7 March 2026

തന്ത്രിയുടെ ജാമ്യത്തിന് എതിരെ എസ്‌ഐടി ഹൈക്കോടതിയില്‍; അപ്പീല്‍ നല്‍കും

വിജിലന്‍സ് കോടതി വിധി വിചാരണയെ ബാധിക്കുമെന്നാണ് എസ്‌ഐടി വിലയിരുത്തല്‍

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് ജാമ്യം നല്‍കിയ വിജിലന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ പ്രത്യേക അന്വേഷണ സംഘം. തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീല്‍ നല്‍കും.

തന്ത്രിക്കെതിരെ തെളിവുകളൊന്നും ഹാജരാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിനായില്ലെന്ന കൊല്ലം വിജിലന്‍സ് കോടതി നിരീക്ഷണം നീക്കണമെന്നും എസ്‌ഐടി ഹൈക്കോടതിയില്‍ ആവശ്യപ്പെടും. വിജിലന്‍സ് കോടതി വിധി വിചാരണയെ ബാധിക്കുമെന്നാണ് എസ്‌ഐടി വിലയിരുത്തല്‍.

സ്വര്‍ണപ്പാളികള്‍ അടക്കമുള്ളവ സൂക്ഷിക്കുന്നതിൻ്റെ ഉത്തരവാദിത്വം ദേവസ്വം ബോര്‍ഡിനാണെന്നും ആചാരപരമായ കാര്യങ്ങളാണ് തന്ത്രിയുടെ ചുമലില്‍ വരുന്നതെന്നുമാണ് വിജിലന്‍സ് കോടതി ജാമ്യവിധിയില്‍ വ്യക്തമാക്കുന്നത്. അതേസമയം ശബരിമല യുവതീപ്രവേശന നീക്കം തടഞ്ഞതിലുള്ള പ്രതികാരമാണ് സ്വര്‍ണ്ണക്കൊള്ള കേസിലെ അറസ്റ്റ് എന്നാണ് തന്ത്രി കണ്ഠരര് രാജീവര് ജാമ്യാപേക്ഷയില്‍ പറയുന്നത്.

ഭരിക്കുന്ന പാര്‍ട്ടിയെ പ്രീതിപ്പെടുത്താനായി ചില പൊലീസ് ഉദ്യോഗസ്ഥര്‍ യുവതികളെ ക്ഷേത്രത്തില്‍ കയറ്റാന്‍ ശ്രമിച്ചെന്നും അത് താന്‍ തടഞ്ഞെന്നുമാണ് തന്ത്രിയുടെ വാദം. ക്ഷേത്ര കാര്യങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ അനുവദിക്കില്ലെന്ന് താന്‍ വ്യക്തമാക്കിയിരുന്നു.

യുവതീ പ്രവേശനത്തിന് ശ്രമങ്ങളുണ്ടായപ്പോള്‍ പൂജകള്‍ നിര്‍ത്തിവെക്കുമെന്നും ക്ഷേത്രത്തിന് പുറത്തുവരുമെന്നും താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിലൊക്കെയുമുള്ള പ്രതികാര നടപടിയാണ് അറസ്റ്റ് എന്നായിരുന്നു തന്ത്രിയുടെ വാദം.

Share

More Stories

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

Featured

More News