാരണം നമുക്ക് അത്രമേൽ അസഹ്യമാണ്, നമ്മൾക്ക് കിട്ടിയില്ലാത്ത ലൈംഗിക ജീവിത സ്വാതന്ത്ര്യങ്ങൾ പുതുതലമുറ അനുഭവിക്കുന്നത്. ഒരുതരം പ്രതികാര വൈരാഗ്യ ബുദ്ധിയോടെ നമ്മൾ അവരെ ആക്രമിക്കും .വാക്ക് കൊണ്ടും നോട്ടം കൊണ്ടും ഉപദേശങ്ങൾ കൊണ്ടും ചാനൽ ജഡ്ജിമാരെ കൊണ്ടും എല്ലാം…

ലൈംഗികത എന്നാൽ എന്തോ സ്ത്രീകൾ മാത്രം പൂജിക്കേണ്ട പവിത്രമായ ഒന്നാണെന്ന ശുദ്ധ കാപട്യം / ചതി / വഞ്ചന നമ്മൾ സമൂഹത്തിൽ അങ്ങനെ പ്രചരിപ്പിച്ചുകൊണ്ടിരിക്കും. പണ്ട് മഹേഷ് ഭട്ട് എന്ന സംവിധായകനായ അച്ഛൻ അഭിനേത്രി ആയ തന്റെ മകൾ പൂജാഭട്ടിനോട് ഉപദേശിച്ചത്,…” നീ മാനസികമായും ശാരീരികമായും തയ്യാറെടുക്കുമ്പോൾ മാത്രമേ ഗര്ഭിണിയാകാൻ പാടുള്ളൂ..അതുവരെ സുരക്ഷിതമായ ആരോഗ്യകരമായ ലൈംഗിക നിരോധന മാർഗ്ഗങ്ങൾ സ്വീകരിക്കുക. അതുപോലെ നിന്റെ ജീവിതം എന്താകണം എങ്ങനെ പോകണം എന്നത് അച്ഛനോ അമ്മയോ ഭർത്താവോ കാമുകനോ സുഹൃത്തോ അല്ല തീരുമാനികേകണ്ടതു നീ മാത്രമാണ്..അതിനി എത്ര ഭർത്താവായാലും കാമുകന്മാർ ആയാലും, അതിൽ സംഭവിക്കുന്നതിനെല്ലാം ഉത്തരവാദി അവനവൻ മാത്രമായിരിക്കണം ..സൊ ശ്രദ്ധയോടെ സ്വതന്ത്രമായി മുന്നോട്ടു പോവുക , സമൂഹത്തെ ഭയക്കാതിരിക്കുക.. … ” എന്നാണ്.

അറിയാം നമുക്കിത് കേൾക്കുമ്പോൾ തന്നെ അരിശം വരും !. പറഞ്ഞില്ലേ ചികിത്സ വേണ്ടത് കുറ്റവാളികൾക്ക് മാത്രമല്ല നമുക്കും കൂടിയാണ്. ഒരു ജീവിതമേയുള്ളൂ.. അതിൽ പുരുഷനുള്ള എല്ലാ അവകാശവും സ്വാന്ത്ര്യവും സ്ത്രീക്കുമുണ്ട് . അവളെ പതിവ്രതയും കുലസ്ത്രീയും ആക്കുന്നതാണ് എക്കാലത്തെയും പുരുഷ കൗശലവും. ഇതാണ് നമ്മുടെ സാമൂഹിക വ്യവസ്ഥിതി. നമ്മൾ പുതുക്കപ്പെടുമ്പോൾ സമൂഹവും പുതുക്കപ്പെടും..അപ്പോൾ മാത്രമേ കുറ്റവാളികൾ ഇല്ലാതാവൂ. അതിനാവട്ടെ എല്ലാവര്ക്കും മാന്യമായ സന്തോഷകരമായ ജീവിതം ലഭിക്കണം .അതിനോ ? സിംപിൾ ഈ മുതലാളിത്ത ചൂഷണ സാമൂഹിക വ്യവസ്ഥിതി പൊളിച്ചെറിയണം.

എല്ലാവരും എല്ലാവര്ക്കും വേണ്ടി ചിന്തിക്കണം .. എല്ലാവർക്കും ഇടം കൊടുക്കണം ഈ ഭൂമിയിൽ… അപ്പോൾ എല്ലാവരും സുന്ദരികളും സുന്ദരന്മാരും ആവും..ആരും ആരുടേയും മെക്കിട്ടു കേറുകയുമില്ല..കാരണം നമ്മുടെ അധമ വാസനകൾ ആ തലമുറയ്ക്ക് ഉണ്ടാവില്ല..കാരണം നമ്മുടെ അധമ വാസനകൾ നമ്മുടെ സാമൂഹിക വ്യവസ്ഥിതിയുടെ ഫലമാണല്ലോ. നമ്മൾ പൊളിച്ചെറിയേണ്ടതും ആ സാമൂഹ്യ വ്യവസ്ഥിതിയെ ആണല്ലോ.

ഗ്രീഷമക്കു ഉള്ള ശിക്ഷ എന്താവണം എന്ന് വിദഗ്ധരാണ് പറയേണ്ടത് എന്ന് പറഞ്ഞു ,എന്നാലും…ഇനി ഞാൻ ആണ് വിധി പറയുന്നതെങ്കിൽ. പത്തുകൊല്ലം തടവിന് ശിക്ഷിക്കും. അത് പക്ഷെ ജയിലിൽ അല്ല ഏതെങ്കിലും ക്യാൻസർ ആശുപത്രിയിൽ രോഗികളെ ശുശ്രൂഷിക്കാനും കൗൺസിലിംഗിന് മനശാസ്ത്രജ്ഞരുടെ അടുത്ത് വിധേയയാകാനും. സമൂഹത്തിനു പാഠമായി സ്വന്തം അനുഭവങ്ങൾ സ്വയം വിശദീകരിച്ചുകൊണ്ട് പുതു തലമുറകൾക്കുള്ള പാഠം ആവാനും , ശാസ്ത്രീയമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ സ്വന്തം തെറ്റുകൾ പഠനവിധേയമാക്കി പുസ്തകം രചിക്കുവാനും , അങ്ങനെ എന്താവരുത് നമ്മൾ എന്ന സന്ദേശം സമൂഹത്തിനു നൽകുവാനും അവരെ പ്രാപ്തയാക്കാനുമുള്ള ചികിസ നൽകുവാനും ഒക്കെയാവും പറയുക.

Share

More Stories

ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരി വേട്ട; 2500 കിലോ ലഹരി വസ്‌തുക്കൾ പിടിച്ചെടുത്ത് ഇന്ത്യൻ നാവികസേന

0
ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരി വേട്ട. 2500 കിലോ ലഹരി വസ്‌തുക്കൾ ഇന്ത്യൻ നാവിക സേന പിടിച്ചെടുത്തു. സംശയാസ്‌പദമായ നിലയില്‍ കണ്ടെത്തിയ ബോട്ടില്‍ നടത്തിയ തിരച്ചിലിലാണ് ലഹരിവസ്‌തുക്കള്‍ കണ്ടെടുത്തത്. ബോട്ടിൽ ഉണ്ടായിരുന്നവരെ കസ്റ്റഡിയിലെടുത്തു....

പച്ചക്കറി കടയിൽ നിന്ന് കഞ്ചാവും നാടൻ തോക്കുകളും പോലീസ് പിടികൂടി

0
മലപ്പുറത്ത് പച്ചക്കറി കടയിൽ നിന്ന് കഞ്ചാവും തോക്കുകളും കണ്ടെത്തി. മലപ്പുറം വെട്ടത്തൂരിലെ പച്ചക്കറിക്കടയിൽ നിന്നാണ് പിടികൂടിയത്. ഒന്നരക്കിലോ കഞ്ചാവും രണ്ട് തോക്കുകളും തിരകളുമാണ് പിടിച്ചെടുത്തത്. മണ്ണാർമല സ്വദേശി ഷറഫുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്‌തു....

ചൂടേറിയ ചർച്ചകൾക്ക് ഇടയിൽ വഖഫ് ഭേദഗതി നിയമം -2025 ബിൽ അവതരിപ്പിച്ചു

0
2025-ലെ വഖഫ് ഭേദഗതി നിയമം ബുധനാഴ്‌ച പാർലമെന്റിൽ അവതരിപ്പിച്ചു. ഇത് രാജ്യത്ത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്....

ഗുജറാത്തിൽ ജാഗ്വാർ യുദ്ധവിമാനം തകർന്നു വീണു; ഒരു പൈലറ്റ് മരിച്ചു

0
ഇന്ത്യൻ വ്യോമസേനയുടെ ഒരു ജാഗ്വാർ യുദ്ധവിമാനം ഗുജറാത്തിലെ ജാംനഗറിൽ തകർന്നു വീണു. അപകടത്തിന് മുമ്പ് ഒരു പൈലറ്റ് വിജയകരമായി പുറത്തേക്ക് ചാടിയെങ്കിലും മറ്റൊരാളെ ഗ്രാമവാസികൾ മരിച്ച നിലയിൽ കണ്ടെത്തിയതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ...

ഐപിഎൽ 2025: ബിസിസിഐ സിഒഇയുടെ അനുമതി; സഞ്ജു വീണ്ടും ക്യാപ്റ്റൻസിയിലേക്ക്

0
രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിന് ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ നിന്ന് (സിഒഇ) അനുമതി ലഭിച്ചു, ഒരു കാലയളവിനുശേഷം വിക്കറ്റ് കീപ്പിംഗ് ചുമതലകൾക്കൊപ്പം മുഴുവൻ സമയ നേതൃത്വ റോളും പുനരാരംഭിക്കും. റിയാൻ...

ഇന്ത്യയിൽ ഇടതുപക്ഷ പാർട്ടികൾക്ക് മാത്രമേ ‘ഹിന്ദുത്വ’ ശക്തികളെ നേരിടാൻ കഴിയൂ: പ്രകാശ് കാരാട്ട്

0
ഇന്ത്യയിൽ ഹിന്ദുത്വ ശക്തികളുടെ ഉയർച്ചയെ ഫലപ്രദമായി ചെറുക്കാനുള്ള പ്രത്യയശാസ്ത്ര ശക്തിയും പ്രതിബദ്ധതയും ഇടതുപക്ഷത്തിന് മാത്രമാണെന്ന് സിപിഐ എം മുതിർന്ന നേതാവും പാർട്ടി പൊളിറ്റ് ബ്യൂറോ കോർഡിനേറ്ററുമായ പ്രകാശ് കാരാട്ട് . ബുധനാഴ്ച മധുരയിൽ...

Featured

More News