16 April 2025

‘നൈപുണ്യ പഠനം’; സർക്കാരിൻ്റെ കരുതൽ, അവർ പറക്കുന്നത് പുതിയ ഉയരങ്ങളിലേക്ക്‌

തൊഴിലധിഷ്ഠിത കോഴ്‌സ് വിജയകരമായി പൂർത്തീകരിച്ച മുഴുവൻ കുട്ടികൾക്കും നിയമന ഉത്തരവ് ലഭിച്ചു

കണ്ണൂർ: പഠനം പൂർത്തീകരിക്കും മുമ്പേ വൻകിട കമ്പനികളിൽ ഉയർന്ന ജോലി നേടി പാലക്കാട് ജില്ലയിലെ 21 പെൺകുട്ടികൾ. പാലക്കാട് ജില്ലാ പഞ്ചായത്ത് പട്ടികജാതി വിദ്യാർഥിനികൾക്കായി നൈപുണ്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി തലശേരി എൻടിടിഎഫുമായി സഹകരിച്ച് നടപ്പാക്കിയ തൊഴിലധിഷ്ഠിത കോഴ്‌സ് വിജയകരമായി പൂർത്തീകരിച്ച മുഴുവൻ കുട്ടികൾക്കും നിയമന ഉത്തരവ് ലഭിച്ചു.
തലശേരി എൻടിടിഎഫിൽ നിന്നും സിഎൻസി വെർട്ടിക്കൽ മില്ലിങ് ആൻഡ് ടേണിങ് കോഴ്‌സ് പൂർത്തീകരിച്ച പെൺകുട്ടികൾക്കാണ് നിയമനം ലഭിച്ചത്‌.

ഫ്രാൻസ് ആസ്ഥാനമായ എയ്റോ സ്പേസ് കമ്പനിയായ ക്രൗസറ്റ് മെക്രാട്ടോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് ബംഗളൂരു, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് കോമ്പൺസ് നിർമിത കമ്പനിയായ എസ്എഫ്ഒ ടെക്നോളജി കൊച്ചിൻ തുടങ്ങിയ കമ്പനികളിലാണ്‌ ജോലി. ജില്ലാ പഞ്ചായത്ത്‌ പദ്ധതിയിൽ പത്തുമാസത്തെ പരിശീലനത്തിന് വരുന്ന ചെലവ്, തൊഴിൽ കണ്ടെത്താനുള്ള മാർഗം, താമസം, ഭക്ഷണം യാത്രാബത്ത, പോസ്റ്റ് പ്ലേസ്മെന്റ് ഉൾപ്പെടെ എല്ലാം സൗജന്യമായി ലഭിക്കും.

എസ്എസ്എൽസി, പ്ലസ് ടു, ബിരുദം, ഐടിഐ വിജയിച്ച കുട്ടികളെ എഴുത്തുപരീക്ഷ, അഭിമുഖം കൗൺസലിങ്‌ എന്നിവയിലൂടെയാണ്‌ തെരഞ്ഞെടുത്തത്‌. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവരാണ് വിദ്യാർഥിനികളിൽ ഏറെയും. തലശേരി പാലയാട് അസാപ് എൻടിടിഎഫ് കേന്ദ്രത്തിൽ ചേർന്ന നിയമന ഉത്തരവ് വിതരണ ചടങ്ങിൽ പ്രിൻസിപ്പൽ ആർ.അയ്യപ്പൻ അധ്യക്ഷനായി. പാലക്കാട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമൻകുട്ടി, ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ.എസ് ശ്രീജ എന്നിവർ ഉത്തരവ് വിതരണം ചെയ്‌തു.

Share

More Stories

എടിഎം സൗകര്യമുള്ള ഇന്ത്യയിലെ ആദ്യത്തെ ട്രെയിൻ സർവീസ് ആരംഭിച്ചു

0
മുംബൈയിൽ നിന്ന് മൻമാഡിലേക്ക് ഓടുന്ന പഞ്ചവടി എക്സ്പ്രസിൽ ബാങ്ക് ഓഫ് മഹാരാഷ്ട്ര ഒരു ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ (എടിഎം) സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ട്രെയിനിൽ എടിഎം സ്ഥാപിക്കുന്നത്. എയർ...

820.93 ബില്യൺ ഡോളർ; ഇന്ത്യയുടെ കയറ്റുമതി റെക്കോർഡ് ഉയരത്തിലെത്തി

0
ചൊവ്വാഴ്ച വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി ഏകദേശം 5.5% ഉയർന്ന് 820.93 ബില്യൺ ഡോളറിലെത്തി. 2024-25 ലെ ചരക്ക് കയറ്റുമതി 437.42...

മംഗോളിയയിലെ മാധ്യമ സ്വാതന്ത്ര്യ നിയമ പരിഷ്കരണത്തെ യുനെസ്കോ പിന്തുണയ്ക്കുന്നു

0
ജനാധിപത്യ സമൂഹങ്ങളിൽ മംഗോളിയയുടെ സുപ്രധാന പങ്ക് അംഗീകരിച്ചുകൊണ്ട്, മാധ്യമ സ്വാതന്ത്ര്യത്തിന് കരുത്തുറ്റതും പ്രാപ്തവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള മംഗോളിയയുടെ ശ്രമങ്ങളിൽ യുനെസ്കോ പിന്തുണ തുടരുന്നു. ഇതിനായി, 2025 മാർച്ച് 26-27 തീയതികളിൽ മംഗോളിയയിലെ...

സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് കർശന നിയന്ത്രണം ; യുഎസ് നീതിന്യായ വകുപ്പിന്റെ പുതിയ നയം

0
പുതിയ രാഷ്ട്രീയ നിയമനങ്ങൾ നേടുന്നവർ ട്രംപിനെ പ്രോത്സാഹിപ്പിക്കുകയും എതിരാളികളെ ഓൺലൈനിൽ വിമർശിക്കുകയും ചെയ്തതിനെത്തുടർന്ന്, സർക്കാർ ജോലിയുമായി ബന്ധപ്പെട്ട ഒരു പോസ്റ്റും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യരുതെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം യുഎസ്...

കേരള സ്റ്റേറ്റ് സിവിൽ സർവീസസ് അക്കാഡമിയുടെ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സുകൾ

0
കേരള സ്റ്റേറ്റ് സിവിൽ സർവീസസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം, കോന്നി, ചെങ്ങന്നൂർ, ആലുവ, ആളൂർ (തൃശൂർ), പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ), കാഞ്ഞങ്ങാട് (കാസർഗോഡ്) എന്നീ കേന്ദ്രങ്ങളിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കുവേണ്ടി നടത്തുന്ന...

‘വിദഗ്‌ദ ഓപ്പറേഷൻസ്’; ബെംഗളൂരുവിൽ 6.78 കോടി രൂപയുടെ മയക്കുമരുന്നുമായി വൻ റാക്കറ്റ് അറസ്റ്റിൽ

0
ബെംഗളൂരു: സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) പോലീസിൻ്റെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം ചൊവ്വാഴ്‌ച നടത്തിയ നടപടിയിൽ രണ്ട് വ്യത്യസ്‌ത കേസുകളിലായി ഒരു വിദേശ പൗരൻ ഉൾപ്പെടെ പത്ത് പേരെ അറസ്റ്റ് ചെയ്‌തു. വിൽപനകൾ നഗരത്തിൽ ആദ്യ...

Featured

More News