കേരളത്തിൽ ഇടത് സർക്കാർ അടിസ്ഥാനപരമായി തൊഴിലാളി വർഗതാത്പര്യങ്ങൾ സംരക്ഷിക്കുവാൻ ശ്രമിക്കുന്ന സർക്കാർ ആണെന്നതിന്‍റെ വ്യക്തമായ തെളിവുകൾ അനുഭവത്തിലൂടെ പങ്കുവെച്ച് നടനും ആക്ടിവിസ്റ്റുമായ ഷുക്കൂർ വക്കീൽ. എൽഡിഎഫ് സർക്കാർ എങ്ങനെ കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിലെ മാധ്യമ പ്രവർത്തകന്‍റെ ശമ്പളം ‘മുടങ്ങാതെ ലഭ്യമാക്കി’ എന്ന് കൂടി വ്യക്തമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ചയാകുന്നുണ്ട്.
‘എൽഡിഎഫ് വന്നത് മുതൽ സർക്കാർ പരസ്യം കൃത്യമായി കിട്ടുന്നുണ്ട്, ദേശാഭിമാനിക്ക് നൽകുന്നതിന്‍റെ 25% ഞങ്ങൾക്ക് കിട്ടും, അതു കൊണ്ട് ഈ ഒമ്പതര വർഷക്കാലം വീക്ഷണത്തിൽ ശമ്പളം മുടങ്ങിയിട്ടില്ല’ എന്ന മാധ്യമ പ്രവർത്തകന്‍റെ വാക്കുകൾ അദ്ദേഹം പോസ്റ്റിൽ പങ്കുവെച്ചു.
യുഡിഎഫ് കാലത്ത് പിആർഡി പരസ്യം മനോരമക്ക് മാത്രമായിരുന്നു എന്നും, എന്നാൽ എൽഡിഎഫ് കാലത്ത് രാഷ്ട്രീയ പാർട്ടികളുടെ മുഖപത്രങ്ങൾക്ക് അടക്കം നല്ല പരിഗണനയാണ് ലഭിക്കുന്നതെന്നുമുള്ള മാധ്യമ പ്രവർത്തകന്‍റെ വാക്കുകളും അദ്ദേഹം പങ്കുവെച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
ഇന്നു രാവിലെ കാർ പാർക്ക് ചെയ്യുന്നിടത്തു നിന്നുമാണ് ഞങ്ങളുടെ ജില്ലയിലെ സീനിയർ മാധ്യമ പ്രവർത്തകനെ കണ്ടത്. ‘അല്ല രാഷ്ട്ര ദീപകയിൽ തന്നെ അല്ലെ’,
അഭിവാദനങ്ങൾക്ക് ശേഷം എൻ്റെ ചോദ്യം. അല്ല, ‘ഞാൻ വീക്ഷണത്തിൽ അല്ലെ’ ,
മൂപ്പരുടെ മറുപടി. ചെറിയ ജാള്യത എൻ്റെ മുഖത്ത് പ്രത്യക്ഷപ്പെട്ടത് മൂപ്പർക്ക് പിടികിട്ടി.
അല്ല, ഭരണമില്ലാതെ വീക്ഷണം ഒക്കെ എങ്ങിനെ ?
നിറഞ്ഞ ചിരിയായിരുന്നു ആദ്യ പ്രതികരണം.
ഞാൻ ഒന്നു പരുങ്ങി , വീണ്ടും അബദ്ധമായോ( ആത്മഗതം)
തുടർന്നു , അതെ ചിരിയിൽ
“ഭരണമില്ലാത്തതാണ് വീക്ഷണത്തിനു നല്ലത്,”
അർത്ഥം എനിക്ക് മനസ്സിലായില്ലെന്ന് മൂപ്പർക്ക് ബോധ്യമായി ..
തുടർന്നു പറഞ്ഞത് ” LDF വന്നതു മുതൽ സർക്കാർ പരസ്യം കൃത്യമായി കിട്ടുന്നുണ്ട്, ദേശാഭിമാനിക്ക് നൽകുന്നതിൻ്റെ 25% ഞങ്ങൾക്ക് കിട്ടും, അതു കൊണ്ട് ഈ ഒമ്പതര വർഷക്കാലം വീക്ഷണത്തിൽ ശമ്പളം മുടങ്ങിയിട്ടില്ല”
ഒരു കൗതുകത്തിന് എൻ്റെ ചോദ്യം
അപ്പോൾ UDF കാലത്ത് PRD പരസ്യം കിട്ടില്ലെ?
” ഇല്ല, എല്ലാ പത്രങ്ങൾക്കു നൽകേണ്ടതും UDF കാലത്ത് മനോരമയ്ക്കു മാത്രമായി നൽകും”
( വെറുതയാണോ മനോരമ UDF അധികാരത്തിൽ വരുവാൻ ഇത്രേം മെനക്കെടുന്നത് , എൻ്റെ ആത്മഗതം)
തുടർന്നു മൂപ്പർ പറഞ്ഞത്..
കേന്ദ്രത്തിൽ UPA യും സംസ്ഥാനത്ത് UDF ഉം ഭരിക്കുമ്പോഴുമാണ് വീക്ഷണം പൂട്ടേണ്ടി വന്നത്, ഇപ്പോൾ പ്രതിപക്ഷത്ത് ആയതു കൊണ്ട് പൂട്ടൽ ഭീഷണി ഇല്ല.
ഒരു ക്ലാരിറ്റിക്കായി PRD പരസ്യത്തെ കുറിച്ചു ഒന്നു കൂടി ചോദിച്ചു
ചന്ദ്രികയ്ക്കും ഇങ്ങിനെ തന്നെ PRD പരസ്യം നൽകുമോ?
“നൽകും, രാഷ്ട്രീയ പാർട്ടികളുടെ മുഖ പത്രങ്ങൾക്ക് നല്ല പരിഗണനയാണ് LDF ൻ്റെ PRD നൽകുന്നത്…”
പരസ്പരം ചിരിച്ചു ഞങ്ങൾ പിരിഞ്ഞു…
പിണറായി സർക്കാർ അടിസ്ഥാനപരമായി തൊഴിലാളി വർഗ്ഗ താല്പര്യങ്ങൾ സംരക്ഷിക്കുവാൻ ശ്രമിക്കുന്ന സർക്കാർ ആണ്, പത്ര മുതലാളിമാർക്ക് പണം ലഭിക്കുമ്പോൾ പത്ര പ്രവർത്തകർക്കു അതു ശമ്പളമായി ലഭിക്കുന്നു.
Friend List ൽ നിരവധി പത്ര പ്രവർത്തക സുഹൃത്തുക്കൾ ഉണ്ട്, വീക്ഷണത്തിലെ കാസർഗോട്ടുകാരനായ മുതിർന്ന മാധ്യമ പ്രവർത്തകൻ പറഞ്ഞത് ഒന്നു ക്രോസ് ചെയ്തു നോക്കാവുന്നതാണ്…
ഏറ്റവും അടിസ്ഥാന മനുഷ്യരിലേക്ക് ഭരണത്തിൻ്റെ സ്നേഹ സ്പർശം എത്തുന്ന വഴികൾ!
സംശയമെന്ത്,
തുടരണം LDF…























